'നമ്മൾ വിവാഹിതരാകാൻ കാരണം ഇതാണ്'; ഷിയാസിനെക്കുറിച്ച് കുറിപ്പുമായി ഭാവി വധു; വൈറൽ
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് മലയാളത്തിൽ വന്നതോടെയാണ് ഷിയാസിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. ധാരാളം ആരാധകരും താരത്തിനുണ്ട്. മലയാളം ബിഗ് ബോസിന്റെ വൈൽഡ് കാർഡ് എൻട്രി ആയിട്ടാണ് ഷിയാസ് ബിഗി ബോസിൽ എത്തിയത്.
വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ ഷിയാസിന് സാധിച്ചിരന്നു. ഷിയാസിന്റെ തുറന്നപെരുമാറ്റം തന്നെയാണ് പ്രേക്ഷകർക്ക് ഇഷ്ടമായത്. ബിഗ് ബോസിന് പുറത്തുവന്ന ഷിയാസ് പിന്നീട് സ്റ്റാർ മാജിക്കിൽ സജീവമായി. സ്റ്റാർമാജിക്കിലൂടെ ഷിയാസിന് ആരാധകരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു.

അതേ സമയം അടുത്തിടെ ചില വിവാദങ്ങളിൽ ഷിയാസ് പെട്ടിരുന്നു. താരത്തിന്റെ പരാമർശങ്ങൾ വിനർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ വിവാദങ്ങളിൽ ഒന്നും ഷിയാസ് തളർന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഈ വിവാദങ്ങൾക്കിടയിലായിരുന്നു ഷിയാസിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത്. താരത്തിന്റെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈയടുത്തായിരുന്നു ഷിയാസിന്റെ നിക്കാഹ് കഴിഞ്ഞത്.
ഇപ്പോൾ ഷിയാസിന്റെ ഭാവി വധു സോഷ്യൽ മീഡിയയിൽ പങ്കുെവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. രഹനയാണ് ഷിയാസിന്റെ ഭാവി വധു. ദന്തിസ്റ്റാണ് രഹന. വിവാദങ്ങളൊക്കെ വന്നപ്പോഴും ഷിയാസിനൊപ്പം ഉറച്ച് നിന്ന വ്യക്തി കൂടിയാണ് രഹന. ഇപ്പോൾ ഷിയാസിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോ രഹന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഷിയാലും രഹനയും ആദ്യമായിട്ട് എടുത്ത സെൽഫിയാണ് രഹന പങ്കുവെച്ചത്. ഈ ഫോട്ടോയാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചത് എന്നും രഹന പറയുന്നു. എന്റെ ക്യൂട്ടിക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. എന്റെ ഏറ്റവും പ്രിയപ്പെട്ട, നമ്മുടെ ഏറ്റവും ആദ്യത്തെ ചിത്രം. ഈ ചിത്രമാണ് നമ്മൾ വിവാഹിതരാകാൻ കാരണം എന്നും രഹന പറയുന്നു.
ടൺകണക്കിന് സ്നേഹവും കെട്ടിപ്പിടുത്തവും ചുംബനങ്ങളും. ഈ ലോകത്തെ എല്ലാ സന്തോഷവും നൽകി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടേ. ഐ ലവ് യു എന്നാണ് രഹന എഴുതിയത്യ നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ഷിയാസും കമന്റ് ഇട്ടു. താങ്ക്യൂ മൈ വൈവ് എന്നാണ് ഷിയാസിന്റെ കമന്റ്. ഐ ലവ് യു എന്ന് രഹന മറുപടിയും നൽകി.












Click it and Unblock the Notifications