Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ നമ്മുക്ക് കിട്ടാത്ത സൗകര്യങ്ങൾ ചിലർക്ക് കിട്ടി, ഇത്തവണ അവർക്ക് പണി കിട്ടും'; ശോഭ വിശ്വനാഥ്

കൊച്ചി: അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണ ബിഗ് ബോസ് ഷോ എത്തിയത്. മത്സരാർത്ഥികളുടെ എണ്ണം മുതൽ ബിഗ് ബോസ് ഹൗസിനുള്ളിലെ സൗകര്യങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ഹൗസിൽ മത്സരാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വെറുതെ ആകില്ലെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ശോഭ വിശ്വനാഥ്. തന്റെ ബിഗ് ബോസ് ഷോ എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുക്കേണ്ട പരിപാടിയാണെന്നും ശോഭ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

'ബിഗ് ബോസിൽ ഒരു ടെക്നിക്ക് പഠിച്ച് പോകാനാകില്ല. നമ്മളായി നിൽക്കുക. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക, മിണ്ടാതിരിക്കേണ്ടിടത്ത് മിണ്ടാതിരിക്കുക. എത്ര ഗെയിം പ്ലാനുമായി പോയാലും മേക്കേഴ്സ് ബുദ്ധിമാൻമാരാണ്. എത്രകാലം നമ്മൾ അഭിനയിക്കും. നമ്മള് പോലും അറിയാത്ത കാര്യങ്ങൾക്കായിരിക്കും നമ്മൾ തർക്കിക്കുന്നത്. പിന്നെ തോന്നിയേക്കാം വേണ്ടിയിരുന്നില്ലെന്ന്. സ്ട്രെസ് ബസ്റ്റർ ഇല്ല അവിടെ. നമ്മുക്ക് കിട്ടാത്ത കുറച്ച് കാര്യങ്ങൾ ചിലർക്ക് അവിടെ കിട്ടിയിട്ടുണ്ടായിരുന്നു. ഉദാഹരണത്തിന് സ്മോക്ക് റൂം, അത് സ്ട്രെസ് റിലീസ് ചെയ്യാനുള്ള സ്ഥലമാണ്. അതും കട്ട് ചെയ്യണമായിരുന്നു.

sobah-1

കൺട്രോൾ അവരുടെ കൈയ്യിലാണ്, പക്ഷേ ഒട്ടും സ്ക്രിപ്റ്റഡ് അല്ല.മറ്റൊരു തരം അനുഭവാണ്. 100 ദിവസം നിങ്ങളുടെ കുടുംബം ഇല്ലാതെ, പ്രിയപ്പെട്ടവരെ കാണാതെ മൊബൈൽ ഇല്ലാതെ അതൊക്കെ വല്ലാത്തൊരു അനുഭവമാണ്. ആകാശം പോലും ഞങ്ങൾക്ക് കാണാനാകുമായിരുന്നില്ല. ഇത്തവണ പക്ഷേ ആകാശമൊക്കെ കാണാം. എത്ര ബാത്ത്റൂമാണ്. എന്തൊരു പക്ഷപാതമാണെന്നൊക്കെ ഞാൻ പറഞ്ഞു.

കഴിഞ്ഞ തവണ സാരിയൊക്കെ മാറ്റാൻ പോലും ഒരു സ്ഥലമുണ്ടായിരുന്നില്ല , ബാത്ത്റൂമിൽ നിന്നാണ് ഞാൻ സാരി മാറ്റിയിരുന്നത്. അടുത്ത തവണ വരുന്നവർക്ക് ചെയ്ഞ്ച് ചെയ്യാൻ റൂം എങ്കിലും കൊടുക്കണമെന്ന് ഞാൻ ബിഗ് ബോസിനോട് അഭ്യർത്ഥിച്ചിരുന്നു. ഞാൻ പറയുന്നത് കേട്ട് അവർ ഇത്തവണ ഇത്രയും സൗകര്യങ്ങൾ കൊടുക്കുമെന്ന് കരുതിയിട്ടില്ല. എന്തൊക്കെ സൗകര്യങ്ങളാണ് 4 ബാത്ത്റൂം , ബെഡ്റൂം അങ്ങനെ വലിയ സൗകര്യങ്ങളുണ്ട്. ഞങ്ങൾ ഒരുമുറിയിലാണ് എല്ലാവരും കഴിഞ്ഞത്.

എന്തായാലും ഇത്തവണ ഇത്രയും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന് പിന്നിൽ എന്തെങ്കിലും ഉണ്ടാകും. അറക്കാൻ പോകുന്ന ആടിന് വെള്ളം കൊടുക്കുന്നത് പോലെയാണ് ബിഗ് ബോസ് അവിടെ എന്തും ചെയ്യുന്നത്. അതുകൊണ്ട് തന്നെ തീർച്ചയായും വല്ലതും പ്രതീക്ഷിക്കും. അത്രയും പണിയെടുപ്പിക്കുകയും പണികൊടുക്കുകയും ചെയ്തേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+