Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരതി പൊടിയുമായുള്ള വിവാഹം മുടക്കാൻ പലരും ശ്രമിക്കുന്നുണ്ട്,അതുകൊണ്ട് ഇപ്പോൾ പറയില്ല'; തുറന്ന് പറഞ്ഞ് റോബിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. അടുത്തിടെ പ്രണയിനി ആരതി പൊടിയുമായുള്ള തന്റെ വിവാഹത്തിന്റെ തീയതി ആരാധകരുമായി റോബിൻ പങ്കുവെച്ചിരുന്നു. ജുലൈ 26 ന് ഗുരുവായൂരിൽ വെച്ചായിരിക്കും വിവാഹം എന്നായിരുന്നു തന്റെ വിവാഹ നിശ്ചത്തിന്റെ ഒന്നാം വാർഷിക ദിവസം റോബിൻ ആരാധകരെ അറിയിച്ചത്.

എന്നാൽ പിന്നീട് ആരതിയുമായി റോബിൻ പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമായി. ആരതി റോബിനെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അൺഫോളോ ചെയ്തതോടെയായിരുന്നു ഇത്തരം അഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചത്. ആരതിയുടെ സുഹൃത്തുക്കളിൽ ചിലരും ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പറയുകയും ചെയ്തു.

rob-

വൈകാതെ തന്നെ ഇത്തരം അഭ്യൂഹങ്ങൾ തള്ളി ഇരുവരും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ തങ്ങൾ ഒന്നിച്ചുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കിട്ട് കൊണ്ടായിരുന്നു ആരതിയും റോബിനും അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. എന്നാൽ സൗഹൃദ വലയത്തിൽ ഉള്ളവർ തന്നെ ഇരുവരുടേയും ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.

അതിനിടയിൽ ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിനും ആരതിയും.അവതാരക കെന്ന സണ്ണിയുടെ വെഡ്ഡിങ് റിസപ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം. ആരതിയും റോബിനൊപ്പം ഉണ്ടായിരുന്നു.

വിവാഹത്തെ കുറിച്ച് വേദിയിൽ വെച്ച് അനൗൺസ് ചെയ്തൂടെയെന്ന ചോദ്യത്തിന് അത് പിന്നീട് സർപ്രൈസ് ആയി പറയാമെന്നാണ് റോബിൻ പറഞ്ഞത്. 'ആരതി പൊടിയുമായുള്ള വിവാഹം മുടക്കാൻ കുറേ പേർ ശ്രമിക്കുന്നുണ്ടെന്നേ. അതുകൊണ്ട് പിന്നീട് സർപ്രൈസ് ആയിട്ട് വിവാഹതീയതി അനൗൺസ് ചെയ്യും', എന്നായിരുന്നു റോബിന്റെ വാക്കുകൾ. എന്തായാലും റോബിൻ-ആരതി പൊട ി വിവാഹത്തിനായുള്ള കാത്തിരിപ്പലാണ് ആരാധകർ. നേരത്തേ ഇരുവരുടേയും വിവാഹ നിശ്ചയം ആരാധകർ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു നിശ്ചയം നടന്നത്.

ബിഗ് ബോസിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. റോബിന്റെ അഭിമുഖം എടുക്കാനായി എത്തിയതായിരുന്നു ആരതി. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലെത്തിയത്. സംരഭകയാണ് ആരതി പൊടി. അടുത്തിടെ സ്വന്തം ബൊട്ടീക് ആരതി ആരംഭിച്ചിരുന്നു. തമിഴ് സിനിമയിൽ നടിയായും ആരതി തിളങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+