'അങ്ങനെ അവസാനം അത് സംഭവിച്ചു’; വിവാഹ ഫോട്ടോ ഷൂട്ടും പ്രണയ ഗോസിപ്പും, മറുപടിയുമായി വിഷ്ണുവും റെനീഷയും
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വെച്ച് വലിയ അടുപ്പമോ സൗഹൃദമോ പുലർത്തിയവരായിരുന്നില്ല റെനീഷ റെഹ്മാനും വിഷ്ണു ജോഷിയും. എന്നാൽ റിങ്കു-വിങ്കു എന്ന് പേരിട്ട് ഇവരുടെ കോമ്പോ ഇരുവരുടേയും ആരാധകർ വലിയ ആഘോഷമാക്കി. ഷോ കഴിഞ്ഞ് പുറത്ത് വന്നപ്പോൾ മാത്രമാണ് ഇത്തരത്തിൽ തങ്ങളുടെ കോമ്പോ ആഘോഷിക്കപ്പെട്ടെന്ന് ഇരുവരും തിരിച്ചറിയുന്നത് തന്നെ.
എന്തായാലും പുറത്തുവന്നതോടെ ഇരുവരും അടുത്ത സൗഹൃദമാണ് പുലർത്തുന്നത്. എന്നാൽ ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ഇവർ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ളൊരു ബ്രൈഡൽ ഫോട്ടോഷൂട്ടും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങൾ വിവാഹതരാകുന്നു എന്ന തരത്തിലാണ് പ്രചരണം. ഈ അഭ്യൂഹങ്ങൾക്ക് ഇപ്പോൾ താരങ്ങൾ തന്നെ മറുപടി നൽകുകയാണ്. വിഷ്ണു തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം.'അങ്ങനെ അവസാനം അത് സംഭവിച്ചു' എന്ന വാക്കുകളോടെയാണ് വീഡിയോ പങ്കിട്ടത് ഫോട്ടോഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങളും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

'നമ്മൾ പോലും അറിയാതെ നമ്മൾ കണക്ടായവരല്ലേ എന്ന് തമാശനിറഞ്ഞ വാക്കുകളോടെയാണ് വിഷ്ണു വീഡിയോ തുടങ്ങുന്നത്. നമ്മുക്ക് ഇത് ഉറപ്പിക്കണ്ടേ, എല്ലാവരും കുടുംബമായി എന്റെ വീട്ടിലേക്ക് എന്നാണ് വരുന്നതെന്നും വിഷ്മു ചോദിക്കുന്നുണ്ട്.
ഇതിന് അമ്മ എന്നോട് പറഞ്ഞുവിട്ടത് നമ്മുക്കൊക്കെ ഒരു ദിവസം വിഷ്ണുവിന്റെ വീട്ടിലേക്ക് പോകണമെന്നാണെന്നും അനീഷിനെ പോലെ തന്നെ ഞങ്ങളുടെ വേറൊരു മകനാണ് വിഷ്ണു എന്ന് പറയണമെന്ന് പറഞ്ഞതായും റെനീഷ പറയുന്നുണ്ട്. ഇതോടെ എന്നെ സഹോദരനാക്കി തേച്ചു ഗയ്സ് എന്ന് പറഞ്ഞ് ചിരിക്കുകയാണ് വിഷ്ണു.
അതേസമയം ആരുടെ കൂടെ ഫോട്ടോ ഷൂട്ട് ചെയ്യണമെന്ന് ചോദിച്ചപ്പോൾ വിഷ്ണു ജോഷി എന്നാണ് പലരും തന്നോട് പറഞ്ഞത് എന്ന് റെനീഷ പറഞ്ഞു. വിഷ്ണുവിന്റെ ഫാനായ ഒരാൾ മെസേജ് അയച്ചത് വിഷ്ണുവിന്റെ ഫീലിങ്ങ്സിനെ തൊട്ട് കളിക്കരുത്. അവൻ പാവമാണ് വെറുതെ വിടണം, വിഷ്ണുവുമായി ഫോട്ടോഷൂട്ട് ചെയ്യരുതെന്നൊക്കെയാണെന്നും റെനീഷ പറഞ്ഞു.
ഫോട്ടോഷൂട്ട് പുറത്ത് വന്നാൽ ഇരുവരും വിവാഹതിരായെന്ന തരത്തിലായിരിക്കും വാർത്ത വരികയെന്നും റെനീഷ പറയുന്നുണ്ട്. 'നിങ്ങളിതു കേട്ടാൽ ഞെട്ടും, ബിഗ് ബോസ് താരങ്ങളായ റെനീഷയുടെയും വിഷ്ണുവും തമ്മിൽ വിവാഹനിശ്ചയം കഴിഞ്ഞതായാണ് ഇപ്പോൾ വരുന്ന വാർത്ത. ഇങ്ങനെയൊക്കെയാകും യൂട്യൂബിൽ ചില ചാനലുകളിൽ വരുന്ന തലക്കെട്ടുകൾ', റെനീഷ പറഞ്ഞു. എന്തായാലും വീഡിയോ ഇരുവരുടേയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.












Click it and Unblock the Notifications