Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപത്തില്‍ വീട് ഇല്ലാതായി, മുനാവര്‍ ഫാറൂഖി ഇന്ന് ബിഗ് ബോസില്‍ വാങ്ങുന്ന തുക അറിയുമോ?

ബിഗ് ബോസ് ഹിന്ദിയുടെ പതിനേഴാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഇത് ഏറ്റെടുത്തത്. ഇതിനോടകം മത്സരാര്‍ത്ഥികളുടെ പ്രതിഫലമാണ് ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്. ഏറ്റവും മുന്നിലുള്ളത് സെലിബ്രിറ്റിയായ അങ്കിത ലോങ്കണ്ഡെയാണ്. ഐശ്വര്യ ശര്‍മ, നീല്‍ ഭട്ട്, റിങ്ക് ധവാന്‍, മന്നാര ചോപ്ര, ഇഷാ മാളവ്യ, തുടങ്ങിയ പ്രമുഖരെല്ലാം സല്‍മാന്‍ ഖാന്‍ അവതാരകനായ ഷോയുടെ ഭാഗമായി കഴിഞ്ഞു.

അങ്കിതയ്ക്ക് ഒരാഴ്ച്ച പന്ത്രണ്ട് ലക്ഷം രൂപയയാണ് ബിഗ് ബോസ് ഹൗസിന്റെ ഭാഗമാവുന്നതിന് പ്രതിഫലമായി ലഭിക്കുന്നത്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ളത് മുനവര്‍ ഫാറൂഖിയാണ്. മുനവറിനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട് മുനവര്‍. ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്ന് ഉയര്‍ന്ന് വന്നതാണെന്നും പറയാം. മുനവറിന് എട്ട് ലക്ഷം രൂപയാണ് ഒരാഴ്ച്ച പ്രതിഫലമായി ലഭിക്കുന്നത്.

munawar faruqui

ഇന്‍സ്റ്റഗ്രാം വന്‍ ഫോളോവേഴ്‌സ് തന്നെ മുനവറിനുണ്ട്. ആറ് മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. ആരാണ് മുനവര്‍ ഫാറൂഖ് എന്ന് തോന്നുന്നുണ്ടല്ലേ? ഒരു കൊമേഡിയനാണ് അദ്ദേഹം. മുനവറിന്റെ ഓരോ വീഡിയോയ്ക്കും വലിയ രീതിയില്‍ ജനപ്രീതി ലഭിക്കാറുണ്ട്. അിയപ്പെടുന്ന റാപ്പര്‍ കൂടിയാണ് അദ്ദേഹം. കങ്കണ റനാവത്ത് അവതാരകയായ റിയാലിറ്റി ഷോ ലോക്കപ്പിനെ സീസണ്‍ വണ്ണിലെ ജേതാവായിരുന്നു മുനാവര്‍. അതോടെ രാജ്യത്താകെ അദ്ദേഹത്തിന് ആരാധകര്‍ വര്‍ധിച്ചിരുന്നു.

ഗുജറാത്തിലെ ജുനഗഡില്‍ 1992 ജനുവരി 28നായിരുന്നു മുനാവറിന്റെ ജനനം. എന്നാല്‍ 2002ലെ ഗുജറാത്ത് കലാപത്തില്‍ മുനാവറിന്റെ ജീവിതത്തിലെ സര്‍വവും തകര്‍ന്ന് പോയിരുന്നു. കലാപത്തില്‍ മുനാവറിന്റെ വീട് തകര്‍ന്നതോടെ അദ്ദേഹവും കുടുംബവും മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. വൈകാതെ തന്നെ അമ്മയും മരിച്ചു.

വരുമാനത്തിനായി യാതൊരു സാഹചര്യവുമില്ലാതെ വന്നപ്പോള്‍ പതിമൂന്നാം വയസ്സില്‍ മുനാവര്‍ ജോലിക്ക് പോകാന്‍ തുടങ്ങി. തുടര്‍ന്നാണ് അദ്ദേഹം കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ തുടങ്ങിയത്. മുനാവറിന്റെ പിതാവ് രോഗബാധിതനായി കിടപ്പിലായിരുന്നു. അതുകൊണ്ട് മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു.

സ്‌കൂളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന അതേ സമയത്ത് ഒരു പാത്രക്കടയില്‍ ജീവനക്കാരനായിരുന്നു മുനാവര്‍. ഇരുപതുകളില്‍ ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു മുനാവര്‍ ജോലി ചെയ്തിരുന്നത്. പിന്നീടാണ് കോമഡി രംഗത്തേക്ക് താരം എത്തുന്നത്. ദാവൂദ്, യമരാജ്, ആന്‍ഡ് ഓറത്ത് എന്ന സ്റ്റാന്റപ്പ് കോമഡിയിലൂടെ താരം പ്രശസ്തനാവുകയായിരുന്നു.സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു ഈ വീഡിയോ പുറുത്തുവിട്ടത്. ലോക്കപ്പില്‍ ജേതാവായ ശേഷി ജവാബ് എന്ന മ്യൂസിക് വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. ഒരു ഷോയ്ക്ക് രണ്ട് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. എട്ട് കോടി രൂപയാണ് മുനാവറിന്റെ മൊത്തം ആസ്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+