Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്രേക്കപ്പ് കഴിഞ്ഞിരിക്കുന്നു, സാരി ഉടുക്കാനോ സംസാരിക്കാനോ പോലും അനുവദിച്ചില്ല'; തുറന്ന് പറഞ്ഞ് സുചിത്ര

കൊച്ചി: തന്റെ മുൻ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുൻ ബിഗ് ബോസ് താരമായ നടി സുചിത്ര. കൂട്ടിലിട്ട കിളിയെ പോലെയായിരുന്നു തന്റെ അവസ്ഥയെന്നും ജീവിതത്തിൽ ഒരു സ്വാതന്ത്ര്യലവും തനിക്ക് ലഭിച്ചില്ലെന്നും അവർ പറഞ്ഞു. തന്റെ പുതിയ സിനിമയായ മലൈകോട്ടൈ വാലിബനെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സുചിത്രയുടെ തുറന്നുപറച്ചിൽ. നടിയുടെ വാക്കുകളിലേക്ക്

'ന്യൂറോ പശ്നം വന്നിരുന്നു. മലൈകോട്ടെ വാലിബനിൽ അഭിനയിച്ചപ്പോൾ മെലിഞ്ഞിരുന്നു. പക്ഷേ ഇടയ്ക്ക് ആരോഗ്യ പ്രശ്നം വന്നപ്പോൾ സ്റ്റിറോയ്ഡ്സ് ഒക്കെ എടുക്കേണ്ടി വന്നു. ഒറ്റയടിക്ക് 15 കിലോയൊക്കെ കൂടി. ഇപ്പോ കുറയുന്നു. കാര്യങ്ങളൊക്കെ സാധാരണ നിലയിൽ വന്നു.

 suchithramain-1

ബിഗ് ബോസ് ഒക്കെ കഴിഞ്ഞു. ഇനി അതിനെ കുറിച്ചൊക്കെ എന്ത് പറയാനാണ്. പോകുന്നവർ സൂക്ഷിച്ചും കണ്ടും നിൽക്കുക, നിങ്ങൾ നിങ്ങളായി ഇരിക്കുക. കഴിയുന്നതും ഫേക്ക് ആവാതിരിക്കുക. സോഷ്യൽ മീഡിയയിൽ ആളുകളൊക്കെ കരുതുന്നത് ബ്ലെസ്ലിയും റോബിനുമായൊക്കെ പ്രശ്നം ഉണ്ടെന്ന് .തീർച്ചയായും ഇല്ല. ബിഗ് ബോസിൽ നടന്നത് അവിടെ തീർന്നു. പ്രേക്ഷകരാണ് ഇതൊക്കെ വലിയ വിഷയമാക്കുന്നത്.

വിവാഹം കഴിക്കും. എന്തായാലും ഉടനെയില്ല. ആദ്യമൊക്കെ വേണ്ടാന്ന് വെച്ചിരുന്നു. പക്ഷേ വീട്ടുകാർ നിർബന്ധിക്കുന്നുണ്ട്. കുറച്ച് സിനിമകൾ ചെയ്യണമെന്നുണ്ട്. എന്നെ മനസിലാക്കുന്ന, എന്നെ അറിയുന്ന, എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ പറ്റുന്നൊരാള് എന്റെ ലൈഫിലേക്ക് വരികയാണെങ്കിൽ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കാം.

കുട്ടി അഖിൽ, സൂരജ്, ശാലിനി, റിയാസ് എന്നിവരുമായി ബന്ധമുണ്ട്. എല്ലാവരുമായി അടുപ്പമുണ്ട്. ബിഗ് ബോസിൽ നിന്ന് കുറെ സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്.

സിനിമയിലേക്ക് വരുമ്പോൾ ആദ്യകാലത്ത് മാതാപിതാക്കൾക്ക് ആശങ്ക ഉണ്ടായിരുന്നു.പക്ഷേ അതൊക്കെ മാറി. എല്ലാവരേയും അമിതമായി വിശ്വസിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല ഞാൻ. സൗഹൃദത്തിന്റെ സർക്കിളൊക്കെ മാറി.എന്റെ എല്ലാ കാര്യങ്ങളും എല്ലാവരുമായി ഞാൻ ഷെയർ ചെയ്യാറില്ല. ലൈഫിൽ ഒരു ബ്രേക്കപ്പ് ഉണ്ടായി. ബ്രേക്കപ്പിന് ശേഷമുള്ള മൂവിങ്ങിലാണ്. ആരോടും എനിക്ക് എന്തെങ്കിലും ചെയ്യാൻ അനുവാദം തേടേണ്ടതില്ല. ആരേലും സ്നേഹിക്കുമ്പോ എവിടെ തിരിയാനും അവരുടെ അനുവാദം വേണം. പ്രത്യേകിച്ച് ഈ ഫീൽഡിൽ തുടരാൻ. ഒരു ഡ്രസ് ഇടാൻ പോലും ആളുകളുടെ അനുവാദം വാങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എന്തൊക്കെയോ തെറ്റിധാരണകളുടെ പേരിൽ ഞങ്ങൾ പിരിഞ്ഞു. അതിന് ശേഷമാണ് ഞാൻ മനസിലാ്കിയത് ഞാൻ ഒരു കൂട്ടിലാണല്ലോ എന്ന്. സാരി ഉടുക്കണമെങ്കിൽ പോലും ഉടുക്കരുത് വേണ്ട, ഞാനൊരു നോട്ടബിൾ വ്യക്തിയാകും എന്ന് വരെയൊക്കെ കേട്ടു. എന്റെ ഇഷ്ടങ്ങളെയൊക്കെ മാറ്റി വെച്ചിട്ടാണ് ജീവിച്ചത്. അതൊക്കെ ഞാൻ ഇപ്പോൾ മനസിലാക്കുന്നുണ്ട്. ചെറിയ ലൈഫാണ്, മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി നമ്മുടെ ഇഷ്ടങ്ങളെ മാറ്റി വെയ്ക്കുമ്പോൾ നമ്മൾ നമ്മളോട് കാണിക്കുന്ന തെറ്റാണത്. അതിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് ഇപ്പോൾ മനസിലാക്കുന്നത് എന്തൊക്കെ ഞാൻ ഉപേക്ഷിച്ചെന്ന്. സംസാരിക്കാൻ പോലും കഴിയാതിരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളുടെ പേരിൽ പോലും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു കാലഘട്ടം ഉണ്ടായിട്ടുണ്ട്. ആ കൂട് പൊട്ടിച്ച് പുറത്തുവന്നു. ഇപ്പോൾ എനിക്കൊപ്പം എന്റെ മാതാപിതാക്കളും സഹോദരനുമുണ്ട്. എന്നെ മനസിലാക്കുന്ന കുറച്ച് നല്ല സുഹൃത്തുക്കളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+