ദിൽഷയെ പിന്തുണച്ചതിൽ കുറ്റബോധമുണ്ടോ?; മറുപടി പറഞ്ഞ് റോബിൻ..ജാസ്മിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥികളെ കുറിച്ച് പ്രതികരണവുമായി മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. തന്റെ കഠിനാധ്വാനത്തിലൂടെയാണ് സീസൺ 6 ൽ ജിന്റോ കപ്പ് സ്വന്തമാക്കിയതെന്ന് റോബിൻ പറഞ്ഞു. ജാസ്മിൻ ഒരു സർവൈവർ ആണ്. ഇത്ര ചെറുപ്രായത്തിൽ ഇതുപോലെ ഉയർന്ന് വരികയെന്നത് വലിയ കാര്യമാണെന്നും റോബിൻ പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിനോടായിരുന്നു റോബിന്റെ പ്രതികരണം. രജിത് കുമാറിനെ കുറിച്ചും ദിൽഷയെ കുറിച്ചും സാബുമോനെ കുറിച്ചുമെല്ലാം റോബിൻ പ്രതികരിച്ചു. റോബിന്റെ വാക്കുകളിലേക്ക്
'ജാസ്മിനെ ഞാൻ ആദ്യമായി കാണുന്നത് ഞാനും പൊടിയും ഒന്നിച്ച് ഒരു വിവാഹത്തിന് പോയപ്പോഴാണ്. സീസൺ 6 ലാണ് പിന്നീട് ജാസ്മിനെ കുറിച്ച് കൂടുതൽ അറിയുന്നത്. ഷോ ഞാൻ പൂർണമായി കണ്ടിട്ടില്ല. പുറത്ത് വരുന്ന വീഡിയോകൾ മാത്രം വെച്ച് ഒരാളെ ജഡ്ജ് ചെയ്യാൻ പാടില്ലെന്ന് മുൻ മത്സരാർത്ഥി എന്ന നിലയിൽ എനിക്ക് അറിയാം ജാസ്മിൻ. ചെയ്ത ചില കാര്യങ്ങളിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നിരുന്നാലും ജാസ്മിൻ ഒരു സർവൈവർ ആണ്. 23 വയസിൽ ഇത്രയും സർവൈവ് ചെയ്ത് വരികയെന്നത് വലിയ കാര്യമാണ്. മാത്രമല്ല സാധാരണ കുടുംബത്തിൽ നിന്നും ഇത്ര വരെ എത്തുകയെന്നതും വലിയ നേട്ടം തന്നെയാണ്.

ജാസ്മിൻ വിജയിക്കണമോയെന്നൊക്കെ ജനങ്ങളുടെ തീരുമാനമാണ്. ജിന്റോയെ പിന്തുണച്ചത് അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്നത് കൊണ്ടാണ്. ജിന്റോ ജയിച്ചത് അദ്ദേഹം തനിച്ച് നടത്തിയ കഠിന്വാധ്വനം കൊണ്ടുതന്നെയാണ്', റോബിൻ പറഞ്ഞു.
സീസൺ 1 വിജയിയായ സാബു മോനെ കുറിച്ചുള്ള ചോദ്യത്തിന്
ഗെയിമർ എന്ന നിലയിൽ വളരെ ഇഷ്ടപ്പെട്ട വ്യക്തിയാണ് സാബുമോൻ എന്ന് റോബിൻ പറഞ്ഞു. സീസൺ 1 ഞാൻ കണ്ടിട്ടില്ല. ചില വീഡിയോസ് മാത്രമാണ് കണ്ടത്.. അദ്ദേഹം വളരെ സ്ട്രോങ് ആന്റ് ബോൾഡ് ആയിട്ടുള്ള വ്യക്തിയാണ്. പുള്ളിയുടെ ചില കാര്യങ്ങളോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം വിജയമാണ്. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്ത് മുന്നോട്ട് വന്നയാളാണ്', റോബിൻ വ്യക്തമാക്കി.
രജിത് കുമാർ സാറിനെ കുറിച്ച് കൂടുതലായി അറിയുന്നത് ബിഗ് ബോസ് സീസൺ 2 യിൽ വന്നതിന് ശേഷമാണെന്നും റോബിൻ പറഞ്ഞു. അറിവും വിവരവും ബോധവുമുള്ള ആളാണ്. അദ്ദേഹത്തിന്റെ ഗെയിം രീതിയല്ല എന്റേത്. കുറെ അധികം ആളുകളെ വ്യക്തിപരമായി സഹായിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്. നല്ലൊരു വ്യക്തിയാണ്, ഒരു ഫാമിലി പേഴ്സണാണ്. ഈയൊരു പ്രായത്തിൽ ഇത്രയും ഊർജത്തോടെ സ്വന്തം പാഷന് പിന്നിൽ പോകുന്നതൊക്കെ വലിയ കാര്യമാണ്. സീസൺ 5 ൽ ഗസ്റ്റായി പോയപ്പോഴാണ് അദ്ദേഹത്തെ നേരിൽ പരിചയപ്പെടുന്നത്. എന്റെ ജോലി മാറ്റി വെച്ച് എന്തിനാണ് ഈ ഫീൽഡിലേക്ക് വന്നതെന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. ഒരു ലക്ചർ ആയിരുന്ന രജിത് കുമാർ ആ ജോലി വിട്ടാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പാഷന് പുറകെ പോകുന്നത്. അതൊക്കെ ഓരോരുത്തരുടെ സന്തോഷമാണ്', റോബിൻ പറഞ്ഞു.
സീസൺ 4 ൽ ദിൽഷയെ പിന്തുണച്ചതിൽ കുറ്റബോധമില്ല. ചെയ്യാനുള്ളതൊക്കെ ഞാൻ ചെയ്തു. ആ ടോപിക് കഴിഞ്ഞു. ബിഗ് ബോസ് കഴിഞ്ഞിട്ട് രണ്ട് വർഷമായി. പുള്ളി പുള്ളിയുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഹാപ്പിയാണ്. ദിൽഷ പറഞ്ഞിട്ടല്ല ഞാൻ അന്ന് പിന്തുണച്ചത്. എനിക്ക് തോന്നിയിട്ടാണ് ചെയ്തത്. ഇനി ദിൽഷയുമായി ഒരു സൗഹൃദം തുടരാൻ താത്പര്യമില്ല. അത് വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടൊന്നുമല്ല. താത്പര്യം ഇല്ലാത്തത് കൊണ്ടാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications