ആരതി പൊടിയുടെ കഴുത്തിന് പിടിച്ച് വിവാഹം കഴിക്കാൻ നിർബന്ധിച്ചിട്ടില്ല; പ്രതികരിച്ച് റോബിൻ
ബിഗ് ബോസ് ആരാധകരുടെ പ്രീയപ്പെട്ട പ്രണയ ജോഡിയാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഏറെ വൈകാതെ തന്നെ ഇരുവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നിശ്ചയ ചടങ്ങുകൾ നടന്നത്. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അന്ന് വ്യക്തമാക്കിയിരുന്നു.
ചടങ്ങ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും പക്ഷെ ഇരുവരും വിവാഹിതരായില്ല. ഇതിനിടയിൽ ആരതിയും റോബിനും പിരിഞ്ഞുവെന്ന തലത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നു. ഇവരുടേയും സുഹൃത്തുക്കളിൽ ചിലരും ഇത് സമ്മതിച്ച് രംഗത്തെത്തിയിരുന്നു. ആരതി റോബിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതെല്ലാം പിരിയലിന്റ സൂചനയായിരുന്നു വിലയിരുത്തപ്പെട്ടു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളി ഒരുമിച്ചെത്തിയ റോബിനേയും ആരതിയേയുമാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ പിരിയൽ വിവാദങ്ങളോടെല്ലാം പ്രതികരിക്കുകയാണ് റോബിൻ. 'ജാങ്കോ സ്പേസ് ടിവി'ക്ക് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്

'പറയുന്നവർ പറയും. അതിനൊക്കെ ചെവി കൊടുത്താൽ അതിന് മാത്രമേ സമയം കാണു. പരസ്പരം മനസിലാക്കി മുന്നോട്ട് പോകാൻ തീരുമാനിച്ചത് കൊണ്ടാണല്ലോ ഞങ്ങൾ വിവാഹം കഴിക്കുന്നത്. ആരതി പൊടി സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തിയാണ്. റോബിൻ വേണമോ എന്നത് ആരതിക്ക് തീരുമാനം എടുക്കാം. എന്തെങ്കിലും ഒരു നല്ലത് ഉള്ളത് കൊണ്ടായിരിക്കുമല്ലോ എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അല്ലാതെ നിർബന്ധിച്ച് കൊങ്ങയ്ക്ക് പിടിച്ച് ആരും ആരേയും വിവാഹം കഴിക്കണമെന്ന് പറയുന്നില്ല. പല രീതിയിൽ ആളുകൾ വളച്ചൊടിക്കുന്നുണ്ട്. പിരിക്കാൻ വേണ്ടി പലതും ചെയ്യുന്നുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല. മനസമാധാനം കളയാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ കുടുംബവും സന്തോഷമായിട്ടാണ് പോകുന്നത്.
മുൻപ് വലിയ സൗഹൃദങ്ങൾ എനിക്ക് ഇല്ല. വിശ്വസിക്കാൻ പറ്റുന്നവർ ഉണ്ടായിരുന്നില്ല. ഒരേ ഒരു സുഹൃത്താണ് ഉണ്ടായിരുന്നത്. ഡോ വൈശാഖ്. അവൻ കുടുംബമായി കഴിയുന്നു. അതുകൊണ്ട് തന്നെ അവനെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അവന് ശേഷം എനിക്ക് കിട്ടിയ സുഹൃത്ത് ആരതി പൊടിയാണ്. ആരതി എന്റെ എക്സ്ട്രീം ലെവൽ കണ്ടതാണ്. വളരെ അറഗന്റ് ആയ, ലൗഡ് ആയ, വയലന്റ് ആയ ഞാനും ഉണ്ട്. വളരെ സെൻസിറ്റീവ് ആയ സൈലന്റ് ആയ ഞാനും ഉണ്ട്. ഇത് രണ്ടും മനസിലാക്കിയാലേ എന്നെ ഹാന്റിൽ ചെയ്യാൻ സാധിക്കു. പുള്ളിക്കാരിക്ക് കൃത്യമായി ഞാൻ എന്താണെന്ന് അറിയാം.
ഈ രണ്ട് വർഷത്തിനുള്ളിൽ എന്റെ എല്ലാ കാര്യങ്ങളും അവൾ മനസിലാക്കിയിട്ടുണ്ട്. എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവളോടാണ് തുറന്ന് പറയാറുള്ളത്. നമ്മൾ എന്താണെന്ന് അതുപോലെ അംഗീകരിക്കുന്നൊരാളാണ്. അധികം സുഹൃത്തുക്കൾ ഇല്ലാത്തതാണ് നല്ലത്. അപ്പോൾ അധികം തലവേദന ഉണ്ടാകില്ല. നമ്മുക്ക് ഉള്ള സുഹൃത്തുക്കളെ നല്ല രീതിയിൽ കൊണ്ടുപോകുകയെന്നതാണ് പ്രധാനം.
ആരതിയും ഞാനും ഉടനെ തന്നെ വിവാഹം കഴിക്കും. തീയ്യതിയൊക്കെ തീരുമാനിച്ചു. എന്നാല്‍ വിവാഹം എന്നാണെന്ന് ഒരിക്കലും നേരത്തെ പ്രഖ്യാപിക്കില്ല. വിവാഹത്തിന് ഒരാഴ്ച മുൻപ് മാത്രമേ തീയതിയെ കുറിച്ചൊക്കെ വെളിപ്പെടുത്തുകയുള്ളൂ', റോബിൻ വ്യക്തമാക്കി.












Click it and Unblock the Notifications