ആര്യൻ അക്കാര്യം പറഞ്ഞിട്ടും പ്രതികരിക്കാതെ ബിഗ് ബോസ്; എന്തുകൊണ്ടാണ്?, ചോദ്യവുമായി ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 7 ൽ അനുമോൾ ഉയർത്തിയ ആരോപണം ഹൗസിലും പുറത്തും വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൗസിലേക്ക് വൈൽഡ് കാർഡുകൾ എത്തിയിരുന്നു. ഗെയിം പുറത്ത് നിന്ന് കണ്ട് വന്നവരായത് കൊണ്ട് തന്നെ പല കാര്യങ്ങളും ഇവർ ഹൗസിൽ ചർച്ചയാക്കുന്നുണ്ട്. അക്കൂട്ടത്തിൽ അവതാരക മസ്താനി പറഞ്ഞ കാര്യങ്ങളുടെ ചുവടുപിടിച്ചാണ് അനുമോൾ ആരോപണം ഉയർത്തിയത്.
ആര്യനും ജിസേലും തമ്മിൽ പുതപ്പിനുള്ളിൽ വെച്ച് ഉമ്മ വെച്ചുവെന്നും ഇത് താൻ നേരിട്ട് കണ്ടു എന്നുമാണ് അനുമോൾ പറഞ്ഞത്. ഹൗസിലെ മറ്റ് അംഗങ്ങൾ ഇക്കാര്യത്തിൽ ചോദ്യം ഉയർത്തിയതോടെ എങ്ങനെയാണ് ഉമ്മ വെച്ചത് എന്നടക്കം മസ്താനിയും അനുവും ചേർന്ന് ഡെമോ കാണിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണം ജിസേലും ആര്യനും ശക്തമായി തന്നെ നിഷേധിച്ചു. തങ്ങളുടെ ജീവിതം വെച്ചാണ് അനുമോൾ കളിക്കുന്നതെന്ന് ഇരുവരും തുറന്നടിച്ചു. പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ വന്ന് ആര്യൻ പൊട്ടിക്കരയുന്നതും കാണാമായിരുന്നു. തന്നെ ഉടൻ കൺഫെഷൻ റൂമിലേക്ക് വിളിക്കണമെന്നാണ് ആര്യൻ ബിഗ് ബോസിനോട് അഭ്യർത്ഥിച്ചത്.

എന്നാൽ ആര്യന്റെ അഭ്യർത്ഥനയോട് ബിഗ് ബോസ് ആ സമയത്ത് പ്രതികരിച്ചില്ല. ഇപ്പോഴിതാ ബിഗ് ബോസിന്റെ ഈ നിലപാടിനെ ചോദ്യം ചെയ്യുകയാണ് ആരാധകർ. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ - ഒരു ചോദ്യം,ഇന്ന് ആര്യൻ ക്യാമറ നോക്കി ബിഗ് ബോസിനോട് പറയുന്നുണ്ട്, എനിക്ക് സംസാരിക്കണം എന്ന്. കരഞ്ഞോണ്ട് ആണ് ബിഗ് ബോസിനോട് കൺഫഷൻ റൂമിലേക്ക് വിളിക്കാൻ ആര്യൻ പറയുന്നത്.
പക്ഷെ,ബിഗ്‌ബോസ് ആര്യനെ എന്തുകൊണ്ടാണ് അകത്തേക്ക് വിളിപ്പിക്കാത്തത്. എന്താണ് പ്രശ്നം എന്ന് ചോദിക്കാൻ താല്പര്യം കാണിക്കാത്തത്?? ആര്യൻ പുതപ്പിന്റെ അടിയിൽ എന്തേലും കുല്സിതം ചെയ്തോ ഇല്ലയോ എന്ന് നമുക്ക് ആർക്കും അറിയില്ല. അത് അറിയുന്നത് അവര്ക് രണ്ട്പേർക്കും ബിഗ് ബോസ് ടീമിനും മാത്രമാണ്.
