'അങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കിൽ ബിഗ് ബോസ് സീസൺ 6 വിജയി ജിന്റോ; അതൊക്കെ സത്യമാണെന്ന് ധരിച്ചു പാവം'
ബിഗ് ബോസ് മലയാളം സീസൺ 6 ന് ഇനി വെറും 2 ദിവസങ്ങളാണ് ശേഷിക്കുന്നത്. ആര് കപ്പെടുക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. നിലവിൽ ജാസ്മിൻ, ഗബ്രി , അർജുൻ എന്നിവർ ടോപ് 3 യിൽ എത്താനുള്ള സാധ്യത ഉണ്ടെന്നാണ് പ്രക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അതേസമയം ജിന്റോ തന്നെ കപ്പ് ഉയർത്തുമെന്നാണ് ജിന്റോ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ട് ജിന്റോ ജയിക്കണമെന്ന് പറയുന്ന ആരാധകന്റെ കുറിപ്പ് വായിക്കാം
എന്ത്കൊണ്ട് ജിന്റോ, ബിഗ് ബോസ്സ് എന്ന ഷോയുടെ നിലവാരം തന്നെ ഇല്ലാതാക്കിയ സീസൺ 6, ഒരു ക്വാളിറ്റിയും ഇല്ലാത്ത മത്സരാർഥികൾ, പലരും പുറത്ത് നിന്ന് പ്രഡിക്ഷൻ ലിസ്റ്റ് വെച്ച് കണ്ട് ഗെയിം പ്ലാൻ ചെയ്തു വന്നവർ, മോശം ഗെയിമുകളും ഒട്ടും എൻഗേജ്ഡ് അല്ലാത്ത സീസണും.. വെറുതെ ഒച്ച ഉണ്ടാകുന്നത് ആണ് ഗെയിം.. വഴക്കും പ്രണയവും മാത്രമാണ് ഇവിടെ നിൽക്കാൻ ഉള്ള വഴി എന്ന് ചിന്തിച്ചു പുറത്തെ ജീവിതം മറന്നു ഒരു സ്നേഹവും ഇല്ലാതെ പരസ്പരം അഭിനയിച്ച് മത്സരിച്ച കുറെ വാഴകൾ.

അപ്പോ ജിന്റോയോ എന്ന ചോദ്യത്തിന്.. ഒരിക്കലും ഒരു ബിഗ് ബോസ്സ് വിന്നർ ആകാൻ ഉള്ള യോഗ്യത ഒന്നും ഇല്ലാത്ത ഒരു പാവം മനുഷ്യൻ. പലരും പഠിച്ചു വന്നു മത്സരിച്ചു അഭിനയിക്കുമ്പോൾ അവർക്കൊപ്പം പിടിച്ചു നിൽക്കാൻ പ്രായം കൊണ്ടും ജനറേഷൻ ഗ്യാപും കൊണ്ടും ഒരുപാട് വിത്യാസം ഉള്ള ജിന്റോ. ജനങ്ങളുടെ മനസിലേക്ക് ജിന്റപ്പൻ ആയി മാറിയത് നിലനിൽപ്പിന് വേണ്ടി അങ്ങേര് പറഞ്ഞ കൊച്ച് കൊച്ച് കള്ളങ്ങളും വിശപ്പ് അകറ്റാൻ വേണ്ടി ചെയ്ത ചെറിയ മോഷണങ്ങളും ഒരു മനുഷ്യനോടും മനസിൽ ഒരു വൈരാഗ്യവും സൂക്ഷിക്കാതെ ഒരു പേഴ്സണൽ ഗൃഡ്ജും ഇല്ലാതെ ആദ്യ ആഴ്ച തന്നെ കൂടെ ഉണ്ടായിരുന്നവർ മണ്ടൻ എന്ന് മുദ്ര കുത്തിയപ്പോ കൂടെ ഇരുന്നു ആശ്വസിപ്പിക്കാനും ഗ്രൂപ്പ് കളിക്കാനും അങ്ങേരുടെ കൂടെ ആരെയും കാണാതെ വന്നപ്പോ എതിരെ വരുന്നവരെ കായികപരമായി എടുത്ത് എറിയാൻ ആരോഗ്യം ഉള്ള ആ മനുഷ്യൻ ക്യാമറ നോക്കി അമ്മയോട് അമ്മയുടെ മകൻ മണ്ടനല്ല എന്ന് ബാക്കി ആരും വിശ്വസിച്ചില്ലേലും അമ്മക്ക് അറിയാം എന്ന് പറഞ്ഞു കരഞ്ഞപ്പോ ഒരു ക്വാളിറ്റിയും ഇല്ലാത്ത കുറെ ആളുകൾക്കിടയിൽ എവിടെയോ ജനമനസ്സിൽ ജിന്റോ കേറികൂടി.
