Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനും അഖിൽ മാരാരും ഒരുമിച്ച്' , ഇതെങ്ങനെ ? ഒട്ടും പ്രതീക്ഷിച്ചില്ല'; ആരാധകരെ അമ്പരപ്പിച്ച് പുതിയ പോസ്റ്റ്

ബിഗ് ബോസ് സീസൺ 4 ൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും വളരെ വേഗത്തിൽ തന്നെ പ്രേക്ഷക പിന്തുണ നേടാൻ സാധിച്ച താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് പുതിയ സീസണും വിജയിയുമൊക്കെ ഉണ്ടായെങ്കിലും റോബിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോഴും വലിയ താത്പര്യമാണ്. തന്റെ വിശേഷങ്ങൾ റോബിൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. ഇത് പെട്ടെന്ന് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ റോബിൻ പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

റോബിനും ബിഗ് ബോസ് സീസൺ 5 താരവുമായ അഖിൽ മാരാരും ഒരുമിച്ച് ഷാർജയിൽ ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കുന്നത് സംബന്ധിച്ച പോസ്റ്റാണ് റോബിൻ പങ്കിട്ടത്. ഇതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഇതെങ്ങനെ സാധിച്ചെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നുമാണ് പലരും കുറിച്ചിരിക്കുന്നത്. ഈ കൂട്ടുകെട്ട് ചുമ്മാ തീയാണെന്നും സ്റ്റേജിൽ പൊളിച്ചടുക്കുമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

 robinakhil-

ഇത് കാത്തിരുന്ന കോമ്പോയാണെന്നാണ് ചിലരുടെ കമന്റ്. അഖിലിന്റെ സംവിധാനത്തിൽ റോബിൻ നായകനായൊരു സിനിമ വരണം കേരളത്തിൽ തകർത്തോടും എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അതേസമയം ഈ പോസ്റ്റ് അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടില്ല.

ബിഗ് ബോസിന് പുറത്ത് വെച്ച് പരസ്പരം കൊമ്പ് കോർത്തവരാണ് റോബിൻ രാധാകൃഷ്ണനും അഖിൽ മാരാരും. ഒരുപക്ഷേ അഖിൽ ബിഗ് ബോസിൽ പങ്കെടുക്കാൻ തന്നെ കാരണക്കാരൻ റോബിൻ ആണ്. നടൻ ഉണ്ണി മുകുന്ദനെ കൂവിക്കാൻ റോബിൻ പണം കൊടുത്ത് ആളെ ഏർപ്പാടാക്കിയെന്ന അഖിലിന്റെ ആരോപണത്തോടെയായിരുന്നു ഇരുവരും തമ്മിലുള്ള പോര് തുടങ്ങുന്നത്. അലറൽ വീരൻ എന്നടക്കം വിളിച്ച് കൊണ്ട് പല അഭിമുഖങ്ങളിലും റോബിനെതിരെ അഖിൽ തുറന്നടിക്കുകയും ചെയ്തിരുന്നു. അഖിലിനെതിരെ കടുത്ത ഭാഷയിൽ റോബിനും തിരിച്ചടിച്ചിട്ടുണ്ട്.

പിന്നീട് ബിഗ് ബോസ് സീസൺ 5 ൽ റോബിൻ അതിഥിയായെത്തിയപ്പോൾ റോബിനും അഖിലും സ്നേഹത്തിലായിരുന്നു ഇടപെട്ടത്. എന്നാൽ ഷോ കഴിഞ്ഞ് പുറത്ത് വന്നെങ്കിലും ഇരുവരും തമ്മിൽ വലിയ അടുപ്പം ഉണ്ടായിരുന്നില്ല. ഇരുവരും അങ്ങനെ പൊതുവേദികളിൽ ഒന്നിച്ചെത്തിയിട്ടും ഇല്ല. എന്നാൽ തനിക്ക് അഖിലിനോട് സ്നേഹമാണെന്നും തന്നെ പോലെ തന്നെ വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹവും ഉയർന്ന് വന്നതെന്നുമാണ് അഭിമുഖങ്ങളിൽ റോബിൻ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+