Get Updates
Get notified of breaking news, exclusive insights, and must-see stories!

'അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം'; സിബിന് നീതി കിട്ടിയില്ലെന്ന് ഫിറോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ സിബിനെ പുറത്താക്കിയത് നീതികേടാണ് എന്ന് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥി കിടിലം ഫിറോസ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീസണ്‍ 3 ലെ ജേതാവായ മണിക്കുട്ടനും മെന്റല്‍ ഫ്രസ്‌ട്രേഷന്റെ പേരില്‍ പുറത്ത് പോയതാണ് എന്നും പിന്നീട് അദ്ദേഹത്തെ തിരിച്ച് കൊണ്ടുവന്ന് ട്രോഫി കൊടുക്കുകയായിരുന്നു എന്നും ഫിറോസ് ആരോപിച്ചു. ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത് പോകണം എന്ന് പറയുന്നു. എന്നിട്ട് പുള്ളി പുറത്ത് പോയപ്പോള്‍ ബിഗ് ബോസ് പുറത്താക്കി. പുള്ളിക്കെന്തൊക്കയോ മരുന്ന് കൊടുത്തു, പുള്ളിയെ പുറത്താക്കി എന്നൊക്കെയാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ മണിക്കുട്ടന് കൊടുത്ത ട്രോഫി തിരിച്ചെടുക്കണം. സിബിനെ അങ്ങനെ പുറത്ത് പോകണം എന്ന് പറഞ്ഞിട്ട് പുറത്താക്കിയെങ്കില്‍ മണിക്കുട്ടന്‍ ഒന്നുകില്‍ ട്രോഫി സ്വമേധയാ തിരിച്ച് കൊടുക്കണം.

bigg boss

ഇത് കേള്‍ക്കുമ്പോള്‍ അസൂയ മൂത്ത് പ്രാന്തായതാണ് എന്നൊന്നും പറയേണ്ട. ഞാന്‍ അന്ന് ബിഗ് ബോസില്‍ എന്ത് പറഞ്ഞോ, അത് ചെയ്തിട്ടാണ് ഇവിടെയിരിക്കുന്നത്. സനാഥാലയം തുടങ്ങാന്‍ പോയി, അത് ചെയ്തു. ഞാന്‍ പുറത്ത് പോയിട്ടില്ല. എനിക്ക് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ ഉണ്ടായിരുന്നു, മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നു. ഇവരാരും പുറത്ത് പോയിട്ടില്ല. എനിക്ക് നില്‍ക്കാന്‍ പറ്റില്ല എന്ന് പറയുകയും അതിനുള്ള സാങ്ഷന്‍ മേടിച്ച് പുറത്ത് പോകുകയും ചെയ്ത ആളാണ് മണിക്കുട്ടന്‍.

പുറത്ത് പോയ ആളെ ഏഷ്യാനെറ്റ് തിരിച്ച് കൊണ്ടുവന്ന്, മൂന്ന് ദിവസം കൃത്യമായി ക്ലാസ് കൊടുത്ത് തല എന്ന പാട്ടൊക്കെയിട്ട് സ്ലോ മോഷനില്‍ അകത്ത് കയറ്റി പുള്ളിക്ക് ഒരു കപ്പുമെടുത്ത് കൊടുത്ത് തിരിച്ചുവിട്ടു. അതല്ലേ സംഭവിച്ചത്. സിബിന്റെ കാര്യത്തിന് അകത്ത് ഒരു നീതിയും മണിക്കുട്ടന്റെ കാര്യത്തിന് അകത്ത് വേറൊരു നീതിയുമാണ്. രണ്ട് നീതിയുണ്ടാകരുതല്ലോ, ഒറ്റ നീതിയല്ലേ ഉള്ളൂ.

എല്ലാ സീസണിലും കയറി കുറച്ച് കഴിയുമ്പോള്‍ പോകണം എന്ന് പലരും പറയാറുണ്ട്. എനിക്ക് പോകണം എന്ന് പറഞ്ഞ് ഞാന്‍ ബഹളമുണ്ടാക്കിയിട്ടുണ്ട്. എന്നെ വിട്ടില്ലല്ലോ. എന്റെ ഏറ്റവും വലിയ ക്രൈസിസ് ഉണ്ടായത് നാട്ടുകൂട്ടം എന്ന ടാസ്‌കിലാണ്. ഡിംപലിന്റെ വലിയ വിഷയമുണ്ടായത് അവിടെയാണ്. ഡിംപലിന്റെ ഔദാര്യത്തില്‍ അല്ലേ അവിടെ നിന്നത് എന്ന് പലരും പറയാറുണ്ട്.

ഡിംപലിനോട് ലാലേട്ടന്‍ ചോദിക്കുകയാണ് പുള്ളി ഇവിടെ നില്‍ക്കണോ വേണ്ടയോ എന്ന്. അത് അവര്‍ വലിയ ഡ്രമാറ്റിക് ആയി ഷൂട്ട് ചെയ്യുന്നു. ഡിംപല്‍ പറയുന്നു പുള്ളി ഇവിടെ തുടര്‍ന്നോട്ടെ എന്ന് പറയുന്നു. ഞാന്‍ അപ്പോള്‍ എനിക്ക് പോകണം എന്ന് പറഞ്ഞു. അതാരും ശ്രദ്ധിച്ചില്ല. ലാലേട്ടനോട് വളരെ പബ്ലിക് പോകണം എന്ന് പറഞ്ഞപ്പോള്‍ എന്നെ വിട്ടില്ലല്ലോ. ആരെ വിടണം, എപ്പോള്‍ വിടണം, എങ്ങനെ വിടണം, ഏത് ഇമേജില്‍ വിടണം എന്നൊക്കെ അവരാണ് തീരുമാനിക്കുന്നത്.

അവര്‍ ക്ലെയിം ചെയ്യുന്നത് പോലെ പ്രേക്ഷകര്‍ മാത്രം തീരുമാനിക്കുന്ന വളരെ സുതാര്യമായ, നീതിയുക്തമായ പരിപാടിയൊന്നും അല്ല. പ്രേക്ഷകരായിരുന്നു വിധികര്‍ത്താക്കള്‍ എങ്കില്‍ റോബിന്‍ ജയിക്കണ്ടേ. ഫിസിക്കല്‍ അസോള്‍ട്ട് എന്ന് പറഞ്ഞാല്‍ ഈ സീസണില്‍ റോക്കി ചെയ്തതാണ്. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.

ഇതിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയതിന് ശേഷം അതില്‍ പങ്കെടുക്കുന്ന ഓരോരുത്തരോടും എനിക്ക് സിംപതിയാണ്. ഒരു കണ്ടസ്റ്റന്റിനെ എങ്ങനെ കാണണം എന്ന് സംഘാടകര്‍ തീരുമാനിക്കും. കുറെ യൂട്യൂബ് ചാനലുകളിരുന്ന് അവര്‍ക്ക് തോന്നുന്നത് പോലെ പറയുകയല്ല. കുറെയെറെ യൂട്യൂബ് ചാനലുകള്‍ ആര്‍ക്കെതിരെ എന്ത് പറയണം എന്ന് ചിലര്‍ തീരുമാനിക്കും,' ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+