മത്സരം പഠിച്ചു വന്നവരും ടാസ്ക് ലെറ്റർ വായിക്കുമ്പോ ലൂപ്പ് ഹോൾ കണ്ടെത്തി ജയിച്ചു കേറിയവരും ഒരുമിച്ച് ഗ്രൂപ്പ് ആയി കളിച്ചവരും തിരിച്ചു വീട്ടിൽ എത്തിയിട്ടും ഇതിനൊന്നും ഉള്ള ബുദ്ധിയും ബോധവും ഇല്ല എന്ന് വീട്ടിൽ ഉള്ളവർ മുദ്ര കുത്തിയ ജിന്റോ ഇതാ അവസാനത്തെ ലാപ്പിൽ മത്സരിച്ചു കൊണ്ട് ഇരിക്കുന്നു എന്നത് തന്നെയാണ് ജിന്റോയുടെ പവർ.. ഒരു സാധാരണക്കാരനെ പോലെ സംസാരിച്ചു..പെരുമാറി..ഓരോ ഗെയിം ജയിക്കുമ്പോഴും പള്ളിയുടെ ഒരു signature ആക്ഷൻ ഇടാൻ വേണ്ടി കൂടെ നിൽക്കുന്നവരെ വിളിക്കുമ്പോ പലരും മാറി പോകുന്നത് കണ്ടിട്ടുണ്ട്.. അപ്പോഴും നമ്മളെ പോലെ തന്നെ ചെറിയ വിജയങ്ങൾ ആഘോഷിക്കാനും തെറ്റുകൾ സംഭവിച്ചാൽ കാല് പിടിച്ചു മാപ് പറയാനും ആ പാവത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.. പലരും പല ഘടത്തിലും ജിന്റോയുടെ വോട്ട് കണ്ട് ജിന്റോയോടു അടുത്ത് സ്നേഹം കാണിച്ചപ്പോഴും ആ പാവം അത് സത്യം ആണെന്ന് തെറ്റുദ്ധരിചിട്ടുണ്ട്.. ഇപ്പോഴും അതെല്ലാം സത്യം ആണെന്ന് അങ്ങേര് വിശ്വസിക്കുന്നും ഉണ്ട്..
ജിന്റോയുടെ വിജയം ഇതിനു മുന്നത്തെ സീസണുകൾ ജയിച്ച അതി ബുദ്ധിമാൻമാരുടെ ജയത്തിനുമപ്പുറം നമ്മളെ പോലെ സാധാരണക്കാരന്റെ ഒരു ജയം ആയിട്ട് ലോകം കാണും.. പഠിച്ചു വന്നു കളിച്ചവർക്കും കൂട്ടുകൂടി കളിച്ചവർക്കും ഇടയിൽ ഇതിലും വലുത് പുറത്തെ ജനം ആണെന്ന് തെളിയിച്ചുകൊണ്ട് ജിന്റോ എന്ന നമ്മടെ ജിന്റപ്പൻ അയാളുടെ യാത്ര തുടരുകയാണ്.. വീടിന്റെ ഉള്ളിൽ അയാളെ വീഴ്ത്താൻ കൂടെ നിന്ന് ചിരിച്ചവർ വരെ ഒരുക്കിയ വാരിക്കുഴിയിൽ നിന്നും ഇതുവരെ എത്തിയ ജിന്റോക്ക് മറ്റൊരു ചതി പുറത്ത് സംഭവിച്ചില്ലെങ്കിൽ.. ഏഷ്യാനെറ്റും ഷോ ഡയറക്ടറും തങ്ങളുടെ സെലിബ്രിറ്റി വിന്നറിനെ തേടി പോയില്ല എങ്കിൽ ഈ സീസൺ അയാളുടെ പേരിൽ അറിയപ്പെടും..












Click it and Unblock the Notifications