Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുമോൾ ഉന്നയിച്ച ആരോപണം കള്ളമായിരുന്നെങ്കിൽ എന്തുകൊണ്ട് ബിഗ് ബോസ് അത് ചെയ്തില്ല?എന്താണ് മറയ്ക്കുന്നത്'

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 7 ൽ വലിയ വിവാദത്തിന് വഴിവെച്ച സംഭവമാണ് ജിസേലിനും ആര്യനും എതിരെ അനുമോൾ ഉന്നയിച്ച ആരോപണം. ഇരുവരും പുതപ്പിനുള്ളിൽ ഉമ്മവെച്ചുവെന്നും അത് താൻ നേരിട്ട് കണ്ടതാണെന്നുമാണ് അനു പറഞ്ഞത്. താൻ കണ്ടത് കാണിച്ച് തരാമെന്ന് പറഞ്ഞ് അനു ആ സംഭവം അഭിനയിച്ച് കാണിക്കുകയും ചെയ്തിരുന്നു. തങ്ങൾക്കെതിരെ ഉയർന്ന ആരോപണം ജിസേലും ആര്യനും അപ്പോൾ തന്നെ നിഷേധിച്ചു. സ്ക്രീൻ സ്പേസിന് വേണ്ടി അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് അനുമോൾ എന്നായിരുന്നു ഇരുവരും തുറന്നടിച്ചത്.

കഴിഞ്ഞ ദിവസം വീക്കെന്റ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ഈ വിഷയത്തിൽ രൂക്ഷമായി അനുവിനെ ചോദ്യം ചെയ്തു. തങ്ങളൊന്നും കാണാത്ത കാഴ്ച എങ്ങനെയാണ് അനു കണ്ടത് എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. മാത്രമല്ല ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ നാണമില്ലേയെന്നും മോഹൻലാൽ തുറന്നടിച്ചു. എന്നാൽ താൻ പറഞ്ഞ ആരോപണത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു അനുമോൾ ചെയ്തത്. ഇതോടെ അനുവിനെതിരെ കടുത്ത നടപടി ബിഗ് ബോസ് സ്വീകരിച്ചേക്കുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല ആ ബഹളത്തോടെ ഈ സംഭവം അടങ്ങുകയും ചെയ്തു. ഇപ്പോഴിതാ അനുവിനെതിരെ ചോദ്യമുയർത്താതിരുന്ന ബിഗ് ബോസിനെതിരെ രംഗത്തെത്തിരിക്കുകയാണ് ആരാധകർ. ഇത്രയും കടുത്ത ആരോപണം ഉയർത്തിയിട്ട് പോലും രണ്ട് പേരുടെ വ്യക്തി ജീവിതത്തെ ബാധിക്കാവുന്ന കാര്യമായിട്ട് കൂടി എന്താണ് ബിഗ് ബോസ് മൗനം പാലിച്ചതെന്നാണ് ചില ആരാധകർ ചോദിക്കുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പിന്റെ പൂർണരൂപം വായിക്കാം

anumol2-17

' ഒരു സംശയം ലാലേട്ടൻ അനുവിനെ നന്നായി വഴക്ക് പറഞ്ഞു തേച്ച് ഒട്ടിച്ചു. ലാലേട്ടനെ ഇത്രയും ദേഷ്യപ്പെട്ട് ബിബി ഹൗസിൽ കണ്ടിട്ടില്ല. എല്ലാം ഓക്കേ, പറഞ്ഞതൊക്കെയും ശരി വെക്കുന്നു, പക്ഷെ എന്റെ ഒരു സംശയം ആണ്, ഇത്രയും വലിയ ഒരു ആരോപണം നടത്തിയിട്ടും ക്യാരക്ടർ അസാസിനേഷൻ ചെയ്തിട്ടും എന്തുകൊണ്ട് അനുമോൾക്ക് പണിഷ്മെന്റ് കൊടുത്തില്ല? ആർക്കോ വേണ്ടി അല്ലെങ്കിൽ ആരുടെയൊക്കെയോ കണ്ണിൽ പൊടിയിടാൻ ഒരു അലക്ക് പണിഷ്മെന്റ്, അതും എല്ലാവർക്കും കൂടി. എന്തോന്നിത്?

സീസൺ 3 യിൽ ഫിറോസിനെയും സജ്ജ്‌നയെയും പുറത്താക്കിയത് ഇതുപോലെ കാരക്റ്റർ assassination ചെയ്തിട്ടല്ലേ? പിന്നെ എന്തുകൊണ്ട് അനു ഉന്നയിച്ച ആരോപണം കള്ളം ആയിരുന്നെങ്കിൽ ഇത്രയും വലുതാക്കി എപ്പിസോഡിന്റെ മുക്കാൽ ഭാഗവും അനുവിനെ റോസ്റ്റ് ചെയ്തിട്ടും അനുവിന് മാത്രമായിട്ട് പണിഷ്മെന്റ് കൊടുത്തില്ല. അനു ആണെങ്കിൽ പറഞ്ഞ ആരോപണത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു, മാപ്പ് പോലും പറഞ്ഞിട്ടില്ല.. കഴിഞ്ഞ എപ്പിസോഡിൽ കരഞ്ഞു മെഴുകിയ ആളാണ് ഇന്ന് സ്ട്രോങ്ങ്‌ ആയിട്ട് നിന്നത്.

ഒരു യെല്ലോ കാർഡോ റെഡ് കാർഡോ അല്ലെങ്കിൽ അനുവിനെ പുറത്താക്കാൻ വരെ പറ്റുന്ന ഇഷ്യൂ ആയിരുന്നില്ലേ ഇത്...എന്തുകൊണ്ട് ഇതൊന്നും ചെയ്തില്ല? ഇത്രേം ഷോ കാണിച്ചിട്ട് ഇതിന്റെ റിസൾട്ട്‌ എന്താണ്? ഒന്നും ഇല്ല, ചുമ്മാ വായിട്ടലച്ചു അത്രതന്നെ...ബിഗ്ഗ്‌ബോസ് എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നത്..?ഇതിന്റെ ബാക്കിയായിട്ട് വീണ്ടും ഒറ്റപ്പെടൽ, കരച്ചിൽ, ജിസെൽ, ആര്യൻ ഒക്കെയായി അനു വീണ്ടും സ്ക്രീൻ സ്പേസ് കൊണ്ടുപോകും, അല്ലെങ്കിൽ അവിടെയുള്ള മണ്ടൻ, മണ്ടികൾ സ്പേസ് ഉണ്ടാക്കികൊടുക്കും. ഇതായിരിക്കും ഇനി അങ്ങോട്ട് കാണാൻ കഴിയുക... എന്താണേലും മുന്നോട്ടുള്ള ആഴ്ചകളിൽ കാണാം....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+