'അനുമോളെ ആ കാര്യത്തിൽ അഭിനന്ദിക്കുന്നു, കരയാൻ തോന്നിയാൽ കരയും, ലാലേട്ടൻ പറഞ്ഞിട്ടും'.. പിന്തുണച്ച് റോബിൻ
ബിഗ് ബോസ് മലയാളം സീസൺ 7ൽ അനുമോൾ കേൾക്കുന്ന ഏറ്റവും വലിയ വിമർശനം കരച്ചിൽ കാർഡ് ഇറക്കുന്നു എന്നതാണ്. ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികൾ അനുമോളുടെ കരച്ചിൽ നാടകമാണ് എന്നാണ് ആരോപിക്കുന്നത്. സോഷ്യൽ മീഡിയയിലും കരച്ചിലിന്റെ പേരിൽ അനുമോൾക്ക് ട്രോളുകളും വിമർശനങ്ങളും ലഭിക്കുന്നുണ്ട്.
ജിസേലിനും ആര്യനും എതിരെ ഉന്നയിച്ച ആരോപണത്തെ കുറിച്ച് മോഹൻലാൽ രൂക്ഷമായ വിമർശനം ഉന്നയിച്ചപ്പോൾ പക്ഷേ കരയാത്ത അനുമോളെയാണ് പ്രേക്ഷകർ കണ്ടത്. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണൻ.
റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ: '' അനുമോള്‍ കരയുന്നത് നാടകമാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. ഞാന്‍ കണ്ടിട്ടില്ല. കരയുന്നത് ഒരു നാടകമാണോ. അനുമോള്‍ക്ക് കരയാന്‍ തോന്നിയാല്‍ കരയും, കരയാന്‍ തോന്നിയില്ലെങ്കില്‍ കരയില്ല. കരഞ്ഞ് കരഞ്ഞാണ് ഓരോ ആളുകള്‍ സ്‌ട്രോംഗ് ആകുന്നത്. കഴിഞ്ഞ പ്രാവശ്യം ലാലേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍ അനുമോള്‍ കരഞ്ഞില്ല എന്ന് കുറേ പേര്‍ പറയുന്നുണ്ടായിരുന്നു. ഓരോരുത്തരും ബിഗ് ബോസില്‍ ചെന്ന് സ്‌ട്രോംഗ് ആവുകയാണ് ചെയ്യുന്നത്. എപ്പോഴും കരഞ്ഞ് കൊണ്ടിരിക്കണം എന്നില്ലല്ലോ.

ആരോ പറയുന്നത് കേട്ടു, അനുമോളുടെ കണ്ണ് പോലും നിറഞ്ഞില്ല എന്ന്. എന്തിനാണ് കണ്ണ് നിറയുന്നത്. ആദ്യമായി അവിടേക്ക് ചെല്ലുമ്പോള്‍, പുതിയ അന്തരീക്ഷത്തിലൊക്കെ കളിക്കുമ്പോള്‍ വിഷമം വരും. അത് കഴിഞ്ഞ് ഓരോരുത്തരെ ഫേസ് ചെയ്താണ് സ്‌ട്രോംഗ് ആകുന്നത്. ലാലേട്ടനെ പോലെ ഒരാള്‍ വന്ന് അത്രയും പറഞ്ഞിട്ടും ആ കുട്ടി അങ്ങനെ സ്‌ട്രോംഗ് ആയി നിന്നുവെങ്കില്‍ ആ ഒറ്റ കാര്യത്തില്‍ മാത്രം അഭിനന്ദിക്കുന്നു. ബാക്കിയുളള കാര്യങ്ങള്‍ കണ്ടിട്ടില്ല.
ഇത്തവണത്തെ 7ന്റെ പണിയെ കുറിച്ചൊന്നും അറിയില്ല. ഞാന്‍ ബിഗ് ബോസിലായിരുന്നപ്പോള്‍ 24 മണിക്കൂറും ഗെയിം കളിക്കുകയായിരുന്നു. ഇതിപ്പോ ഞാന്‍ ഷോ കാണുന്നില്ല. കാണുന്നത് റീല്‍സും ട്രോള്‍സും ഓരോരുത്തര്‍ അഭിപ്രായം പറയുന്ന വീഡിയോകളും ഒക്കെയാണ്. ഇത് വെച്ച് ഷോയെ എങ്ങനെയാണ് വിലയിരുത്തുക എന്ന് അറിയില്ല.
ബിഗ് ബോസിലെ ഒരു സാധാരണ മത്സരാര്‍ത്ഥി മാത്രമായിരുന്നു ഞാന്‍. എന്നെക്കാളും കളിക്കുന്ന ഇഷ്ടം പോലെ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ വന്നിട്ടുണ്ട്. ഞാനാണ് മികച്ച മത്സരാര്‍ത്ഥി എന്നോ എന്റെ സീസണാണ് ഭയങ്കര വലുത് എന്നൊന്നും പറയാനില്ല. എല്ലാ സീസണും എല്ലാ മത്സരാര്‍ത്ഥികളും നല്ലത് തന്നെയാണ്.
ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിന് അനുസരിച്ചാണ് ഷോയില്‍ ഓളമുണ്ടാകുന്നത്. ജനങ്ങളെ ഇഷ്ടപ്പെടുത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക. അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടി കണ്ടന്റ് ഉണ്ടാക്കുന്നതിന് പകരം പ്രേക്ഷകരെ കൂടി പരിഗണിച്ചും മനസ്സിലാക്കിയും കളിച്ചാല്‍ കണക്ട് ആവും.
അനീഷ് നടക്കുന്നത് എന്നെ അനുകരിക്കുന്നതാണോ എന്ന് അറിയില്ല. നടക്കുന്നത് കണ്ടു. ഇനി അനുകരിക്കുന്നതാണെങ്കില്‍ തന്നെ ഞാന്‍ എന്ത് ചെയ്യാനാണ് അതില്‍. കോമണര്‍ നന്നായി കളിക്കട്ടെ.. അനീഷ് കുഴപ്പമില്ലാതെ കളിക്കുന്നുണ്ട്, കണ്ടന്റ് കൊടുക്കുന്നുണ്ട്. 50 ദിവസം ആയില്ലല്ലോ, അപ്പോള്‍ കപ്പെടുക്കുന്നത് ആരെന്ന് അറിയില്ല. അനുമോള്‍ ജിസേലിനും ആര്യനും എതിരെ ആരോപണം ഉന്നയിച്ചത് കണ്ടിട്ടില്ല. എല്ലാവരും കളിക്കട്ടെ. ആര്‍ക്കാണ് പ്രേക്ഷക പിന്തുണ അവര്‍ ജയിക്കും''.












Click it and Unblock the Notifications