റോബിൻ ആശുപത്രിയിലായി, അപകടത്തിൽ പരിക്കേറ്റ് സുഹൃത്തുക്കളും; വിവാഹത്തിന് പിന്നാലെ, ഞെട്ടി ആരാധകർ
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റേയും സംരംഭകയും നടിയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിവസങ്ങളോളം നീണ്ട് നിന്ന ആഡംബര വിവാഹമായിരുന്നു നടന്നത്. വ്യത്യസ്ത ചടങ്ങുകൾക്കായുള്ള താരങ്ങളുടെ ഒരുക്കവും ലുക്കുമെല്ലാം വാർത്തകളായിരുന്നു.
ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ മറ്റൊരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് റോബിൻ. റോബിൻ ആശുപത്രിയിൽ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സുഹൃത്തുക്കൾക്ക് അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന ദൃശ്യങ്ങളും കാണാം. എല്ലാവർക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

ഫാഹിസ് ബിൻ എന്ന പ്രൊഫൈലാണ് റോബിനെ ടാഗ് ചെയ്ത് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ വിവാഹത്തിനുള്ള ഒരുക്കങ്ങളും ചടങ്ങിലെ സ്പെഷ്യൽ നിമിഷങ്ങളുമെല്ലാം പങ്കിട്ടിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വധൂവരൻമാരുമെല്ലാം വളരെ ആഘോഷപൂർവ്വമാണ് ചടങ്ങ് കൊണ്ടാടുന്നത് വീഡിയോയിൽ കാണാം. എന്നാൽ വീഡിയോയുടെ അവസാന ഭാഗത്ത് അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന റോബിന്റെ സുഹൃത്തുക്കളെ കാണാൻ സാധിക്കും. ഇവരെ ആശുപത്രിയിൽ റോബിനും ആരതിയും സന്ദർശിക്കുന്നതും വീഡിയോയിൽ ഉണ്ട്.
എന്നാൽ വീഡിയോയിൽ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. അവസാന ഭാഗത്ത് ആശുപത്രിയിൽ ഡ്രിപ് ഇട്ട് കിടക്കുകയാണ് റോബിൻ. ഇതോടെ റോബിന് എന്ത് പറ്റിയെന്നുള്ള ചോദ്യങ്ങളാണ് കമന്റുകൾ നിറയെ. വിവാഹത്തിന് കണ്ണേറ് കൊണ്ടാതാകും എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
'കണ്ണേറ് കിട്ടിയതാണ് . ഇത്രയും ആഘോഷങ്ങളോ എന്നൊക്കെ തിരക്കിയവർ കൂടുതൽ ആയിരുന്നു. പക്ഷേ ക്ലൈമാക്സ് ഇങ്ങനെ ആയി പോയല്ലോ. ഞങ്ങൾക്ക് ഇത് ഒന്നും ഒന്നും അല്ല . ഞങ്ങൾ തിരിച്ചു വരും ഇതിനേക്കാൾ എനർജിയോടെ ' ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം വിവാഹത്തിന് പിന്നാലെ റോബിന് ഭക്ഷ്യവിഷബാധ ഏറ്റതാണെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ വിവാഹ റിസപ്ഷൻ കഴിഞ്ഞ് പങ്കെടുത്ത ഏതോ ബെർത്ഡേ പാർട്ടിയിൽ നിന്നാണ് ഫുഡ് പോയിസൺ ഉണ്ടായതെന്നും കമന്റിൽ പറയുന്നു.
അതേസമയം വീഡിയോയ്ക്ക് കീഴെ രസകരമായ കമന്റുകളാണ് ഉയരുന്നത്. ചോര കണ്ടാണല്ലോ തുടക്കം ഇനി വെച്ചടി വെച്ചടി കയറ്റമായിരിക്കും എന്നാണ് ചിലരുടെ കമന്റ്. ഇതിലും വലുത് ചാടി കടന്നവനല്ലേ നമ്മുടെ ഡോക്ടർ എന്നുള്ള കമന്റുകളും ഉണ്ട്.
അതേസമയം വിവാഹത്തിന് ശേഷം തങ്ങളുടെ ഹണിമൂൺ യാത്രകൾ തുടങ്ങുമെന്ന് റോബിൻ പറഞ്ഞിരുന്നു. രണ്ട് വർഷത്തോളം നീണ്ട് നിൽക്കുന്നതായിരിക്കും യാത്രകൾ എന്നാണ് റോബിൻ പറഞ്ഞത്. ഇതിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടുമെന്നും താരം അറിയിച്ചിരുന്നു.












Click it and Unblock the Notifications