ബിഗ് ബോസ് അൾട്ടിമേറ്റിൽ രഞ്ജിനി ഹരിദാസ്, ബ്ലസ്ലി, വിഷ്ണു, എന്നിവർ വരണം; കാരണം പറഞ്ഞ് റോബിൻ
ബിഗ് ബോസ് ഷോയ്ക്കെതിരെ ആദ്യം തുറന്നടിച്ച താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ഷോ ആടിനെ പട്ടിയാക്കുകയാണെന്നും ചിലരുടെ ഇടപെടലുകൾ പ്രശ്നമാണെന്നുമായിരുന്നു റോബിൻ മുൻപ് പറഞ്ഞത്. അന്ന് ഈ പ്രതികരണത്തിൽ റോബിന് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. എന്നാൽ പിന്നീട് റോബിൻ പറഞ്ഞതിന് സമാനമായ രീതിയിൽ പ്രതികരിച്ച് ചില ബിഗ് ബോസ് താരങ്ങൾ കൂടി രംഗത്തെത്തി.
ഇപ്പോഴിതാ ആരൊക്കെ തന്നെ വിമർശിച്ചാലും ഷോയെ കുറിച്ച് താൻ നടത്തിയ വിമർശനങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് പറയുകയാണ് റോബിൻ. ഇനി ബിഗ് ബോസിലേക്ക് വിളിച്ചാലും താൻ പോകില്ലെന്നും അതിന്റെ കാരണമെന്തെന്നും റോബിൻ പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. റോബിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസ് ഷോ കൊണ്ട് ജീവിതം മാറി മറിഞ്ഞയാളാണ് ഞാൻ. ബിഗ് ബോസ് ഷോയിൽ പോയപ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ 100 മടങ്ങാണ് എനിക്ക് കിട്ടിയത്. അതിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ ബിഗ് ബോസ് ഷോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഞാൻ തിരിച്ചെടുക്കില്ല. അതിൽ ഞാൻ ഉറച്ച് നിൽക്കുന്നു.
ബിഗ് ബോസ് വിജയി എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ട്രോഫി മാത്രമല്ല, ജനങ്ങളുടെ ഇഷ്ടം നേടുക, അവരുടെ മനസിൽ ഇടംപിടിക്കുകയെന്നതാണ്. ഞാനാണ് വിജയിയെന്ന് എനിക്ക് തോന്നുന്നത് എനിക്ക് ഒരുപാട് ആളുകളുടെ ഇഷ്ടം നേടാൻ സാധിച്ചുവെന്നതാണ്. ജനഹൃദയങ്ങളിൽ ഇടംനേടി. നമ്മുടെ ട്രാക്ക് കറക്ടാണെങ്കിൽ നമ്മുക്ക് ശത്രുക്കൾ ഉണ്ടാകും. എനിക്ക് ശത്രുക്കൾ ഉണ്ട്, അതുകൊണ്ട് തന്നെ ഞാൻ പോകുന്ന ട്രാക്ക് കറക്ടാണെന്ന് എനിക്ക് അറിയാം.
ബിഗ് ബോസ് സീസൺ 6 ൽ നടന്ന കുറെ കാര്യങ്ങൾ ശരിയല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്വകാര്യ ജീവിതം പബ്ലിക്ക് ആക്കരുത്. എനിക്ക് അത് സാധിച്ചില്ല. വിവാഹക്കാര്യമൊക്കെ ഞാൻ ആഘോഷിച്ചു. പിന്നീടാണ് പ്രശ്നങ്ങളൊക്കെ മനസിലായത്. അതുകൊണ്ട് തന്നെ വിവാഹതീയതി ഇനി വിവാഹത്തിന് തൊട്ട് മുൻപ് മാത്രമേ പറയുള്ളൂവെന്നാണ് തീരുമാനം.
പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും പാഷനുമെല്ലാം ഒരേ രീതിയിൽ കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഞാൻ നല്ലൊരു മനുഷ്യനാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എന്ന് വെച്ചാൽ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങൾ ആണെന്നല്ല, മറിച്ച് തെറ്റ് ചെയ്താലും അത് തിരുത്താൻ ശ്രമിക്കും എന്നതാണ്. ചിലർക്ക് എന്നെ ഇഷ്ടമാകും, ചിലർക്ക് ഇഷ്ടമാകില്ല, എല്ലാവരും നമ്മളെ ഇഷ്ടപെടണം എന്ന് പറയാനാകില്ലല്ലോ. ഇതാണ് ജീവിതം'. റോബിൻ പറഞ്ഞു.
അടുത്തിടെ റോബിനെ കുറിച്ച് കേട്ടൊരു അപവാദം എന്താണെന്ന ചോദ്യത്തിന് സീക്രട്ട് ഏജന്റും താനും പ്ലാൻ ഞാനും സീക്രട്ട് ഏജന്റും കൂടി പലതും പ്ലാൻ ചെയ്ത് പലതും ചെയ്തെന്നൊരു റൂമർ കേട്ടിരുന്നുവെന്ന് റോബിൻ പറഞ്ഞു. അങ്ങനെയൊന്നും ഇല്ല, ഞങ്ങൾക്ക് വ്യക്തിപരമായി അറിയാം എന്നേ ഉള്ളൂ. പുള്ളി പുള്ളിയുടെ കാര്യം ചെയ്യുന്നു, ഞാൻ എന്റെ കാര്യവും', റോബിൻ വ്യക്തമാക്കി.
ബിഗ് ബോസ് അൾട്ടിമേറ്റിൽ ആരൊക്കെ പങ്കെടുക്കണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് രഞ്ജിനി ഹരിദാസ്, ബ്ലസ്ലി, സീസൺ 5 ലെ വിഷ്ണു എന്നിവരാണെന്ന് റോബിൻ മറുപടി നൽകി.. ഇവർ മൂന്ന് പേരും ബിഗ് ബോസ് മെറ്റീരിയലാണ്. അൾട്ടിമേറ്റിലേക്ക് വിളിച്ചാലും പക്ഷെ ഞാൻ പോകില്ല', താരം വ്യക്തമാക്കി.












Click it and Unblock the Notifications