ബിഗ് ബോസ് നടത്തുന്നത് പൊട്ടൻമാരല്ല; നെവീൻ അത് പറഞ്ഞിട്ടുണ്ട്, പ്രവീണിനെ പുറത്താക്കാൻ കാരണം ഇത്'
നെവിനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായെന്ന ഷാനവാസിന്റെ ആരോപണം ഹൗസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. കടുത്ത ഭാഷയിലാണ് ഷാനവാസ് നെവീനെതിരെ പ്രതികരിച്ചത്. വിവാദത്തിൽ ഷാനവാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ആദില ഉൾപ്പെടെയുള്ള ചിലർ കൈക്കൊണ്ടത്. മുൻപ് പ്രവീണിനും ഇത്തരത്തിൽ നെവീനിൽ നിന്നും മോശം പെരുമാറ്റം നേരിട്ടതായുള്ള ആരോപണങ്ങളും ഹൗസിൽ ചിലർ ഉയർത്തിയയിരുന്നു. വിഷയത്തിൽ ബിഗ് ബോസ് ആരാധകരും ചേരിതിരിഞ്ഞ് പക്ഷം പിടിക്കുകയാണ്. ഇപ്പോഴിതാ അത്തരത്തിൽ നെവിനെ വിമർശിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വന്നൊരു കുറിപ്പ് ഇങ്ങനെ
'പുറത്തിറങ്ങി പ്രവീൺ പറയുന്നതൊക്കെ കേട്ട്, എല്ലാം കച്ച പള്ളങ്ങളാണ്. പ്രവീൺ ബിഗ്‌ബോസിൽ കയറി മൂന്നാമത്തെ ദിവസം.. ആദിലയും അനുമോളും സംസാരിച്ചു കൊണ്ട് മേക്കപ്പ്റൂമിൽ ഇരിക്കുന്നു.. അതിനപ്പുറത്തു ഒരു കസേരയിൽ പ്രവീണും പ്രവീണിന് താഴെ നിലത്തായി ഭിത്തിയിൽ ചാരി നെവിനും ഇരിക്കുന്നുണ്ട്.. പ്രവീൺ ചുറ്റുമുള്ള ക്യാമെറയിൽ നോക്കിക്കൊണ്ട് നെവിന്റെ കാലിലും കാൽ വെള്ളയിലും ഒക്കെ എന്തൊക്കെയോ ഭൂപടങ്ങൾ വരയ്ക്കുന്നു.. ചൊറിയുന്നു.. തടവുന്നു. പ്രവീൺ നോക്കുന്ന ക്യാമെറയൊക്കെ മാനം നോക്കി ഇരിക്കുന്നു.. ശ്രെദ്ധിക്കുന്നില്ല.. പ്രവീണിന്റെ മുഖത്ത് ആശ്വാസം.. ഇവരിരിക്കുന്നതിന് എതിരെയുള്ള കണ്ണാടിയിലേയ്ക്ക് ക്യാമറ തിരിച്ചു വെച്ച് ഭൂലോക സൈക്കോ ബിഗ്‌ബോസ് ഈ സീൻ മൊത്തം ലൈവ് ൽ കാണിക്കുന്നു.

വേറൊരു ദിവസം കട്ടിലിൽ കിടക്കുന്ന നെവിനോടും പ്രവീണിനോടും ഇത് റിസോർട് അല്ല എന്ന് ബിഗ്‌ബോസ് താക്കീത് ചെയ്യുന്നു. ഇപ്പൊ ഹൗസിലുള്ള അഭിലാഷിനോടും ഷാനവാസിനോടും ഉള്ള നെവിന്റെ പെരുമാറ്റത്തിൽ അവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ബിഗ്‌ബോസ് പലവട്ടം കാണിച്ചിട്ടുഉള്ളതാണ്..സാഹചര്യത്തിന് അനുസരിച്ചു മാറുന്ന അഭിലാഷ് ഇപ്പോ അതൊന്നും സമ്മതിക്കുന്നില്ല എന്നേയുള്ളു.പുറത്തു പോയിട്ട് വന്നതിനു ശേഷം നെവിൻ ഷാനവാസിനോട് അകൽച്ച കാണിച്ചതിന് കാരണം ആ സമയം വൈൽഡ് കാർഡ് കേറുകയും നെവിൻ- പ്രവീൺ കോമ്പോ സ്റ്റാർട്ട് ആകുകയും ചെയ്തതിനാലാണ്.. എനിക്കിനി ഇവിടെ ഉള്ള ആരും വേണ്ട പ്രവീൺ മതി എന്ന് പ്രവീണിന്റെ കൈയ്യും പിടിച്ച് നിന്ന് നെവിൻ പറഞ്ഞിട്ടുമുണ്ട്.
ഇത്രയും വോട്ട് ഉണ്ടായിട്ടും വീട്ടിൽ ആക്റ്റീവ് ആയി നിന്നിട്ടും പ്രവീൺ പുറത്ത് ആയതിന്റെ കാരണം വ്യെക്തമായി പറഞ്ഞാൽ ആദിലയ്ക്കും നൂറയ്ക്കും കിട്ടുന്ന പ്രേക്ഷക സപ്പോർട് നെവിൻ- പ്രവീൺ കോമ്പോയ്ക്ക് കിട്ടില്ല എന്നറിയാവുന്നത് കൊണ്ടും പരിധിവിട്ടുള്ള പ്രകടനങ്ങൾ ഉണ്ടാകുന്നതുകൊണ്ടും ആണ്.. ലൈവ് കാണുന്നവർക്ക് ഇതൊക്കെ അറിയാൻ പറ്റും.. അല്ലെങ്കിലും ബിഗ്‌ബോസ് നടത്തുന്നവർ പൊട്ടൻമാരല്ല.
ഇതൊക്കെ നടന്നിട്ടില്ല എന്ന് പുറത്തുള്ള പ്രവീണിന് പറയുവാൻ കഴിയുമോ?
ആദ്യമൊക്കെ നെവിന്റെ കള്ളത്തരങ്ങളും മോഷണവും നുണകളും ഒക്കെ എന്റൈർടൈൻമെന്റ് ആണെന്നാണ് കരുതിയിരുന്നത്.. ലാൽചേട്ടൻ കർശനമായി വിലക്കുന്നതും നെവിൻ അത് വീണ്ടും വീണ്ടും തെറ്റിക്കുന്നതും കണ്ടതോടെയാണ് അത് നെവിന്റെ സ്വഭാവത്തിന്റെ ഭാഗം തന്നെയാണെന്ന് മനസ്സിലാകുന്നത്.. വന്ന് വന്ന് ഒട്ടും അംഗീകരിക്കാൻ പറ്റാതെ ആയി നെവിന്റെ കാര്യങ്ങൾ.. വെറുപ്പീരിന്റെ അങ്ങേ ഐറ്റം.
ഷാനവാസ്- നെവിൻ പ്രശ്നം ബിഗ്‌ബോസ് തീരുമാനിക്കട്ടെ.. അത് എന്ത് തന്നെയായാലും ലൈവ് കണ്ടത് വെച്ച് നെവിനെ ഒരു കാര്യത്തിലും ഇനി സപ്പോർട് ചെയ്യില്ല.. ലക്ഷ്മി, ആദിലയെയും നൂറയെയും വീട്ടിൽ കേറ്റാൻ കൊള്ളൂല്ലാത്തവർ എന്ന് പറഞ്ഞപ്പോ അത് കേട്ട് നിന്നിട്ട് പ്രതികരിക്കാഞ്ഞ വീട്ടുകാരെ ലാലേട്ടൻ ചോദ്യം ചെയ്തിരുന്നല്ലോ.. അപ്പൊ ബബ്ബബ്ബ അടിച്ച വീട്ടുകാര് ഷാനവാസിനു എതിരെ നിന്ന് തുള്ളുന്നതിന്റെ കാരണം വീക്കെൻഡ് എപ്പിസോഡിൽ അനുമോദന പതക്കം കിട്ടും എന്ന് വിചാരിച്ചാണ്. അനുമോളും അനീഷും ഷാനവാസിനു സപ്പോർട് കൊടുക്കുന്നുണ്ട്. ആദിലയുടെ ഡബിൾ സ്റ്റാൻഡ് മനസ്സിലാക്കാനും പറ്റുന്നുണ്ട്.. നൂറ എത്രയൊക്കെ ഉപദേശിച്ചു നോക്കിയിട്ടും കാര്യമില്ല.. ആദില ആരെയും അംഗീകരിക്കില്ല. എന്നായാലും ഇതേപോലെ വെറുത്ത ഒരു സീസൺ ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാവും എന്നും തോന്നുന്നില്ല..
NB: എന്റെ അഭിപ്രായം എന്റേത് മാത്രം. നിങ്ങളുടേത് നിങ്ങളുടേതു മാത്രം.












Click it and Unblock the Notifications