ബിഗ് ബോസ് ഹിന്ദി സീസൺ 17; സൽമാന് ഖാന്റെ പ്രതിഫലം ഞെട്ടിക്കും, ആഴ്ചയിൽ ലഭിക്കുക ഇത്ര കോടി
മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ബിഗ് ബോസ് ഷോയുണ്ട്. ഷോ ആദ്യം തുടങ്ങിയത് ഹിന്ദിയിൽ ആയിരുന്നു, അതുകൊണ്ട് തന്നെ ഹിന്ദി ബിഗ് ബോസിന് ആരാധകർ ഏറെയാണ്. ഷോയുടെ അവതാരകൻ കൂടിയായ സൽമാൻ ഖാന്റെ അവതരണ രീതി കൂടിയാണ് ഹിന്ദി ഷോയിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരെ അടുപ്പിക്കുന്നത്.
അതത് ഭാഷകളിലെ സൂപ്പർ സ്റ്റാറുകളാണ് ഷോയുടെ അവതാരകർ. മലയാളത്തിൽ മോഹൻലാൽ, തമിഴിൽ കമൽഹാസൻ, തെലുങ്കിൽ നാഗാർജുന, കന്നഡയിൽ കിച്ചാ സുധീപ് ഇങ്ങനെ പോകുന്നു താരങ്ങൾ. ഇവരൊക്കെയും മികച്ച അവതാരകർ തന്നെയാണെങ്കിലും സൽമാന്റെ അവതരണ രീതി ഇവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ്. മത്സരാർത്ഥികളെ ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചും അവരുടെ ഗെയിം രീതികളിൽ നല്ലതിനെ അഭിന്ദിച്ചും ശകാരിക്കേണ്ടതിനെ കടുത്ത രീതിയിൽ തന്നെ ശകാരിച്ചുമൊക്കെയാണ് സൽമാൻ ഷോ അവതരിപ്പിക്കാറുള്ളത്. സൽമാന്റെ ഈ രീതി ഇഷ്ടപ്പെടുന്നവർ ഏറെയാണ്.

മറ്റ് ഷോ അവതാരകരെക്കാളും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവും സല്‍മാൻ ഖാൻ തന്നെയാണ് കേട്ടോ. പുതിയ സീസണിലും സൽമാന് വമ്പൻ പ്രതിഫലം തന്നെയാണ് ലഭിക്കുന്നതെന്നാണ് വിവരം. 17ാം സീസണിൽ പ്രതിവാരം അദ്ദേഹത്തിന് 12 കോടി വരെ ലഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഈ സീസണിൽ അദ്ദേഹത്തിന് 200 കോടിയാണ് പ്രതിഫലം ലഭിക്കുകയെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതായത് ഏറ്റവുമൊടുവില്‍ നായകനായ 'കിസീ കാ ഭായ് കിസീ കി ജാന്‍' എന്ന ചിത്രത്തിന് ലഭിച്ചതിനേക്കാൾ ലാഭം. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ച ചിത്രത്തിന്‌റെ ലാഭത്തേക്കാൾ അഞ്ച് ഇരട്ടിയാണ് ബിഗ് ബോസ് പ്രതിഫലം എന്നാണ് കണക്കുകൾ.
അതേസമയം തമിഴ് ബിഗ് ബോസിൽ കമൽഹാസന് ലഭിക്കുന്ന പ്രതിഫലവും ഒട്ടും കുറവല്ല . പുതിയ സൂസണിന് വേണ്ടി 130കോടിയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നാണ് വിവരം. തെലുഗില്‍ 15 കോടിയാണ് ആറാം സീസണിനായി നാഗാര്‍ജുന വാങ്ങിയത്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിൽ 18 കോടി വരെയാണ് അവതാരകനായ മോഹൻലാലിന് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ സീസണിൽ അദ്ദേഹം പ്രതിഫലം കുത്തനെ ഉയർത്തുമോയെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications