Get Updates
Get notified of breaking news, exclusive insights, and must-see stories!

സിജോയെ കാണാൻ ആശുപത്രിയിൽ എത്തി ശ്രീതു; പഴയ ശ്രീജോ കോമ്പോയെക്കുറിച്ച് പറഞ്ഞതിങ്ങനെ..

ബിഗ് ബോസ് സീസൺ 6 കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് അറിയാൻ വലിയ താല്പര്യമാണ്. പ്രത്യേകിച്ച് ജാസ്മിൻ, ഗബ്രി,അർജുൻ, ശ്രീതു, സിജോ എന്നിവരെക്കുറിച്ച്. ഇപ്പോൾ സിജോ തന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഒപ്പം ശ്രീതുവും ഉണ്ട്.

ബിഗ് ബോസ് സീസൺ 6 ൽ ഫൈനൽ 5 ൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർത്ഥികൾ ഒരാളാണ് സിജോ. എന്നാൽ അതിന് മുൻപ് തന്നെ സിജോ പുറത്തായി. ആദ്യം ചികിത്സയ്ക്ക് വേണ്ടി സിജോ പുറത്ത് പോയിരുന്നു. ബിഗ് ബോസിനകത്ത് വെച്ച് സിജോയെ അസി റോക്കി അടിച്ചിരുന്നു. അടിയിൽ പരിക്കേറ്റ സിജോ ചികിത്സയ്ക്ക് വേണ്ടിയാണ് പുറത്തുപോയത്.

siko

ഇതിന് ശേഷം സിജോ തിരിച്ചുവരികയും ചെയ്തിരുന്നു. എന്നാൽ വളരെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു സിജോ. ഇപ്പോൾ ബിഗ് ബോസി അവസാനിച്ച ശേഷവും ചികിത്സ തുടരുകയാണ്. ചെന്നൈയിൽ ചികിത്സയുടെ ഭാഗമായി എത്തിയപ്പോഴാണ് ശ്രീതു സിജോയെ കാണാനെത്തിയത്. സിജോ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവെച്ചത്.

വളരെ രസകരമായ സംസാരമാണ് ഇരുവരും തമ്മിൽ. ഇവരുടെ പേരിൽ ശ്രീജോ എന്ന പേജ് ഉണ്ടായതിനക്കുറിച്ചും സംസാരിക്കുന്നുണ്ട്.
ബിഗ് ബോസിനകത്തെ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്. ബിഗ് ബോസിൽ തുടക്കത്തിൽ തന്നെ തങ്കച്ചി തങ്കച്ചി എന്ന് വിളിക്കുമായിരുന്നു, അവര് തങ്കച്ചി കട്ട് ചെയ്ത്‌ ബാക്കി സംസാരിച്ചത് മാത്രമാണ് കാണിച്ചത് എന്നും സിജോയും ശ്രീതുവും പറയുന്നു.

തുടക്കത്തിൽ സിജോ- ശ്രീതു കോമ്പോയ്ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. ശ്രീജോ എന്ന പേരിൽ ഫാൻ പേജും ഉണ്ടായിരുന്നു. എന്നാൽ പിന്നീടാണ് അർജുൻ- ശ്രീതു ഫാൻ പേജ് ഉണ്ടായത് ഇത് ഹിറ്റാവുകയും ചെയ്തു. നിരവധിപേരാണ് സിജോയുടെ വീഡിയോയ്ക്ക് കമന്റിമായി എത്തുന്നത്.

ശ്രീതു അക്കയെയും സിജോ ചേട്ടനെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ️ സിജോ ചേട്ടന്റെ അസുഖം എത്രയും പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കാം️ ഒരുപാട് കഠിനാധ്വാനത്തോടെ കടന്നുവന്ന ആളാണ് സിജോ ചേട്ടൻ ️ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ, സിജോ. എങ്ങനെ എങ്കിലും ശ്രീതു, അർജുൻ. ഒന്നിച്ചു കൊണ്ട് വരണം. ഒന്ന് ആലപ്പുഴ എവിടെ എങ്കിലും വെച്ചിട്ട്. ഞങ്ങൾ ശ്രീജുൻ ഫാമിലി. ശ്രീതു, അർജുൻ മിസ്സ്‌ ചെയുന്നുണ്ട് , വെയ്റ്റിംഗ് സീ നെക്സ്റ്റ് മീറ്റ് , ശ്രീതു, അർജുൻ. അത് സിജോ യുടെ കല്യാണം തിന്നു ആണ് എങ്കിൽ ഹാപ്പി ആണ്. ശ്രീജുൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+