അവരുടെ ജോലി പോകും എന്ന് ആയപ്പോൾ ഞാൻ ആ കുറ്റം ഏറ്റെടുത്തതാണ്; സംഭവിച്ചത് തുറന്ന് പറഞ്ഞ് റോബിൻ
കൊച്ചി: ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഒരുപക്ഷെ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ റോബിനോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു മത്സരാർത്ഥി ഉണ്ടായിട്ടുണ്ടാകില്ല. സീസൺ 6 കഴിഞ്ഞിട്ടും ഇപ്പോഴും സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ചർച്ചകളിൽ റോബിൻ നിറഞ്ഞ് നിൽക്കുന്നുണ്ട്.
ഷോ കഴിഞ്ഞപ്പോൾ നിരവധി വിവാദങ്ങൾ റോബിനെ ചുറ്റിപറ്റി ഉയർന്നിരുന്നു. അതിലൊന്നായിരുന്നു അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷണവുമായി റോബിന്‍ പോയ സംഭവം. ഇതിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി റോബിൻ പങ്കിട്ടിരുന്നു. റോബിനെതിരെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്ന സമയത്തായിരുന്നു ഈ വീഡിയോ റോബിൻ പങ്കിട്ടത്. തന്റെ ഇമേജ് മാറ്റിയെടുക്കാൻ ലക്ഷ്യം വെച്ചാണ് റോബിൻ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് പരക്കെ ആക്ഷേപം ഉയർന്നു. പിന്നാലെ തന്നെ ആ വീഡിയോ റോബിൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ ആ വിവാദ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് റോബിൻ. യഥാർത്ഥത്തിൽ അനാഥാലയത്തിന്റെ ആളുകൾ തന്നെയാണ് ആ വീഡിയോ എടുത്തതെന്നും അവർ തന്നെയാണ് ആ വീഡിയോ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും പറയുകയാണ് റോബിൻ. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്
'ചെയ്യുന്ന കാര്യങ്ങൾ പൊതുവെ പറഞ്ഞ് നടക്കാത്തൊരാളാണ് ഞാൻ. മുൻപ് ഡീഗ്രേഡിങ് വളരെ അധികം ഉണ്ടായൊരു സമയത്ത് ഞാൻ ഒരു അനാഥാലയതിലേക്ക് ഭക്ഷണവുമായി പോകുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോ ഞാൻ അല്ല എടുത്തിട്ടത്.അവർ തന്നെയാണ് ആ വീഡിയോ എടുത്ത് തന്നത്. അവരോട് രണ്ട് തവണ ചോദിച്ചതാണ് വീഡിയോ പോസ്റ്റ് ചെയ്യട്ടേയെന്ന്. എന്നിട്ടാണ് പോസ്റ്റ് ചെയ്തത്. അത് കഴിഞ്ഞപ്പോഴാണ് അത്തരം വീഡിയോകൾ പങ്കുവെയ്ക്കരുതെന്ന് അറിയാൻ കഴിഞ്ഞത്. ഉടൻ തന്നെ ഞാൻ അത് ഡിലീറ്റ് ചെയ്തു.
കാരണം അവിടെ ഉണ്ടായിരുന്ന നാലഞ്ച് പേരുടെ ജോലി പോകും എന്ന് പറഞ്ഞപ്പോൾ ഞാൻ ആ കുറ്റം ഏറ്റെടുത്തു. അവർക്കും കുടുംബത്തിനും ഒരു പ്രശ്നം വരാൻ പാടില്ലല്ലോ. വേണമെങ്കിൽ എനിക്ക് തെളിവ് സഹിതം കാര്യങ്ങൾ പുറത്തുവിടാമായിരുന്നു.
എന്നെ പ്രധാനമായും ഡീഗ്രേഡ് ചെയ് വ്യക്തിയോട് ഞാന്‍ നടന്നതിനെ കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു. ആണല്ലേ ബ്രോ എന്ന് അയാള്‍ പറഞ്ഞുവെങ്കിലും പറഞ്ഞ കാര്യങ്ങൾ തിരുത്തി ഒരു വീഡിയോ ചെയ്യാൻ അയാൾ തയ്യാറായില്ല. ആ മനുഷ്യന്‍ ഇപ്പോള്‍ നന്നായി എയറിലാണ്. ആരാണെന്ന് ഊഹിച്ചെടുക്കുക.
എന്നെ ഇഷ്ടപ്പെടുന്ന ആളുകളിൽ പലരും ഇപ്പോഴും പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നാൽ അതൊന്നും പാടി നടക്കുന്നില്ല ഞാൻ. ഭൂരിപക്ഷം ആളുകൾ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ചിലർ ഡീഗ്രേഡ് ചെയ്യുന്നുണ്ട്. ഞാൻ ശരിയായ പാതയിലാണെന്നതാണ് ഇതിലൂടെ മനസിലാക്കുന്നത്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണല്ലോ പറയുക. അന്ന് ആ ട്രോളുകള്‍ വന്നപ്പോള്‍ ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. കുട്ടികള്‍ക്ക് ഭക്ഷണം കൊണ്ടു പോയതൊക്കെ മീഡിയക്കാരാണ് എടുത്തിട്ട് വിവാദമാക്കിയത്. അതിന്റെ ഭാരവാഹികള്‍ തന്നെ വീഡിയോ പോലും നെഗറ്റീവാക്കി. ഞാന്‍ ചെയ്ത കാര്യങ്ങള്‍ കൊണ്ട് ഉപകാരം ഉണ്ടായവർക്ക് എന്താണ് സത്യാവസ്ഥ എന്ന് അറിയാം. അവർ ഹാപ്പിയാണ്, ഞാനും ഹാപ്പിയാണ്. ഒന്നും ഇനി തെളിയിക്കാൻ വയ്യ', റോബിൻ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications