'ബിഗ് ബോസ് പുതിയ തന്ത്രം പയറ്റുന്നു; അക്ബറിനെ വളർത്താനാണ് അടുത്ത ലക്ഷ്യം..ചെരുപ്പ് ടാസ്കിന്റെ ഉദ്ദേശവും'
ഏഴിന്റെ പണി എന്ന ടാഗ് ലൈനോടെയായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ തുടങ്ങിയത്. അതുകൊണ്ട് തന്നെ പല അപ്രതീക്ഷിത പണികളും മത്സരാർത്ഥികൾക്ക് നേരിടേണ്ടി വന്നു. ഏറ്റവും ഒടുവിലായി അപ്പാനി ശരത് പുറത്തായതും അത്തരമൊരു പണിയുടെ ഭാഗമായിട്ടാണെന്നാണ് പ്രേക്ഷകർ പറയുന്നത്. മാന്യമായ ഭാഷ ഉപയോഗിച്ചില്ലെങ്കിൽ ഹൗസിൽ തുടരാൻ സാധിക്കില്ലെന്ന സന്ദേശമായിരുന്നു ഇതിലൂടെ ബിഗ് ബോസ് നൽകിയത്.
എന്തായാലും അപ്പാനിയുടെ പുറത്താകലോട് കൂടി ഹൗസിലെ ഗെയിമുകളിൽ പല മാറ്റവും വന്നിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. അക്ബറിന് കൂടുതൽ സ്ക്രീൻ സ്പേസ് കിട്ടി തുടങ്ങിയിരിക്കുകയാണെന്നും നിലവിൽ അക്ബറിനെ വെച്ച് ബിഗ് ബോസ് പുതിയ തന്ത്രം പയറ്റുകയാണെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെ

'ബിഗ് ബോസിന്റെ പുതിയ തന്ത്രം. അപ്പാനി ശരതിന്റെ എവിക്ഷൻ എല്ലാരും നോക്കി കണ്ടത് ഒരേ രീതിയിൽ ആയിരുന്നു. അതിന് ശേഷം വരാൻ പോകുന്ന രണ്ടു പ്രധാന മാറ്റങ്ങൾ പ്രെഡിക്റ്റബിൾ ആയിരുന്നു
1. അക്ബറിന് കൂടുതൽ സ്ക്രീൻ സ്പേസ്
2. അനുമോളുടെ മെയിൻ പിആർ ഔട്ട് ആകുന്നതിലൂടെ അനുമോൾ സ്ക്രീൻ സ്പേസ് കുറയും.
അത് തന്നെ സംഭവിച്ചു. ഒരിക്കലും അപ്പാനി ഔട്ട് ആയത് വോട്ട് ഇല്ലാതെ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
നൂദില ചെരിപ്പ് കമ്പനി എന്ന ടാസ്ക് വഴി പ്രധാന റോൾ കൊടുത്തു അക്ബറിനെ ബൂസ്റ്റ് ചെയ്യാൻ ആണ് ബിബി ഇപ്പോ ശ്രമിക്കുന്നത്. ഹൗസിലെ മറ്റു പ്രധാന കോണ്ടസ്റ്റൻസിനെ എല്ലാം ഒരു സർക്കസ് കമ്പനിയിലെ അനിമൽസ് & റിങ് മാസ്റ്റർ ആക്കി ഒതുക്കി കളഞ്ഞു.
നൂദില കമ്പനി ബോറടിയും സർക്കസ് കമ്പനി എന്റർടെയിനിങ്ങും ആയിരുന്നു. പക്ഷെ നൂദില കമ്പനി യിലെ മെംബേർസ് എല്ലാം സൈഡ് റോൾ ചെയ്യുന്നവർ മാത്രം ആണ്. ഒനീൽ , അഭിലാഷ്, ബിനി അങ്ങനെ. അപ്പോൾ അക്ബറിന് തിളങ്ങാൻ ഉള്ള സ്പേസ് കൂടും. ഇത് ബിബിയുടെ ഭാഗത്ത് നിന്ന് അക്ബറിന് കൊടുക്കുന്ന പ്രത്യക്ഷതിൽ ഉള്ള സപ്പോർട്ട് ആണ്. പ്രേക്ഷകരുടെ കണ്ണിൽ പൊടി ഇടാൻ നൂറയുടെ പവർ കളയാൻ ആണ് ഇങ്ങനെ ഒരു ടാസ്ക് എന്നാ തെറ്റിദ്ധാരണ യും ബിബി ഉണ്ടാക്കി.
ഓരോ ഘട്ടത്തിൽ പ്രേക്ഷകർ അല്ല ബിബി ആണ് ഓരോരുത്തരെ വളർത്തി കൊണ്ട് വരുന്നത്.
ബിഗ് ബോസ് ഒരു സ്ക്രിപ്റ്റഡ് ഷോ അല്ലെങ്കിൽ കൂടി ബിബിക്ക് ഒരു പ്ലാനിങ് ഉണ്ട്. ആരെ തളർത്തണം, ആരെ വളർത്തണം. ആന്റ് ദിസ് ടാസ്ക് ഈസ് നോട്ട് ഫോർ ഓൾ, എവരിത്തിങ് ഈസ് പ്രീ പ്ലാൻഡ്', പോസ്റ്റിൽ പറഞ്ഞു.
അക്ബറിനെ ഈ സീസണിലെ രാജാവാക്കാൻ ബിഗ് ബോസ് പരമാവധി ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ ആക്ഷേപം. 'വീക്കെൻഡ് എപ്പിസോഡിൽ മറ്റുള്ളവരെക്കാൾ അധികം പരിഗണന കൊടുത്തുകൊണ്ടാണ് തുടക്കം. പിന്നെ ഇപ്പോൾ വീക്കിലി ടാസ്ക് വന്നപ്പോൾ പകുതി പേർക്ക് മാത്രം ആയി മെയിൻ ടാസ്ക് മാറ്റിയപ്പോൾ അതിൽ പ്രധാന റോൾ അക്ബറിന് തന്നെ നൽകി. കണ്ടെന്റ് ഉണ്ടാക്കാൻ മിടുക്കരായ അനീഷ് , അനു , ആര്യൻ എന്നിവരെ ഓക്കേ ഒഴിവാക്കി പകരം താരതമ്യേന ദുർബലരെ ചെരുപ്പ് ഫാക്ടറിയിലേക്ക് അയച്ചു. Circus ടാസ്കിൽ പങ്കെടുക്കാൻ വിധിക്കപ്പെട്ടവർ സത്യത്തിൽ ബിഗ്ഗ്‌ബോസിന്റെ ഈ ആഴ്ചയിലെ ഇരകളായി മാറുകയാണ്. നെഗറ്റീവ് ഇമേജ് ഉള്ള അക്ബറിനെ കൊണ്ടെന്റ് ഉണ്ടാക്കാൻ ഏറ്റുവും സാധ്യത ഉള്ള റോൾ നൽകി ഒന്ന് വെളുപ്പിച്ചു കൊണ്ട് വരാൻ ബോസ്സ് തന്നെ അവസരം നൽകി. എന്നിട്ടും അക്ബർ തന്റെ ഓവർ അഗ്ഗ്രഷൻ കാരണം നല്ല എന്റർടൈനിംഗ് ആകേണ്ട ടാസ്ക് കുളം ആക്കി', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications