Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് അനുമോളെ ഒഴിവാക്കുന്നു, അയാളുടെ മാസ്റ്റർ പ്ലാനാണ് അവിടെ നടന്നത്..ആരും അനങ്ങിയില്ല'

ബിഗ് ബോസ് സീസൺ 7 തുടങ്ങിയപ്പോൾ വലിയ ചർച്ചയായിരുന്നില്ല അനുമോൾ. എന്നാൽ വൈകാരികമായുള്ള അനുവിന്റെ പെരുമാറ്റങ്ങളും അതിനെ തുടർന്നുണ്ടായ തർക്കങ്ങളും ഹൗസിലും പുറത്തും വലിയ ചർച്ചയായി. അനുമോൾ മാത്രമായിരുന്നു ഈ ദിവസങ്ങളിൽ സ്ക്രീനിലെല്ലാം നിറഞ്ഞ് നിന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുമോളെ എപ്പിസോഡിൽ കാണാനെ കിട്ടുന്നില്ലെന്ന പരാതിയാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധകർ ആരാധക ഗ്രൂപ്പുകളിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

' ബിഗ് ബോസ് അനുമോളെ ഒഴിവാക്കുകയാണോ? ഇത്രേം നാൾ എല്ലാ എപ്പിസോഡിലും നിറഞ്ഞു നിന്ന ആളാണ് അനുമോൾ. അവളുടെ കണ്ടന്റ് ഒന്നും അത്ര നിലവാരം ഉള്ളതല്ല എന്നറിയാം. എന്നാലും ഇന്നലെ എപ്പിസോഡിലും ലൈവിലുമായി കണ്ട കുറച്ചു കാര്യങ്ങൾ പറയാം.
1. അനുമോൾ കാരറ്റ് എടുത്തത് കൃത്യമായി കാണിച്ചു. അതിന് ശേഷം അക്ബറും ആയുള്ള വഴക്കിൽ അനുമോൾ സ്കോർ ചെയ്തത് എഡിറ്റേഴ്സ് മുക്കി.

anumolakbar

2. കക്കാൻ കൂട്ട് നിന്നു എന്ന് പറഞ്ഞു, നെവിൻ ചീത്ത വിളിച്ചത് റെനയെ ആണ്. പക്ഷെ അത് അനുമോളെ ആണെന്നുള്ള രീതിയിലാണ് എപ്പിസോഡിൽ കാണിച്ചത്. ഇന്നലത്തെ ദിവസം ആകെ ഒരു തവണയെ അനുമോൾ ചെറുതായിട്ട് കരയുന്നത് കണ്ടുള്ളു ,അതും കൃത്യമായി തന്നെ എപ്പിസോഡിൽ വന്നു.
3. കൂടാതെ ലൈവിൽ കണ്ട ഒരു കാര്യമുണ്ട്. അനുമോൾ അക്ബറും ആയിട്ട് വഴക്ക് ഉണ്ടാക്കുന്നതിന്റെ ഇടയിൽ ആര്യൻ അനുമോളുടെ പുറകിൽ ഒരു ഗ്ലാസ് വെള്ളവും ആയി വന്നു നിന്നു. എന്നിട്ട് മസ്താനിയോട് അവനെ തള്ളാൻ പറയുന്നു. മസ്താനി ആര്യനെ തള്ളുന്നു. ആര്യൻ അനുമോളുടെ പുറത്തേക്ക് വീണ് ദേഹത്തു വെള്ളം വീഴ്ത്തുന്നു. അവളുടെ ബാലൻസ് പോകുന്നു.

അനുമോളെ സ്ക്രീനിൽ നിന്ന് ഒഴിവാക്കാൻ ഉള്ള ആര്യന്റെ മാസ്റ്റർ പ്ലാൻ ആയിരുന്നോ? അത് കണ്ടിട്ട് അവിടെയുള്ള ഒറ്റ ഒരാളും അനങ്ങിയില്ല. ഒരു കോണ്ടെസ്റ്റാന്റിനെ നെഗറ്റീവ് ആയി കാണിക്കുന്നത് ബിബിയിൽ പതിവാണ്. പക്ഷെ നെവിൻ ചീത്ത വിളിച്ചത് കാണിച്ച പോലെ ഓഡിയൻസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എന്തിനാണ് ടെലിക്കാസ്റഅറ് ചെയുന്നത്?', ആരാധകൻ കുറിച്ചു. അതേസമയം ഇന്നലെ ലൈവിൽ അക്ബറിനെതിരെ മികച്ച പ്രകടനമാണ് അനുമോൾ കാഴ്ചവെച്ചതെന്നാണ് ആരാധകർ കുറിക്കുന്നത്.

'ക്യൂട്ട്‌നെസ് വാരി വിതറാൻ അല്ലെ നീ ജയിലിൽ പോകാൻ ശ്രമിക്കുന്നത് ? നിനക്ക് പാട്ട് പാടാൻ അറിയിലല്ലോ? കരച്ചിൽ ട്രാക്ക് വിട്ട് ഇപ്പൊ സംസാരം ആയല്ലോ അനു മോളെ ? എന്നല്ലാം പറഞ്ഞു സാധാരണ പോലെ ഒന്ന് കത്തി കയറാൻ നോക്കിയതാ ഗുണ്ട അക്ബർ,പക്ഷേ അനുമോൾ ഇന്ന് എല്ലാത്തിനും ഒരുളക്ക് ഒപ്പേരി പോലെ പ്രേക്ഷകർ പുറത്ത് പറയുന്നത് എല്ലാം തിരിച്ചു പറഞ്ഞപ്പോൾ കിളി പോയി ഒരു ഇരുപ്പുണ്ട് ഗുണ്ട ഗാന ഗന്ദർവൻ.

അനുമോൾ : കൂടെ കൊണ്ട് നടന്ന് രണ്ടെന്നതിനെ വീട്ടിലേക്ക് അയച്ചു.
ഇത് ബിഗ് ബോസ്സ് ആണ് പാട്ട് മത്സരം വേറെ ഉണ്ട് വേണേൽ പോയി മത്സരിച്ചു ജയിക്ക്
ഇരുന്നിടത്ത് ഇരുന്നു പരദൂഷണം പറഞ്ഞ് തമ്മിൽ തല്ലിക്കാനല്ലതേ തനിക്ക് എന്ത് അറിയാം.
വല്ല കണ്ടന്റും സ്വന്തമായി ഉണ്ടാക്കാൻ അറിയോ ഗുണ്ടായിസം അല്ലാതെ ?
ഏറ്റു പിടിക്കാൻ ജിസേലും വള്ളികളും വന്നതും ഇല്ല, രക്ഷിക്കാൻ ബിഗ് ബോസ് ഒന്നും അനൗൺസ് ചെയ്തതും ഇല്ല. ഗുണ്ടയുടെ കിളി പോയി അനു മോൾ പറഞ്ഞ പോലെ വേരുപിടിച്ച് ഒരു ഇരിപ്പാണ്.

അതെ ഗൈസ് കണ്ടാമൃഗത്തിൻ്റെ തൊലികട്ടിയും ശരീരവും പെരുമ്മാറ്റവും കൊണ്ട് തന്നെക്കാൾ ചെറിയ ആളുകളുടെ മെക്കിട്ട് കയറാനും പാട്ടാണ് എന്ന് പറഞ്ഞു മറ്റുള്ളവരെ കളിയാക്കി വിളിച്ചു കൂവാനും അല്ലാതെ എന്ത് കണ്ടന്റ് ആണ് അക്ബർ അവിടെ ഉണ്ടാക്കിയിട്ടുള്ളത്. അക്ബറിനേക്കാൾ പൊട്ടന്മരായ കുറച്ചു പിആർ ടീം അയ്യോ അക്ബർ ആണ് യദാർത്ഥ ഗെയിമർ എന്ന് രാവിലെയും ഉച്ചക്കും രാത്രിയും കുറച്ചു പോസ്റ്റ് ഇടുന്നു എന്നല്ലാതെ, എന്തുണ്ട് എടുത്ത് പറയാൻ. മൊത്തം ടീം മെറ്റ്സും, ബിഗ് ബോസും ലാലേട്ടനും വരെ എതിരെ നിന്നിട്ടും കണ്ടതിൽ ഉറച്ചു നിന്ന, ഒറ്റക്ക് പൊരുതി ബിഗ് ബോസ്സിലെ മുഴുവൻ ക്യാമറയും മുഴുവൻ ആളുകളും അനുവിനെ ടാർഗറ്റ് ചെയുന്നു എങ്കിൽ ഉറപ്പിച്ചോ അനു മോൾ തന്നെയാണ് താരം', പോസ്റ്റിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+