'ബിഗ് ബോസ് ആദിലയോടും നൂറയോടും കാണിക്കുന്ന ഫേവറേറ്റിസം, അങ്ങനെയായിരുന്നെങ്കിൽ ഇപ്പോൾ ഒരാൾ ഔട്ട് ആയേനെ'
ബിഗ് ബോസ് മലയാളം സീസൺ 7 ലെ ലെസ്ബിയൻ പങ്കാളികളാണ് ആദിലയും നൂറയും. ഇരുവരും ഒറ്റ മത്സരാർത്ഥിയായിട്ടായിരുന്നു ഹൗസിൽ എത്തിയത്. എന്നാൽ വളരെ വൈകാതെ ഇരുവരേയും രണ്ട് മത്സരാർത്ഥികളായി ബിഗ് ബോസ് പ്രഖ്യാപിച്ചു. ഇതോടെയാണ് ഇരുവരിലെ മത്സരാർത്ഥികളും ശക്തരായത്. എന്നാൽ രണ്ട് മത്സരാർത്ഥികളെങ്കിലും ഇവർ ഒരുമിച്ചാണ് ഗെയിം കളിക്കുന്നതെന്ന വിമർശനമാണ് വലിയ വിഭാഗം പ്രേക്ഷകരും ചൂണ്ടിക്കാട്ടിയത്. ഇപ്പോഴിതാ ഇരുവരുടെ ഈ ഗെയിമിനെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഒരു ബിഗ് ബോസ് ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത പല പ്രിവിലേജുകളും ഇരുവർക്കും ലഭിച്ചുവെന്നാണ് കുറിപ്പിലെ വിമർശനം. വായിക്കാം
'ബാക്കി എല്ലാരും ഗെയിം കളിക്കാൻ പോയപ്പോ ആദിൽ നൂറയ്ക്ക് ഹണി മൂൺ ടൂർ ആയിരുന്നു ബിഗ് ബോസ് പ്ലാറ്റ്‌ഫോം. ബാക്കി ഉള്ള കോണ്ടസ്റ്റന്റ്സ് എല്ലാ ഇഷൻസ് ഒറ്റയ്ക്ക് തരണം ചെയ്യേണ്ടി വന്നു. പ്രഷർ കുക്കർ സീനാരിയോ അനുഭവിച്ചു. ആരെ വിശ്വസിക്കണം എന്ന് അറിയാതെ നിന്നു. വിഷമം പങ്കിട്ടാലും നിമിഷനേരം കൊണ്ട് പരസ്പരം മത്സരിച്ചു. പക്ഷെ ആദില നൂറയ്ക്ക് അങ്ങനെ ഉള്ള ഒരു പ്രതിസന്ധി പോലും ഉണ്ടായില്ല. നോമിനേഷൻ അടക്കം അവർ ഡിസ്കസ് ചെയ്തു. മറ്റുള്ളവർക്ക് ഇമോഷണൽ ബ്രേക് ഡൗൺസ് ഉണ്ടാക്കി അവർ ആനന്ദിച്ചു. അവർക്ക് ഒരു പ്രശ്നം വരാതെ പരസ്പരം പ്രൊട്ടക്റ്റ് ചെയ്തു.

ഒറ്റയ്ക്ക് കളിക്കുന്ന അനുമോളുടെ ഗെയിമിൽ ഇടിച്ചു കേറി ഗ്രൂപ്പ് ആയി. അസഭ്യവും അശ്ലീലവും പറഞ്ഞു.
ചിലത് എല്ലാം ബി ബി പുറത്ത് വിട്ടു. ഭാര്യയേയും ഭർത്താവിനേയും ഇൻഡിവിഡ്വൽ പ്ലെയേഴ്സ് ആക്കി സെപ്പറേറ്റ് പേയ്‌മെന്റ് കൊടുത്തു. അവർ ഒറ്റയ്ക്ക് ആയിരുന്നെങ്കിൽ ഫിസിക്കൽ അസോൾട്ട് / പിടിച്ചു നിക്കാൻ പറ്റാതെ പണ്ടേ ഔട്ട് ആയേനെ. ഇതൊക്കെ അവരോട് ബിഗ് ബോസ് കാണിച്ച ഫേവറിറ്റിസം മാത്രം ആണ്.
ടി ടി എഫ് ൽ നൂറ് ജയിക്കുന്നിടത്ത് മത്സരം അവസാനിച്ചു. ഇതിനുമുൻപ് ദിൽഷയുടെ സീസണിൽ ടി ടി എഫ് ടാസ്ക്സ് 10+ ആയിരുന്നു. മൊത്തത്തിൽ ആദില നൂറ ഫേവറബിള്‍ ആയാണ് സീസൺ പോകുന്നത്. എന്തുകൊണ്ട് ഇവരിൽ ഒരാളെ മാത്രം സെലക്ട് ചെയ്ത് യഥാർത്ഥ സർവൈവൽ ബിഗ് ബോസ് കാണിച്ചില്ല?
എന്തുകൊണ്ട് അവരിൽ ഒരാളെ ഔട്ട് ആക്കി ഷോ മുന്നോട്ട് കൊണ്ടുപോയില്ല? പെയ്ഡ് പിആറിൽ ആദിൽ നൂറ ഒട്ടും പിന്നിൽ അല്ല.ഒരു ഗെയിം ഇല്ലാത്തപ്പോഴും പൂമ്പാറ്റകൾ എന്ന പേരിൽ അവരെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കാര്യം ഇല്ലാതെ ആരൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവരുടെ എല്ലാം വളച്ചു ഒടിക്കാൻ ഉള്ള കഴിവ് ഈ ഗെയിമിൽ ഉപകാരം ആയി.
ബിബിയിൽ അവർ സത്യം പറയുന്നത് കണ്ടത് അപൂർവമാണ്. മോഷ്ടിക്കൽ കൈ മുതൽ ആക്കിയ അവർ സ്വന്തം തെറ്റ് മറക്കാൻ മറ്റുള്ളവരെ ബലിയാടാക്കി. ലക്ഷ്മിയുടെ ഒറ്റ പ്രസ്താവന കൊണ്ട് മാത്രം ആണ് ലാലേട്ടൻ അവരെ വീട്ടിൽ കേറ്റും എന്ന് പറഞ്ഞത്. അവർ ബിബിയിൽ കാണിക്കുന്ന സ്വഭാവം വെച്ച് പഞ്ചായത്തിൽ പോലും അടുപ്പിക്കാൻ പറ്റില്ല. ടിടിഎഫിൽ നൂറ് കേറി സേഫ് ആയതോടെ മണി ബോക്സ് ആദിൽ എടുക്കും എന്ന് ഏറെ കുറെ ഉറപ്പ് ആയി. മൊത്തത്തിൽ മറ്റു contestants മത്സരിക്കാൻ പോയപ്പോ ആദില-നൂറ ടൂർ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കി പൈസ വാങ്ങുന്നു. മറ്റു contestants കടന്ന് പോയ കഠിനമായ പാതകൾ തണ്ടാതെ സുഖിച്ചു കഴിയുന്നു. ഗെയ്മേഴ്സ് അല്ല പാർട്ണേഴ്സ്. ഗെയിം അല്ല ടൂർ', എന്നാണ് കുറിപ്പിൽ പറയുന്നത്.












Click it and Unblock the Notifications