Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ നിർമ്മാതാവിനൊപ്പം കിടക്കണം എന്നായിരുന്നു അയാൾ പറഞ്ഞത്'; ദുരനുഭവം വെളിപ്പെടുത്തി ബി​ഗ്ബോസ് താരം

പല പ്രമുഖ നടിമാരും തങ്ങൾ‌ നേരിട്ട കാസ്റ്റിം​ഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ‌ താൻ നേരിട്ട കാസ്റ്റിം​ഗ് കൗച്ച് ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ടെലിവിഷൻ - സിനിമതാരവും ബി​ഗ്ബോസ് മത്സരാർത്ഥിയുമായിരുന്ന അങ്കിത ലോഖണ്ഡേ.

ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിനായി തന്നെ സമീപിച്ചിരുന്നുവെന്നും ചിത്രം ലഭിക്കാൻ നിർമ്മാതാവിനൊപ്പം കിടക്കണം എന്നാണ് തന്നോട് പറഞ്ഞതെന്നും അങ്കിത പറഞ്ഞു.

bigg boss

ഞാൻ ഒരു തെന്നിന്ത്യൻ സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തു. സൈൻ തുക സ്വീകരിക്കാൻ എനിക്ക് ഒരു കോൾ വന്നു. സൈൻ തുക സ്വീകരിക്കാൻ ഞാൻ പോകുമെന്ന കാര്യം സന്തോഷത്തോടെ ഞാൻ അമ്മയോട് പറഞ്ഞു. എന്നാൽ ഇത് എങ്ങനെ ഇത്ര എളുപ്പത്തിൽ സംഭവിച്ചു എന്ന് ഓർത്ത് എനിക്ക് ആശങ്ക ഉണ്ടായിരുന്നു, താരം പറയുന്നു.

താൻ അവിടെ പോയപ്പോൾ, തന്നോട് കോ-ഓർഡിനേറ്ററെ പുറത്ത് ഇരിക്കാൻ ആവശ്യപ്പെട്ടുവെന്നും പിന്നീട് തന്നെ മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവെന്നും അങ്കിത പറയുന്നു. "നിങ്ങൾ ചെയ്യണം വിട്ടുവീഴ്ച ചെയ്യണം."എന്നാണ് അയാൾ തന്നോട് പറഞ്ഞതെന്നും അന്ന് തനിക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും അങ്കിത പറഞ്ഞു. തനിക്ക് ആ പ്രായത്തിൽ നായികയാവണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും താരം പറയുന്നു. എന്ത് വിട്ടുവീഴ്ചയാണ് എന്ന് ചോദിച്ച് ആ സാ​ഹചര്യം ഒഴിവാക്കാൻ താൻ ശ്രമിച്ചുവെന്നും അങ്കിത പറഞ്ഞു,

നിങ്ങൾ നിർമ്മാതാവിനൊപ്പം കിടക്കണം എന്നായിരുന്നു അവർ പറഞ്ഞതെന്നും താൻ ആ വ്യക്തിയുടെ മുഖത്ത് നോക്കി ആ ആവശ്യം നിരസ്സിച്ചെന്നും താരം പറഞ്ഞു. "നിങ്ങളുടെ നിർമ്മാതാവിന് കഴിവ് ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ല; അയാൾക്ക് ഉറങ്ങാൻ ഒരു പെൺകുട്ടി വേണം, ഞാൻ അങ്ങനെയല്ല" എന്ന് പറഞ്ഞു ഞാൻ ഇറങ്ങിപ്പോയി, അങ്കിത പറഞ്ഞു.

അങ്കിതയും ഭർത്താവ് വിക്കി ജെയിനും ഹിന്ദി ബി​ഗ്ബോസ് 17 ൽ പങ്കെടുത്തിരുന്നു. ആദ്യ നാല് മത്സരാർത്ഥികളിൽ അങ്കിത ഇടം നേടിയപ്പോൾ, ഫൈനലിന് തൊട്ടുമുമ്പ് വിക്കി പുറത്താക്കപ്പെട്ടു. 2019ൽ മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രത്തിലൂടെയാണ് അങ്കിത ലോഖണ്ഡേ ബോളിവുഡിലേക്ക് എത്തുന്നത്.

ടൈഗർ ഷ്രോഫ് പ്രധാന വേഷത്തിൽ എത്തിയ ബാഗി 3യിലും അങ്കിത അഭിനയിച്ചു. അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം പവിത്ര റിഷ്ട എന്ന ഹിറ്റ് സീരിയയിൽ അഭിനയിച്ചതിന് ശേഷമാണ് അങ്കിത പ്രശസ്തയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+