റോബിന്റേയും ആരതി പൊടിയുടേയും വിവാഹ വസ്ത്രത്തിന് വില ലക്ഷങ്ങളോ?; മറുപടി നൽകി താരങ്ങൾ
ഇന്ന് രാവിലെയായിരുന്നു ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ വിവാഹം. ഗുരുവായൂർ അമ്പലനടയിൽ വെച്ച് സംരംഭകയും നടിയുമായ ആരതി പൊടിയെ ആണ് റോബിൻ വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.
ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ റോബിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു ആരതി പൊടി. ഈ സഹൃദമാണ് പിന്നീട് പ്രണയമായത്. തുടർന്ന് 2023 ലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. ഒരു വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകുമെന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നതെങ്കിലും വിവാഹം വൈകി. ഇതിനിടയിൽ ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ റോബിനും ആരതിയും ഒരുമിച്ചെത്തി ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളുകയും ഉടൻ വിവാഹിതരാകുമെന്ന് അറിയിക്കുകയുമായിരുന്നു.

ഏറെ നാളത്തെ പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരതിയും റോബിനും .ആഗ്രഹിച്ചത് പോലെ തന്നെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് വിവാഹത്തിന് ശേഷം ഇരുവരും പ്രതികരിച്ചു. റോബിന്റെ വാക്കുകൾ ഇങ്ങനെ-' ആരതി പൊടിയുടെ നക്ഷത്രം രോഹിണിയാണ്, ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് തന്നെ വിവാഹം കഴിക്കണമെന്ന്. അതിരാവിലെ ഇവിടെ എത്തി. ചടങ്ങുകൾ കഴിഞ്ഞു, വലിയ സന്തോഷം. ബിഗ് ബോസിലെ ലക്ഷ്മി ചേച്ചിയെ മാത്രമേ വിളിച്ചുള്ളൂ, വളരെ പ്രൈവറ്റ് ആയുള്ള ഫങ്ഷൻ ആയതോണ്ട് ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് വിളിച്ചത്. വിവാഹത്തിന് ശേഷം 27 രാജ്യങ്ങളിലേക്ക് ഹണിമൂൺ പ്ലാൻ ചെയിരിക്കുന്നത്. വിവാഹത്തിന് സഹകരിച്ച , സ്നേഹം അറിയിച്ച എല്ലാവരോടും നന്ദി', റോബിൻ പറഞ്ഞു.
ആരതിപൊടിയുടം വാക്കുകൾ ഇങ്ങനെ-' സന്തോഷമാണ്. 2022 ലാണ് ഞങ്ങൽ പരിചയപ്പെടുന്നത്. ഇത്രയും ഒരു സമയം കിട്ടിയത് കൊണ്ട് പരസ്പരം മനസിലാക്കാനും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഇഷ്ടം തിരിച്ചറിയാനുമൊക്കെ സാധിച്ചു. അത്രയും സമയമെടുത്ത് ആഗ്രഹിക്കുന്ന രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം', ആരതി വ്യക്തമാക്കി. ഡിസൈനർ ആണ് ആരതി. പൊടീസ് എന്ന പേരിൽ സ്വന്തമായൊരു വസ്ത്ര ഡിസൈൻ സ്ഥാപനവും ആരതിക്കുണ്ട്.
നേരത്തേ എൻഗേജ്മെന്റിനുള്ള ആരതിയുടെ വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്തത് ആരതി തന്നെയായിരുന്നു. നാല് ദിവസം കൊണ്ടാണ് തന്റെ വസ്ത്രം ഡിസൈൻ ചെയ്തതെന്നും 2 ലക്ഷം രൂപയായിരുന്നു വസ്ത്രത്തിനെന്നും ആരതി പറഞ്ഞിരുന്നു. അതേസമയം വിവാഹത്തിനും താൻ തന്നെയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതെന്ന് ആരതി പറഞ്ഞു. 'എന്റെ വിവാഹ വസ്ത്രങ്ങളെല്ലാം ഞാൻ തന്നെയാണ് ഡിസൈൻ ചെയ്തത്. രണ്ട് വെഡ്ഡിങ് സാരി മാത്രം പുറത്തുന്ന് എടുത്തു. അതിന്റെ ബ്ലൗസന്റെ ഹാൻവർക്കെല്ലാം ഞാൻ ഡിസൈൻ ചെയ്തു', ആരതി പറഞ്ഞു. എത്ര ചെലവായെന്ന ചോദ്യത്തിന് അത് പറയാനാകില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഗുരുവായൂരിൽ വെച്ച് വിവാഹം, രാധാകൃഷ്ണ സ്റ്റോറിയാണ് ബ്ലൗസിന് ചെയ്തിരിക്കുന്നത്, ആരതി പറഞ്ഞു.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോഷമായിരിക്കും വിവാഹമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം വലിയ വിരുന്നും താരങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications