ബിഗ് ബോസില്‍ ഇപ്പോഴുള്ളത് മരവാഴകള്‍; പിആറിന്റെ ബലത്തില്‍ നില്‍ക്കുന്നവര്‍: ഞാന്‍ പുറത്തായപ്പോള്‍ പറഞ്ഞത്
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ ഇടം പിടിച്ച് അധികം വൈകാതെ എവിക്റ്റായ മത്സരാര്‍ത്ഥിയാണ് ശാരിക. ബോള്‍ഡായ വ്യക്തിത്വം കൊണ്ടും ഉറച്ച നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയാണ് ശാരിക. അഭിമുഖങ്ങള്‍ നടത്തി പ്രശസ്തി നേടിയതിലൂടെയാണ് ശാരിക ബിഗ് ബോസ് ഹൗസിനുള്ളില്‍ പ്രവേശിക്കുന്നത്. ബിഗ് ബോസിലും ശാരിക ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും അധികം വൈകാതെ പുറത്താവുകയാണ് ഉണ്ടായത്.
ഇപ്പോഴിതാ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായ ജിസേലും ഹൗസിനുള്ളില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഏറ്റവും നിരാശ സമ്മാനിച്ച എവിക്ഷനായിരുന്നു ജിസേല്‍. കാരണം ബിഗ് ബോസ് ഹൗസില്‍ രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നതില്‍ ഏറ്റവും മുന്നിലായിരുന്നു ജിസേല്‍. മറ്റു മത്സരാര്‍ത്ഥികളെക്കുറിച്ച് കുറ്റം പറയുകയോ അവരെ പിന്നില്‍ നിന്നു കുത്തുകയോ ചെയ്യാത്ത മത്സരാര്‍ത്ഥിയായിരുന്നു ജിസേല്‍.

ഇപ്പോഴിതാ ബിഗ് ബോസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാരിക. ബിഗ്‌ബോസില്‍ ഇപ്പോള്‍ നില്‍ക്കുന്നത് മത്സരാര്‍ത്ഥികള്‍ മരവാഴകള്‍ ആണെന്നും പിആറിന്റെ ബലത്തില്‍ മാത്രമാണ് അവര്‍ അവിടെ നില്‍ക്കുന്നതെന്നും ശാരിക ആരോപിച്ചു.
പിആറിന്റെ പിന്‍ബലം ഇല്ല എന്ന് ഒറ്റക്കാരണത്താല്‍ പുറത്തായ വ്യക്തിയാണ് ഞാന്‍. ഇത് ഞാനറിഞ്ഞത് ബിഗ് ബോസ് ടീമില്‍ നിന്ന് തന്നെയാണ്. ബിഗ് ബോസിന്റെ ക്രൂ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ശാരിക പോയതില്‍ ഞങ്ങള്‍ക്ക് വല്ലാത്ത വിഷമം ഉണ്ടെന്നും നല്ല മത്സരാര്‍ത്ഥിയാണെന്നും പിആര്‍ ആണ് വോട്ടുകള്‍ താഴ്ത്തിക്കളഞ്ഞതെന്നുമാണ് ഞാന്‍ അവരില്‍ നിന്നും അറിഞ്ഞത്.
അനര്‍ഹരായ മത്സരാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ കൂടുകയും അര്‍ഹതയുള്ള മത്സരാര്‍ത്ഥികള്‍ക്ക് കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. അതാണ് പിആര്‍ ചെയ്യുന്നത്. തങ്ങള്‍ക്ക് കാശ് തന്ന മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ എന്ത് കോമാളിത്തരങ്ങള്‍ കാണിച്ചാലും അതിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്ന വൃത്തികെട്ട പരിപാടിയാണ് പി ആര്‍ ടീമുകള്‍ ചെയ്യുന്നത്. പുറത്ത് ഉള്ളവരെ കൊണ്ട് അണ്‍ഫയര്‍ ഗെയിം ആണ് കളിക്കുന്നത്. അന്തസ് ഉണ്ടെങ്കില്‍ അകത്തുനിന്ന് കളിച്ചാണ് ജയിക്കേണ്ടത്.
അവിടെ ഒരു കണ്ടന്റും ചെയ്യാത്ത ആള്‍ക്കാര് മാന്യമായിട്ട് കയ്യുംകെട്ടി നല്‍ക്കുന്നു. ഞാനും മുന്‍ഷി രഞ്ജിത്തും ആര്‍ജെ ബിന്‍സിയും അണ്‍ഫെയര്‍ എവിക്ഷനിലൂടെയാണ് പുറത്തുപോയത്. എല്ലാം വോട്ടിങ്ങിന്റെ പേരിലാണ് പോയിരിക്കുന്നത്. ബിഗ് ബോസ് ടീം പറയുന്നത് ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല എന്നാണ്. മത്സരാര്‍ത്ഥികള്‍ പിആര്‍ കൊടുത്തിട്ടുണ്ടോ എന്ന് ഞങ്ങള്‍ എങ്ങനെ അറിയാനാണ് എന്നാണ് ബിഗ് ബോസ് ചോദിക്കുന്നത്.
പിആര്‍ സപ്പോര്‍ട്ട് ഉള്ളവരെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞപ്പോള്‍ ബിന്നി അനുമോളുടെ പേര് പറഞ്ഞു. അനുമോള്‍ പിആര്‍ കൊടുത്തിട്ടുണ്ട്. ഇപ്പോഴുള്ള മിക്ക മത്സരാര്‍ത്ഥികളും പിആറിന്റെ ബലത്തില്‍ നില്‍ക്കുന്നവരാണ്. തുടക്കം തൊട്ട് പിആര്‍ ഉള്ളതുകൊണ്ടാണ് അവര്‍ ഇത്രയും ദിവസം നിന്നത്. ഞങ്ങളൊക്കെ പോയിട്ടും കുറെ മരവാഴകള്‍ നിന്നതിന്റെ കാരണം പിആര്‍ തന്നെയാണ്.
നല്ല മത്സരാര്‍ത്ഥികള്‍ പിന്നെയും പിന്നെയും പുറത്തു വന്നു കൊണ്ടിരിക്കുന്നു മരവാഴകള്‍ പിആറിന്റെ ബലത്തില്‍ അവിടെ നില്‍ക്കുന്നു. ലക്ഷങ്ങളും കോടികളും കൊടുക്കാനില്ലാത്തത് കൊണ്ട് പാവപ്പെട്ട ഞങ്ങളൊക്കെ പുറത്തു നില്‍ക്കുന്നു. എനിക്ക് അതിലൊരു വിരോധവുമില്ല. ഒരു നഷ്ടബോധവുമില്ല. ഞാന്‍ അന്തസായിട്ട് സ്വന്തമായി കണ്ടന്റുണ്ടാക്കി കളിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്നും ശാരിക കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications