ആദിലയുടേയും നൂറയുടേയും തന്ത്രങ്ങൾ ബിഗ് ബോസ് തന്നെ തിരിച്ചറിഞ്ഞു; 'ഇവരുടെ മെയിൻ കുതന്ത്രം അതാണ്'
ബിഗ് ബോസ് ഹൗസിൽ വലിയ രീതിയിൽ ചർച്ചയായ മത്സരാർത്ഥികളാണ് ആദിലയും നൂറയും. തുടക്കത്തിൽ ഒറ്റ മത്സരാർത്ഥിയായാണ് ഇരുവരേയും പരിഗണിച്ചിരുന്നത്. എന്നാൽ ബിഗ് ബോസ് ഇവരെ പിന്നീട് രണ്ട് മത്സരാർത്ഥികളാക്കി. അന്ന് മുതൽ ഹൗസിനും പുറത്തും ഇവർ വലിയ ചർച്ചയായി. ഇപ്പോൾ ടോപ് 5 വരെ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളാണ് ഇരുവരുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇരുവരുടേയും ഗെയിം തന്ത്രങ്ങൾക്കെതിരെ വലിയ വിമർശനം ഉയർത്തുകയാണ് ഒരു വിഭാഗം ആരാധകർ. അത്തരത്തിലൊരു കുറിപ്പ് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റ് വായിക്കാം
ഹൗസിൽ ആരും നല്ല ബന്ധത്തിൽ പോകുന്നത് ഒട്ടും ഇഷ്ടമില്ലാത്ത രണ്ടു പാമ്പുകൾ ആദില നൂറ.
അനുമോൾ കത്തിക്കേറി വരുന്ന സമയത്ത് ആണ് ഇവർ അനുവിനെ വരിഞ്ഞ് മുറുക്കിയത്.. ഒരുവിധം രക്ഷപെട്ട് പോയ അനുവിനെ വീണ്ടും സ്നേഹം അഭിനയിച്ചു ഇവർ വരുതിയിൽ ആക്കി. ഷാനവാസ് അക്ബർ റിലേഷൻ നന്നാകുമോ എന്ന് പേടിച്ച് ഇവർ ഷാനവാസിനെ ഒപ്പം കൂട്ടി.. അക്ബറിനെതിരെ ഒറ്റയ്ക് കളിക്കാൻ ഗ്രൂപ്പ് നോക്കി നടന്ന ഷാനവാസ് ഇവരെ വേഗം ഒപ്പം കൂട്ടി. അതിനുശേഷം ഷാനവാസ് അക്ബർ അടുത്തില്ല. ഷാനവാസിന് ഗ്രൂപ്പ് കളിയിൽ മോചനവും ഉണ്ടായില്ല.

അനീഷ്-ഷാനവാസിനിടയിലും വിഷപാമ്പ് ഇവർ തന്നെ ആണ് .നെവിനെ മോശം ആക്കാനും ആര്യൻ ജിസൽ ഇഷ്യൂ ബന്ധം അറിയാനും മുൻപന്തിയിൽ ഇവർ തന്നെ ആയിരുന്നു. ഇവരുടെ അടവ് അധികം ചെലവ് ആകാത്തത് ബിന്നി യുടെ അടുത്ത് മാത്രം ആണ്. ഇന്ന് ഇമ്മ്യൂണിറ്റി കാർഡ് ആദിലയ്ക്ക് കൊടുക്കാത്തത് ഫയർ ആയിരുന്നു. വൺ വീക്ക് മോശം പെർഫോമൻസ് വെച്ച് ജയിലിൽ കിടന്ന ആളെ തന്നെ എങ്ങനെ നല്ല പെർഫോമൻസ് നു സെലക്ട് ചെയ്തു എന്നത്.
മെയിൻ ഗെയിമേഴ്സിനെ ചവിട്ടി ചവിട്ടി എളുപ്പത്തിൽ കേറി വരാൻ നോക്കുന്ന ഇവരെ ബിഗ് ബോസ് കാണുന്നണ്ട്.
