ബാച്ച്ലർ പാർട്ടി വേദിയില്‍ സിജോയെ ട്രോളി ജാസ്മിന്‍: അതും കാമുകിക്ക് മുന്നില്‍; ഇവന്റെ സ്വഭാവം വെച്ച്...
വർഷങ്ങളുടെ പ്രണയത്തിന് ശേഷം ബിഗ് ബോസ് താരം സിജോ ജോണും ലിനും വിവാഹത്തിലേക്ക് കടക്കുകയാണ്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെയിയിരുന്നു സിജോ തന്റെ പ്രണയിനിയെ എല്ലാവർക്കും പരിചയപ്പെടുത്തിയത്. അടുത്തിടെ ഇരുവരുടേയും എന്‍ഗേജ്മെന്റും കഴിഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടത്തിയ ബാച്ച്ലർ പാർട്ടിയില്‍ ബിഗ് ബോസിലെ സിജോയുടെ സഹതാരങ്ങളെല്ലാം വന്നിരിക്കുകയാണ്.
ബിഗ് ബോസില്‍ വെച്ച് ലിനുവിനെക്കുറിച്ച് സിജോ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നാണ് ബാച്ച്ലർ പാർട്ടി വേദിയില്‍ വെച്ച് ജാസ്മിന്‍ ജാഫർ പറയുന്നത്. 'ബിഗ് ബോസില്‍ വെച്ചാണ് ഞാന്‍ ആദ്യമായി സിജോയെ പരിചയപ്പെടുന്നത്. ലിനുവിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. എന്നോട് മാത്രമല്ല, ഞങ്ങള്‍ ആരോടും ഇതേക്കുറിച്ച് സംസാരിച്ചില്ല. പിന്നീട് പുറത്ത് പോയവർ റീ എന്‍ട്രി നടത്തിയപ്പോള്‍ ശരണ്യേച്ചിയെങ്ങാനും ഇതേക്കുറിച്ച് പറയുന്നത്. നിന്റെ പെണ്ണ് കാണാന്‍ അടിപൊളിയാണെന്ന് ശരണ്യേച്ചി അവനോട് പറഞ്ഞപ്പോഴാണ് ഇക്കാര്യം ഞാന്‍ അറിയുന്നത്' ജാസ്മിന്‍ പറഞ്ഞു.

ഇത് കേട്ട് ഞാന്‍ അവനോട് ചോദിച്ചു 'നിനക്കും പെണ്ണോയെന്ന് ചോദിച്ചു'. പുറത്ത് ഇറങ്ങിയതിന് ശേഷം ലിനുവിനെ കണ്ടു. ഇരുവരും അടപൊളി കോമ്പോയാണ്. സിജോ കുറച്ച് പിരിപിരിപ്പാണെങ്കില്‍ ലിനി കുറച്ച് അടങ്ങിയ ടൈപ്പാണ്. അതുകൊണ്ട് തന്നെ രണ്ടുപേരും സെറ്റ് ആയിട്ട് പോയിക്കോളും. രണ്ടുപേരും ഹൈ ആണെങ്കിലാണല്ലോ പ്രശ്നം. ഒരാള്‍ കുറച്ച് സോഫ്റ്റും ഒരാള്‍ കുറച്ച് ഹൈയും ആണെങ്കില്‍ പ്രശ്നമില്ല. കുറേ വർഷം ഹാപ്പിയായി ജീവിക്കട്ടെ, ഇവന്റെ കയ്യിലിരിപ്പിന് ഇവള്‍ തല്ലിക്കൊല്ലാതിരിക്കട്ടെയെന്നും ജാസ്മിന്‍ തമാശ രൂപേണ പറഞ്ഞു.
വർഷങ്ങളായി കാത്തുനിന്ന ഒരു നിമിഷമാണ് വരാന്‍ പോകുന്നതെന്നായിരുന്നു സിജോയുടെ പ്രതികരണം. ഒരുപാട് വർഷത്തെ പ്രേമത്തിന് ശേഷം കല്യാണത്തിലേക്ക് എത്തുകയെന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്. വീട്ടുകാരുടെയൊക്കെ പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം. ഈ ആറ് വർഷത്തെ പ്രണയത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സഹിച്ചിട്ടുണ്ടാക ലിനുവായിരിക്കുമെന്നും സിജോ പറഞ്ഞു.
ബിഗ് ബോസിലേക്ക് ഇവള്‍ എന്നെ വിടുമായിരുന്നില്ല. ബിഗ് ബോസിലേക്ക് പോകാനുള്ള എല്ലാ കാര്യവും ഓക്കെ ആയി കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ഇങ്ങനെ പോകുകയാണെന്ന കാര്യം ഇവളോട് പറയുന്നത്. എല്ലാ കാര്യങ്ങളും ഇങ്ങനെ അവസാന നിമിഷമാണ് പറയുക. ഞാനും സായിയം തായിലന്‍ഡിലേക്ക് പോകുന്ന കാര്യം ടിക്കറ്റ് അടക്കം എടുത്ത് കഴിഞ്ഞതിന് ശേഷമാണ് പറയുന്നത്.
ഞങ്ങള്‍ തമ്മില്‍ ഒരു പ്രപ്പോസ് പരിപാടി ഉണ്ടായിരുന്നില്ല. കെയർ കൊടുത്ത്, കെയർ കൊടുത്ത് വളക്കുകയായിരുന്നു. രണ്ട് വീട്ടുകാർക്കും ബന്ധം ഒക്കെയായിരുന്നു. ഇവളുടെ പപ്പ ഞങ്ങളുടെ നാട്ടിലൊക്കെ അന്വേഷിച്ച് വീട്ടിലേക്ക് വന്നു. അപ്പോഴൊക്കെ എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. നാട്ടുകാരോടും അന്വേഷിക്കുമ്പോഴും എന്റെ വീട്ടിലെത്തിയതിന് ശേഷവും ഓക്കെ ആയിരിക്കണം. ഭാഗ്യവശാല്‍ രണ്ട് സമയത്തും ഓക്കെയായെന്നും സിജോ പറയുന്നു.












Click it and Unblock the Notifications