Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത വർഷം ഒരു സർപ്രൈസ് ഉണ്ട്; വെളിപ്പെടുത്തി റോബിൻ രാധാകൃഷ്ണൻ..ബിഗ് ബോസ് ഷോയ്ക്ക് രൂക്ഷവിമർശനം

ബിഗ് ബോസ് സീസൺ 7 നെ കുറിച്ച് അടുത്തിടെ മുൻ ബിബി താരമായ റോബിൻ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. അന്ന് എൽജിബിടി കമ്മ്യൂണിറ്റിക്കെതിരെ സംസാരിച്ച ലക്ഷ്മിയെ പിന്തുണച്ച് കൊണ്ടായിരുന്നു റോബിൻ സംസാരിച്ചിരുന്നത്. ഇതോടെ ലക്ഷ്മിയുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് റോബിൻ എന്ന നിലയ്ക്ക് ചർച്ചകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് റോബിൻ. താൻ ഒരിക്കൊലും ആദിലയേയും നൂറയേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടോ വിമർശിച്ചിട്ടോ ഇല്ലെന്ന് റോബിൻ പറഞ്ഞു. റോബിന്റ വാക്കുകളിലേക്ക്

'ഇന്നേവരെ ആദിലയേയും നൂറയേയും വ്യക്തിപരമായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഒന്നാമത്തെ കാര്യം എല്ലാവർക്കും വ്യക്തിപരമായ നിലപാടുകൾ കാണും. ലക്ഷ്മിക്ക് ലക്ഷ്മിയുടേതായിട്ടുള്ളത് ഉണ്ട്, ആരുടേയും നിലപാട് ആർക്ക് മേലിലും അടിച്ചേൽപ്പിക്കരുത്. റിയാസ് ആണെങ്കിലും ആരാണെങ്കിലും അത് ചെയ്യരുത്. ലാലേട്ടൻ വന്ന് പറഞ്ഞാൽ കൂടിയും നമ്മൾ അത് അംഗീകരിക്കേണ്ട കാര്യമില്ല. ലാലേട്ടന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുണ്ടല്ലോ. എല്ലാവരുടെ കാഴ്ചപ്പാടുകളും ബഹുമാനിക്കാൻ പഠിക്കണം.

robinradhakrishnan

ബിഗ് ബോസിലേക്ക് എന്നെ ഇത്തവണയും വിളിച്ചിരുന്നു. പക്ഷെ ഞാൻ പോകാൻ ഉദ്ദേശിച്ചിട്ടില്ല. ബിഗ് ബോസ് വെച്ചാണ് പലരുടേയും ജീവിതം നഷ്ടപ്പെട്ടുവെന്ന് പറയുന്നത്. അതപ്പോൾ ഷോയുടെ പ്രശ്നമല്ലേ? വിജയിച്ച ആളുകൾ കുറച്ചേ ഉള്ളൂ. ബിഗ് ബോസിലേക്ക് പോയാൽ ഞങ്ങളുടെ ജീവിതം പോകുമോയെന്ന് ആളുകൾക്ക് ഭയമുണ്ട്. ആ പേടി എന്തുകൊണ്ടാണ് വരുന്നത്? ഒരാളെ വലിച്ച് കീറി സമൂഹത്തിന് മുന്നിൽ ഇട്ട് കൊടുക്കുകയാണ്. അയാളുടെ ജീവിതത്തെ കുറിച്ച് ഇവർക്കൊരു പ്രശ്നവുമില്ല.

ഇവരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിനെതിരെ ആദ്യമായി പ്രതികരിച്ച ആളാണ് ഞാൻ. അന്ന് എല്ലാവരും ചേർന്ന് എന്നെ കുറ്റപ്പെടുത്തി. ഏതെങ്കിലും തിൻമയ്ക്കെതിരെ സംസാരിച്ചാൽ നമ്മൾ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഒരിക്കലും ഒരു ഷോ കൊണ്ട് ഒരാളുടെ ജീവിതം നശിപ്പിക്കരുത്.

അനുമോളെ എന്തിനാണ് കുല സ്ത്രീ എന്ന് പറയുന്നത്? കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീയാണ് കുല സ്ത്രീ അന്നത്തെ കാലത്ത്. ഇന്നത് ട്രോളായി പറയുന്നു. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല വാക്കുകളും നാളെ ട്രോളാകും. ന ഞാൻ ഈ ടു ജെന്റർ സ്ക്വാഡിനെ പിന്തുണക്കുന്ന ആളൊന്നുമല്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ, മനുഷ്യനെന്ന ഒറ്റ മതവും ജാതിയുമൊക്കെയേ ഉള്ളൂ.

ഏത് കമ്മ്യൂണിറ്റിയിൽ പെട്ട ആളാണെങ്കിലും നന്നായി പെരുമാറി റെസ്പെക്ട് നേടണം. റിയാസ് നല്ല രീതിയിൽ പെരുമാറിയാൽ ഞാനും പെരുമാറും. മറിച്ച് ചൊറിയാനും പ്രവൊക്ക് ചെയ്യാനും ശ്രമിച്ചാൽ ഞാനും ആ രീതിക്ക് പെരുമാറും. അഖിൽ മാരാർ ആണെങ്കിലും അഭിഷേക് ആണെങ്കിലും എന്നോട് പെരുമാറുന്ന രീതിക്ക് അനുസരിച്ചായിരിക്കും ഞാൻ പെരുമാറുക.

ബിഗ് ബോസ് ആണ് നിലപാട് മാറ്റുന്നത്. പലർക്കും പല നീതി എന്നത് തെറ്റ് തന്നെയാണ്. അതൊക്കെ ഒന്ന് നേരെയായാൽ മതി. അതൊന്നും നടക്കാൻ പോകുന്നില്ല, അതാണ് ആ ഷോയുടെ ടിആർപി തന്നെ.

അടുത്ത വർഷം ചെറിയൊരു സർപ്രൈസ് ഉണ്ടാകും, ഒരിക്കലും മൂവിയല്ല, അതാണിത്ര പയ്യെ പോകുന്നത്. ബിസിനസൊന്നുമില്ല.ആളുകൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരിക്കും. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ട്. എന്നെങ്കിലും അതൊക്കെ നടക്കുമായിരിക്കും.

ഇത്രേം അഭിമുഖം കൊടുത്തിട്ടും ഞാൻ ഒന്നിനും കാശ് വാങ്ങിയിട്ടില്ലെന്നത് ഞാൻ അഭിമാനത്തോടെ പറയും. ബിഗ് ബോസിലൂടെ എനിക്കും സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ട്. എന്നാലും എല്ലാ പരിപാടികൾക്കും ഒരുപോലെ ഞാൻ കാശ് വാങ്ങിയിട്ടില്ല. ചിലത് വെറുതെ ചെയ്ത് കൊടുത്തിട്ടുണ്ട്', റോബിൻ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+