'ദൈവം വീണ്ടും എന്നിൽ സ്നേഹം വർഷിക്കുന്നു'; മനസ്സുനിറഞ്ഞ് ശാലിനി നായർ; 'ഭാഗ്യം ചെയ്ത പെണ്ണുതന്നെ'
ബിഗ് ബോസ് മലയാളം പല വ്യക്തികളിലുടെയും ജീവിതം മാറ്റിമറിച്ചിട്ടുണ്ട്. അതിലൊരാൾ ആണ് ശാലിനി നായർ. ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു ശാലിനി. ബിഗ് ബോസിൽ വന്നതിന് ശേഷം ശാലിനിക്ക് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞ ശാലിനിക്ക് ഒരു കുഞ്ഞുണ്ട്.
ശാലിനിയുടെ ആദ്യ വിവാഹം തകർച്ചയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ശാലിനി രണ്ടാമതും വിവാഹിതയായത്. ദിലീപ് എന്നാണ് ഭർത്താവിന്റെ പേര്. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ശാലിനി. ഇപ്പോൾ ശാലിനി പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. ഭർത്താവിന്റെ പിന്തുണയെക്കുറിച്ചാണ് ശാലിനി എഴുതിയത്.

വിവാഹ ശേഷം വീട്ടിലേക്ക് വരുമ്പോഴുള്ള ഏറ്റവും വലിയ ടാസ്ക് സ്വീകരിക്കുവാനും സ്നേഹിക്കുവാനും ആളുകളുണ്ടാവുമോ എന്നായിരുന്നില്ല; ജീവന് തുല്ല്യം ഞാൻ സ്നേഹിക്കുന്ന ഇക്കുറൂസിനെ അറപ്പോടെയും വെറുപ്പോടെയും അല്ലാതെ കാണാൻ അദ്ദേഹത്തിന് കഴിയുമോ എന്നതായിരുന്നു!! ദൈവം വീണ്ടും എന്നിൽ സ്നേഹം വർഷിക്കുന്നു, എന്നാണ് ശാലിനി കുറിച്ചത്.
തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കുറിച്ചായിരുന്നു ശാലിനി പറഞ്ഞത്. ഭർത്താവ് വളർത്തുനായയെ എടുത്ത് നിൽക്കുന്ന ചിത്രവും ശാലിനി പങ്കുവെച്ചിരുന്നു. വിവാഹത്തിന് പിന്നാലെ ഉയർന്നുവന്ന പല ചോദ്യങ്ങൾക്കും ശാലിനി നേരത്തെ മറുപടി നൽകിയിരുന്നു. വിവാഹവിശേഷങ്ങൾ ചോദിക്കുന്നതിൽ കൂടുതൽ കേട്ടത്,, "ഭർത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാർ അംഗീകരിക്കുമോ,,? "എന്നതായിരുന്നു.
സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളിൽ ഒന്ന് മാത്രം; അങ്ങിനെയാണ് ഞാനതിനെ കണ്ടത്. ശരിയാണ് ഒരു കുഞ്ഞുള്ള വിവാഹമോചിതയായ പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ വിവാഹിതനല്ലാത്ത ഒരാൾ മുന്നോട്ട് വരുമോ. ഇനി വന്നാൽ തന്നെയും കുടുംബം അംഗീകരിക്കുമോ, എന്ന് തുടങ്ങിയ സംശയങ്ങൾ സാധാരണ സമൂഹത്തിൽ പലർക്കും ഉണ്ടാവുന്നതാണ്.
സംരക്ഷിക്കാമെന്ന് വാക്കുകൊടുക്കുവാനും അപലയോട് സഹതാപം പങ്കുവെക്കുവാനും നിരവധി പേർ മുന്നോട്ട് വന്നേക്കാം, കയത്തിൽ താണു പോവുമ്പോൾ കൈ തന്ന് ചേർത്ത് നിർത്തുവാൻ കഴിയുന്നവനാണ് പുരുഷൻ എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു.. അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ്. വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മുന്നിൽ 'എന്റെ ഭാര്യ' എന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിയുന്നു, എന്നാണ് ശാലിനി പറഞ്ഞത്.
ബിഗ്ഗ്‌ബോസ്സിന് ശേഷമനുഭവിക്കുന്ന സൗഭാഗ്യങ്ങളിൽ ഒന്ന് ഈ ജീവിതമാണെന്നും എങ്ങനെയൊക്കെയോ ജീവിച്ചു തീരുമായിരുന്ന ജീവിതത്തിൽ എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് ഞാനെന്താണെന്നും കടന്നുപോവുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും തുറന്നു പറയുവാൻ ബിഗ്ഗ്‌ബോസ്സ് ഷോയിലൂടെ ഏഷ്യാനെറ്റ് അവസരമൊരുക്കി തന്നുവെന്നും ശാലിനി പറഞ്ഞിരുന്നു,.












Click it and Unblock the Notifications