സീക്രട്ട് ഏജന്റ് വിളിച്ചാൽ ഞാൻ ഫോൺ എടുക്കാറില്ല, കാരണം പറഞ്ഞ് റോബിൻ; 'പല പാഠങ്ങളും പഠിച്ചു'
കൊച്ചി: ആരേയും സൈബർ അധിക്ഷേപം നടത്തരുതെന്ന് മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. കടുത്ത സൈബർ ആക്രമണം നേരിട്ടൊരാൾ എന്ന നിലയിൽ തനിക്ക് ആ അവസ്ഥ മനസിലാകും. നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് ചിലപ്പോൾ വിമർശനം കേൾക്കേണ്ടി വന്നേക്കാം. എന്നാൽ ഒരു കാര്യവുമില്ലാതെ ചിലർ വന്ന് അധിക്ഷേപിക്കുന്നത് എന്തിനാണെന്ന് മനസിലാകാറില്ല. ഇപ്പോൾ താൻ എല്ലാത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണെന്നും റോബിൻ പറഞ്ഞു. അതിന്റെ കാരണവും താരം വിശദീകരിച്ചു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം
'ബിഗ് ബോസിന് മുൻപേ ഉള്ള ജീവിതം വളരെ ചെറുതായിരുന്നു. ആശുപത്രി വീട് ഇങ്ങനെയായിരുന്നു അത്. ബിഗ് ബോസിലേക്ക് പോയതിന് തന്നെ പ്രശസ്തിക്ക് വേണ്ടിയാണ്. ഒരുപാട് ആളുകളിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ബിഗ് ബോസിൽ പോയപ്പോൾ ഞാൻ എന്ത് ആഗ്രഹിച്ചോ അതിന്റെ 100 മടങ്ങ് എനിക്ക് കിട്ടി.

70 ദിവസം ഹൗസിൽ നിന്ന് പുറത്ത് വന്നപ്പോൾ ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നു. ഇഷ്ടപ്പെടുന്നവരൊക്കെ എങ്ങനെയുള്ളവരാണെന്ന് എനിക്ക് അറിയില്ല. ഞാൻ എല്ലാവരേയും കണ്ണടച്ച് വിശ്വസിച്ചു. ഇപ്പോൾ ഞാൻ പല പാഠങ്ങളും പഠിച്ചു. ക്ഷമ പഠിച്ചു, എല്ലാവരേയും വിശ്വസിക്കരുതെന്ന് പഠിച്ചു. , ആരൊക്കെ റിയൽ ആണ്, ഫേക്ക് എന്ന് മനസിലാക്കാൻ പഠിച്ചു. ഇപ്പോൾ ഞാൻ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. തിരിച്ചുവരും.
മുൻപ് വലിയ സൗഹൃദങ്ങൾ എനിക്ക് ഇല്ല. വിശ്വസിക്കാൻ പറ്റുന്നവർ ഉണ്ടായിരുന്നില്ല. ഒരേ ഒരു സുഹൃത്താണ് ഉണ്ടായിരുന്നത്. ഡോ വൈശാഖ്. അവൻ കുടുംബമായി കഴിയുന്നു. അവന് ശേഷം എനിക്ക് കിട്ടിയ സുഹൃത്ത് ആരതി പൊടിയാണ്. ആരതി എന്റെ എക്സ്ട്രീം ലെവൽ കണ്ടതാണ്. വളരെ അറഗന്റ് ആയ, ലൗഡ് ആയ, വയലന്റ് ആയ ഞാനും ഉണ്ട്. വളരെ സെൻസിറ്റീവ് ആയ സൈലന്റ് ആയ ഞാനും ഉണ്ട്. പുള്ളിക്കാരിക്ക് കൃത്യമായി ഞാൻ എന്താണെന്ന് അറിയാം.
ബിഗ് ബോസ് എന്നത് മൈന്റ് ഗെയിം ആണ്. ആളുകളുടെ ഇഷ്ടം നേടുക എന്നതാണ്. ഞാൻ ഫിസിക്കൽ ഗെയിമിൽ നന്നായി കളിച്ചില്ലെന്നൊക്കെ വിമർശനം ഉണ്ടായിരുന്നു. ചിലതൊക്കെ ഞാൻ മനപ്പൂർവ്വം കളിക്കാതിരുന്നിട്ടുണ്ട്. ഇതൊരു മൈന്റ് ഗെയിമാണെന്ന് മനസിലാക്കിയാൽ മതി.
ബിഗ് ബോസിന് എതിരായി സംസാരിച്ചപ്പോൾ നന്ദികേട് കാണിച്ചെന്ന് പലരും പറഞ്ഞു. ഏഷ്യാനെറ്റിനേയോ ബിഗ് ബോസിനേയോ അല്ല ഞാൻ പറഞ്ഞത്. ആടിനെ പട്ടിയാക്കുന്ന ചിലർ അവിടെ ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞപ്പോൾ പലരും എന്നെ നെഗറ്റീവായി ചിത്രീകരിച്ചു. ഇപ്പോൾ പലരും വന്ന് സംസാരിച്ച് തുടങ്ങിയപ്പോൾ ആളുകൾക്ക് മനസിലായി തുടങ്ങി. ഈ വർഷം എനിക്ക് അധികം ട്രോൾ കിട്ടിയില്ല. കാരണം ഞാൻ അങ്ങനെയാണ് കാര്യങ്ങൾ കൊണ്ടുപോയത്. കഴിഞ്ഞ വർഷം വെടിക്കെട്ട് കണക്കിനായിരുന്നു ട്രോളുകൾ. വെല്ലുവിളികൾ ജീവിതത്തിൽ ഉണ്ടാകും. അതിനെ നേരിടണം.
ഈ വർഷം ബിഗ് ബോസ് സീസൺ 6 തുടങ്ങിയപ്പോൾ അതിൽ മത്സരിച്ച സീക്രട്ട് ഏജന്റിനെ ഞാൻ കാറിലിരുന്ന് പരിഹസിച്ചിരുന്നു. ചെറുതായി പരിഹസിച്ചതേ ഉള്ളൂ. സീക്രട്ട് ഏജന്റ് എന്റെ ക്ലോസ് ഫ്രണ്ടെന്നും അല്ല. പുള്ളി ഫോൺ വിളിക്കുമ്പോൾ ഞാൻ എടുക്കാറില്ല. എന്നിരുന്നാലും ഡീഗ്രേഡിങ് അനുഭവിച്ച ആൾ എന്ന നിലയിൽ ആളെ അധിക്ഷേപിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. അത് അനുഭവിച്ചവർക്കെ മനസിലാകു. സീക്രട്ട് ഏജന്റ് പെർഫെക്ട് ആണെന്നൊന്നും പറയുന്നില്ല. എന്നാലും വെറുതെ വിട്ടേക്ക്. സായിയെ മാത്രമല്ല , ആരേയും സൈബർ ആക്രമണം നടത്തരുത്. ആ വിഷമം എനിക്ക് അറിയുന്നത് കൊണ്ടാണ്', റോബിൻ പറഞ്ഞു.












Click it and Unblock the Notifications