അവിടെ ഗ്രൂപ്പിസം ഉണ്ടാക്കി, സ്വന്തം കാര്യം നേടി എടുക്കുന്നതും അനു ഷാനവാസിനെ മാനിപ്പുലേറ്റ് ചെയ്ത് ഇവർക്ക് അനുകൂലമാക്കുന്നതും ഇവരുടെ മെയിൻ കുതന്ത്രം ആണ്. അനീഷ് ആയി അടി ആണെന്ന് കാണിച്ച് ജയിലിൽ എത്തിയപ്പോ ഒറ്റയടിക്ക് ഫ്ളിപ് അടിച്ചു പെങ്ങളൂട്ടി ആകാൻ നോക്കിയവൾ ആണ് ആദില.ഈ സീസണിലെ രാജവെമ്പാലകൾ, ആദില നൂറ', പോസിൽ പറഞ്ഞു.
മറ്റൊരു ആരാധകന്റെ കുറിപ്പ് ഇങ്ങനെ-' ഷാനവാസിനെയും അക്ബറിനെയും തമ്മിൽ അടിപ്പിക്കുന്നത് ആദില & നൂറ. എപ്പോൾ ഷാനവാസ് അക്ബറുമായി ഇഷ്ടത്തിൽ സംസാരിച്ചു തുടങ്ങുന്നു അപ്പോൾ തന്നെ നൂറ അത് കണ്ട് അതാപത്താണെന്ന് മനസ്സിലാക്കി പെട്ടെന്ന് തന്നെ ആദിലയെ കൂട്ടുപിടിച്ച്. ഷാനവാസിനെ തക്കത്തിന് വിളിച്ച് ഏതെങ്കിലും മൂലയ്ക്ക് കൊണ്ടിരുത്തി വീണ്ടും ഷാനവാസിന്റെ തലയിലേക്ക് അക്ബറിന് എതിരെ വിഷം കുത്തിവയ്ക്കുന്നു. ഷാനവാസും അക്ബറും സ്നേഹത്തിൽ ഇരുന്നാൽ ഇവരുടെ പ്രശ്നങ്ങളിൽ ഷാനവാസ് ഇടപെടില്ല എന്നുള്ള പേടി എപ്പോഴും ഇവർക്ക് ഉണ്ട്. അതുകൊണ്ട് ഷാനവാസ് എപ്പോഴും അക്ബറുമായി ഉടക്കി നിൽക്കണം എന്നാണ് ഈ വിഷ ജീവികൾ ആഗ്രഹിക്കുന്നത്. ഷാനവാസിനെ നല്ലതുപോലെ മാനു പ്ലേറ്റ് ചെയ്തു കൂടെ നിർത്തിയിരിക്കുകയാണ് ഒരു പാവയെ പോലെ ആദില& നൂറ.
ഷാനവാസ് അക്ബറിനെ ക്യാപ്റ്റൻസിയിൽ നോമിനേറ്റ് ചെയ്തപ്പോഴേ ഇവർക്ക് സംശയം ഉടലെടുത്തിരുന്നു അപ്പോൾ ആ നോമിനേഷനിൽ അവിടെ ആദില ഇല്ലായിരുന്നു നൂറ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയം ആണ് ഷാനവാസ് അക്ബറിനെ ക്യാപ്റ്റൻസിയിൽ നോമിനേറ്റ് ചെയ്തത് അതിനുശേഷം നൂറയ്ക്ക് സംശയം തുടങ്ങി. ഇവർ വീണ്ടും സ്നേഹത്തിൽ ഒന്നിച്ചു പോകാൻ പോവുകയാണെന്നുള്ള പേടി മണത്തൂ. ഇന്ന് എല്ലാവരും ഗാർഡൻ ഏരിയയിൽ മാത്രം ഇരിക്കാൻ ബിഗ് ബോസ് പറഞ്ഞപ്പോൾ നൂറാ അനുമോളോട് പറയുന്നു ഷാനവാസ് അക്ബറിനോട് സ്നേഹത്തിൽ സംസാരിക്കുന്നു എന്ന് അവിടെത്തന്നെ വ്യക്തമാണ് ഇവർ ഷാനവാസിന്റെയും അക്ബറിന്റെയും സുഹൃത്ത് ബന്ധം ഇവർക്ക് അരോചകം ഉണ്ടാക്കുമെന്ന്. എന്തുവിലകൊടുത്തും അവർ അത് തടയും വരും ദിവസങ്ങളിൽ വ്യക്തമായി കാണാം', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications