ആ മനുഷ്യനെ പിടിച്ച് കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ വിഷമമായി, ഇതൊരു വാണിംഗ്, തുറന്ന് പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ
ഹണി റോസ്- ബോബി ചെമ്മണ്ണൂര്‍ പ്രശ്‌നമാണ് ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചൂടുളള ചര്‍ച്ച. അധിക്ഷേപ പരാമര്‍ശത്തിനെതിരെ ഹണി റോസ് നല്‍കിയ പരാതി പ്രകാരം അറസ്റ്റിലായ ബോബി ചെമ്മണ്ണൂര്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ബോബി ചെമ്മണ്ണൂരിനെതിരെ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റുകളിട്ട മറ്റ് നിരവധി പേര്‍ക്കെതിരെയും ഹണി പരാതി നല്‍കിയിട്ടുണ്ട്. ഹണിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ നടക്കുന്നത്. രാഹുല്‍ ഈശ്വറിനെ പോലെയുളളവര്‍ ഹണിയുടെ വസ്ത്രധാരണത്തിലാണ് പ്രശ്‌നം കാണുന്നത്. അതിനിടെ വിവാദത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍.

ഫേക്ക് ഐഡികളുണ്ടാക്കി ആരെയും എന്തും സോഷ്യല്‍ മീഡിയ വഴി പറയാം എന്നൊരു ധാരണയുണ്ട്. അത് അനുവദിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണം കൊണ്ട് വരേണ്ടതുണ്ടെന്ന് റോബിന്‍ പറയുന്നു. ആരോഗ്യപരമായ വിമര്‍ശങ്ങള്‍ നല്ലതാണ്. എന്നാല്‍ നെഗറ്റീവ് കമന്റുകളിടുന്നതിനേയും ചീത്ത വിളിക്കുന്നതിനേയുമെല്ലാം നിയന്ത്രിക്കണം. ദുബായില്‍ നടക്കില്ല. അതുപോലെ നമ്മുടെ നാട്ടിലും നടക്കണം.ലൈസന്‍സില്ലാതെ വണ്ടി ഓടിച്ചാല്‍ എംവിഡി പൊക്കുന്നത് പോലെ ഉളള നിയന്ത്രണം സോഷ്യല്‍ മീഡിയയിലും വേണം.
വലിപ്പച്ചെറുപ്പമില്ലാതെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് റോബിന്‍ പ്രതികരിച്ചു. ഇതൊരു മുന്നറിയിപ്പാണ്. ഇതുപോലെ ഇനി ആര് ചെയ്താലും അവര്‍ക്കും ഇത് പോലെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. തനിക്കെതിരെ വന്ന ആക്രമണങ്ങള്‍ക്കെതിരെ കേസിന് പോയില്ല. പോയാലും എത്ര പേര്‍ക്കെതിരെ പോകും. ഇപ്പോ ഒരു തുടക്കമായില്ലേ, അത് തന്നെ ഭാഗ്യം. ഇനി കമന്റ് ചെയ്യുന്നവര്‍ ഉറപ്പായും ശ്രദ്ധിക്കും.
ആര് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. എനിക്കാ മനുഷ്യനെ പിടിച്ച് കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. കാരണം അനാവശ്യമായ കാര്യമായിരുന്നു. ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെട്ടിട്ടല്ലേ ഇത് പോലെ വന്നത്. എല്ലാം മോണിറ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ശ്രദ്ധിച്ചൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുക. അത് താന്‍ പറയേണ്ട കാര്യമില്ല. എല്ലാവര്‍ക്കും അറിയാം. ഫേക്ക് ഐഡികള്‍ ഇല്ലാതാക്കാന്‍ ആധാര്‍ കാര്‍ഡ് ഒക്കെ ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്ന സംവിധാനം വേണം. എങ്കില്‍ ഇതൊക്കെ നിയന്ത്രിക്കാവുന്നതേ ഉളളൂ. അതൊക്കെ നമ്മുടെ സൈബര്‍ സെല്‍ വിചാരിക്കണം, റോബിന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications