Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ വെച്ച് മനീഷയോട് അക്കാര്യം പറഞ്ഞത് വലിയ അബദ്ധം..പക്ഷേ സംഭവിച്ചത്'; ഷിജു പറയുന്നു

കൊച്ചി: ബിഗ് ബോസിൽ സീസൺ 5 ൽ 100 ദിവസം പൂർത്തിയാക്കാൻ സാധിച്ച താരങ്ങളിൽ ഒരാളാണ് നടൻ ഷിജു. തുടക്കത്തിൽ വലിയ വലിയ മത്സരം കാഴ്ചവെച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പിന്തുണ നേടിയെടുക്കാനും മികച്ച മത്സരരാർത്ഥിയായി ഉയർന്നുവരാനും ഷിജുവിന് സാധിച്ചിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് താൻ ബിഗ് ബോസിലേക്ക് എത്തിയതെന്ന് തുറന്ന് പറയുകയാണ് താരം. ബിഗ് ബോസിനെ കുറിച്ചുള്ള രസകരമായ പല കാര്യങ്ങളും ഷിജു പങ്കുവെച്ചു. ഷിജുവിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസിലേക്ക് വരാനുള്ള കാരണം ഭാര്യയാണ്. അവൾ ബിഗ് ബോസ് ഫാനാണ്. എന്നെ സംബന്ധിച്ച് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസരമായിരുന്നു അത്. സുരാജ് വെഞ്ഞാറമൂടാണ് എനിക്ക് അവസരം തന്നത്. ബിഗ് ബോസിൽ തുടക്കത്തിൽ മാത്രം ഇൻട്രോ നൽകി സഹായിക്കാനേ ആളുകൾക്ക് പറ്റൂ. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെടാൻ പാടാണ്.

 maneeshashiju

ബിഗ് ബോസിന്റെ അകം തീർത്തും വ്യത്യസ്തമാണ്. മൊത്തത്തിൽ വേറൊരു ലോകമാണ്. ടിവിയിൽ കാണുന്നതല്ല യഥാർത്ഥ ബിഗ് ബോസ്. മത്സരാർത്ഥികൾക്ക് മാത്രമേ ആ അവസ്ഥ മനസിലാകൂ. ഹ്യൂമൺ ബ്രെയിൻസിനെ റോസ്റ്റ് ചെയ്യുന്ന അവസ്ഥയാണ്. പൊളിറ്റിക്കൽ കറക്ടനസ് ഒക്കെ വന്നപ്പോൾ ഏതാണ് ശരി തെറ്റ് എന്നതൊക്കെ നമ്മളെ ബുദ്ധിമുട്ടിച്ചു.

അഖിൽ മാരാരുമായി ഇപ്പോഴും നല്ലൊരു സൗഹൃദമുണ്ട്. സൗഹൃദങ്ങളുടെ പ്രൈവസി കാത്തുസൂക്ഷിക്കുന്നയാളാണ് ഞാൻ. അവനെ കൊണ്ട് ഉപയോഗം ഉണ്ടാകണം എന്ന് ചിന്തിച്ച് ഉണ്ടാക്കിയ സൗഹൃദമാകണമെങ്കിൽ ,ആ ഉപയോഗം നടക്കാതെ വന്നാൽ നിരാശ തോന്നും. ഞങ്ങളുടെ സൗഹൃദം അങ്ങനെ ഉണ്ടായതല്ല.

എന്നെ സംബന്ധിച്ച് ബിഗ് ബോസിലേക്ക് കയറുമ്പോൾ പ്രായം സംബന്ധിച്ച് വളരെ ടെൻഷൻ ഉണ്ടായിരുന്നു. 49 വയസാണെനിക്ക്. അവിടെ പക്ഷേ ആരും എന്നെ അങ്ങനെ പെരുമാറിയില്ല. ഇവരുടെ ഇടയിലേക്ക് ഇറങ്ങിയപ്പോൾ എന്റെ ഏജ് ഫാക്ടർ മറന്ന് പോയി.

ഭക്ഷണം നന്നായി വെക്കുന്ന ആളല്ല ഞാൻ. പരീക്ഷിക്കാൻ ഇഷ്ടമാണ്. ബിഗ് ബോസിൽ ഭക്ഷണം വെച്ചപ്പോൾ വലിയ പൊട്ടൽ ഉണ്ടായി. അവിടെ നമ്മുക്ക് തരുന്നത് പാവക്ക, ചുരയ്ക്ക , പാലക്ക് ഒക്കെയാണ്. ഒരു ദിവസം പാവക്ക തോരനാക്കി. കൈപ്പെന്ന് വെച്ചാൽ വൻ കൈപ്പ്. ഇതെങ്ങനെ മനുഷ്യർക്ക് കൊടുക്കും കൊടുത്താൽ ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു. അത് ആരും അറിയാതെ എടുത്ത് കളിഞ്ഞു. എന്നാൽ മനീഷ വന്നപ്പോൾ മനീഷയോട് ഞാൻ കാര്യം പറഞ്ഞു. അത് പറയണ്ടായിരുന്നു ശരിക്കും. അത് അവള് ഷിജു വേസ്റ്റാക്കി എന്നൊക്കെ പറഞ്ഞ് ആഘോഷമാക്കി. പക്ഷേ അധികം അത് ഏറ്റില്ല. അവളെ ആരും സപ്പോർട്ട് ചെയ്തില്ല. എങ്കിലും എന്റെ പരീക്ഷണങ്ങൾ അത്ര പ്രശ്നമായിരുന്നില്ല.

ബിഗ് ബോസ് ഇത്തവണ നേരത്തേയായിരിക്കും. ആരേയും ഞാൻ സജസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴും ലാലേട്ടൻ തന്നെയാണ് ഹോസ്റ്റ് ചെയ്യുക. മാറാൻ ചാൻസില്ലാന്ന് തന്നെയാണ് വിശ്വാസം', ഷിജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+