ആര്യനെ റൂമിലേക്ക് വിളിപ്പിക്കാമായിരുന്നു ബിഗ് ബോസിന്. ഇപ്പോൾ വന്ന ആരോപണം ആര്യൻ നിഷേധിക്കുന്നുണ്ട്. പക്ഷെ, ആര്യൻ തന്റെ ഒരു തെറ്റും ഇതുവരെ എവിടെയും ആക്സപ്റ്റ് ചെയ്യാത്ത ആളാണ്. കുളിക്കുമ്പോൾ ഹെൽമെറ്റ് വെക്കണോ ലാലേട്ട എന് ചോദിച്ചത് പോലും ആര്യൻ പിന്നീട് മോഹൻലാൽ ചോദിച്ചപ്പോൾ നിഷേധിച്ചിരുന്നു.
പുതപ്പ് ഉള്ളിൽ കയറുന്നതും, അതിന്റ ഉള്ളിൽ എന്തേലും ചെയ്യുന്നതും അവരുടെ പേർസണൽ കാര്യം. ഇതിപ്പോൾ വല്യ പ്രശ്നം ആയത് കൊണ്ട് ഈ വരുന്ന വീക്ക് ഇതിനൊരു തീരുമാനം ഉണ്ടാവട്ടെ', പോസ്റ്റിൽ പറഞ്ഞു. അതേസമയം ഈ വിവാദങ്ങൾക്കിടെ അക്ബർ സ്വീകരിച്ച നിലപാടിന് കൈയ്യടിക്കുന്നുണ്ട് പ്രേക്ഷകർ. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് സദാചാരം പ്രസംഗിക്കേണ്ട കാര്യമെന്താണെന്നായിരുന്നു അക്ബർ ചോദിച്ചത്. ഡെമോ കാണിക്കുമ്പോൾ അക്ബർ ലിവിങ് റൂമിൽ നിന്നും എഴുന്നേറ്റ് പോകുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് ഒരു ആരാധകന്റെ കുറിപ്പ് ഇങ്ങനെ-' പ്രായപൂർത്തിയായ ഏതൊരു ആണിനും പെണ്ണിനും അവർ ഇഷ്ടപ്പെടുന്നുവെങ്കിൽ ഒന്നിച്ച് കിടക്കാൻ നിയമം അനുവദിക്കുന്ന ഒരു രാജ്യത്ത്, 24/7 തങ്ങളെ ഒപ്പിയെടുത്തുകൊണ്ടിരിക്കുന്ന 72-ഓളം ക്യാമറകൾക്ക് മുന്നിൽ, രണ്ട് പേർ ഒരു പുതപ്പിനടിയിൽ ഒന്നിച്ച് കിടന്നുറങ്ങുമ്പോൾ, അവിടെയൊക്കെ എത്തിനോക്കി അശ്ലീലം കണ്ടുപിടിച്ചെന്ന് വൃത്തികേട് പറഞ്ഞതും പോരാ,
അത് പ്രചരിപ്പിച്ച്, അത് കാണാത്ത മറ്റുള്ളവർക്ക് മുന്നിൽ റീക്രിയേറ്റ് ചെയ്ത് കാണിക്കുന്ന, അതിനെ കുലസ്ത്രീ മഹിമയായി അവതരിപ്പിക്കുന്ന, അത്രയും വൃത്തികെട്ട ഒരു കാഴ്ചയിൽ നിന്ന് തൻ്റെ കണ്ണുകളെ പൊത്തിപ്പിടിച്ച് ഇറങ്ങിപ്പോകുന്ന ഒരേയൊരു മനുഷ്യനെ നിങ്ങൾക്ക് ഇന്ന് ബിഗ് ബോസ് വീട്ടിൽ കാണൂ, അയാളുടെ പേരാണ് അക്ബർ ഖാൻ.
പ്രിയപ്പെട്ട അക്ബർ, ഇന്നലെ വരെ നിങ്ങളുടെ നോട്ടം ശരിയല്ലെന്ന് ആക്ഷേപിച്ചവരുടെ വൃത്തികെട്ട കാഴ്ചകളെയും കാഴ്ചപ്പാടുകളെയും തുറന്നുകാണിച്ചുകൊണ്ട് നിങ്ങൾ നടന്നുനീങ്ങുമ്പോൾ, ഞങ്ങൾ അറിയുന്നു വൃത്തിയുള്ള നിങ്ങളുടെ വ്യക്തിത്വവും, മനശക്തിയുള്ള നിങ്ങളുടെ ചിന്താഗതിയും തുറന്ന മനസ്സോടെ ഞങ്ങൾ അത് അംഗീകരിക്കുന്നു അക്ബർ ഖാൻ',












Click it and Unblock the Notifications