ബിഗ് ബോസ് ഹിന്ദി സീസണിന് പുതിയ വിജയി; സമ്മാനത്തുകയായി ലഭിച്ചത് എത്രയെന്നോ?
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദി സീസണ്‍ 18 ലെ വിജയിയെ പ്രഖ്യാപിച്ചു. വാശിയേറിയ പോരാട്ടത്തിനും ആകാംക്ഷയ്ക്കുമൊടുവില്‍ കരണ്‍ വീര്‍ മെഹ്റ ബിഗ് ബോസ് ടൈറ്റില്‍ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു. വിവിയന്‍ ഡിസേനയെ പരാജയപ്പെടുത്തിയാണ് കരണിന്റെ നേട്ടം. മൂന്ന് മാസം നീണ്ട ബിഗ് ബോസ് ഹൗസിലെ ടാസ്‌ക്കുകള്‍ക്കും മത്സരങ്ങള്‍ക്കും ശേഷമാണ് കരണ്‍ വിജയ കിരീടം ചൂടുന്നത്.
അവിനാഷ് മിശ്ര, രജത് ദലാല്‍, ചും ദരംഗ്, ഈഷ സിംഗ് എന്നിവരായിരുന്നു മറ്റ് നാല് ഫൈനലിസ്റ്റുകള്‍. ബിഗ് ബോസ് വിജയി ആയതോടെ 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് കരണിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മിനി സ്‌ക്രീനിലെ പരിചിത മുഖമാണ് കരണ്‍ വീര്‍ മെഹ്‌റ. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇന്ത്യന്‍ ടെലിവിഷന്‍ വ്യവസായത്തിലെ ജനപ്രിയ മുഖമാണ് കരണ്‍.

വിരുദ്ധ്, പവിത്ര റിഷ്ട, സിദ്ദി ദില്‍ മാനേ നാ, ബാത്തേന്‍ കുച്ച് അങ്കഹീ സി എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ സീരിയലുകള്‍. ബിഗ് ബോസ് 18 ലേക്ക് എത്തുന്നതിന് മുന്‍പ് രോഹിത് ഷെട്ടി ആതിഥേയത്വം വഹിച്ച ഖട്രോണ്‍ കെ ഖിലാഡി 14ലും കരണ്‍ വിജയിച്ചിരുന്നു. സ്റ്റണ്ട് അധിഷ്ഠിത റിയാലിറ്റി ഷോയായ ഇതില്‍ നടന്‍ ടൈഗര്‍ ഷ്രോഫിന്റെ സഹോദരി കൃഷ്ണ ഷ്രോഫിനെ പരാജയപ്പെടുത്തിയാണ് കരണ്‍ വിജയകിരീടം ചൂടിയത്.
രാഗിണി എംഎംഎസ് 2, ബദ്മഷിയാന്‍, ബ്ലഡി ഇഷ്‌ക് എന്നിവയുള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ബിഗ് ബോസ് 18 ഗ്രാന്‍ഡ് ഫിനാലെയില്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ജുനൈദ് ഖാന്‍, ഖുഷി കപൂര്‍ എന്നിവരും അതിഥികളായി എത്തിയിരുന്നു. 23 മത്സരാര്‍ത്ഥികളുമായി 2024 ഒക്ടോബറില്‍ ആണ് ബിഗ് ബോസ് ഹിന്ദി സീസണ്‍ 18 ആരംഭിച്ചത്.
ആറ് ഫൈനലിസ്റ്റുകളെ കൂടാതെ, ശില്‍പ ശിരോദ്കര്‍, ചാഹത് പാണ്ഡെ, കാശിഷ് കപൂര്‍, സാറ അര്‍ഫീന്‍ ഖാന്‍, അര്‍ഫീന്‍ ഖാന്‍, ദിഗ്വിജയ് സിംഗ് റാത്തി, എഡിന്‍ റോസ്, യാമിനി മല്‍ഹോത്ര, അദിതി മിസ്ത്രി, ആലീസ് കൗശിക്, മുസ്‌കന്‍ ബാംനെ, തജീന്ദര്‍ ബഗ്ഗ, ഷെഹ്സാദ, ധാമി, നൈരാ ബാനര്‍ജി, ഹേമ ശര്‍മ്മ, ഒപ്പം ഗുണരതന്‍ സദാവര്‍ത്തേ എന്നിവരായിരുന്നു ബാക്കിയുള്ളവര്‍.












Click it and Unblock the Notifications