'എന്റെ ഏഴാഴ്ച വേസ്റ്റായി,എനിക്ക് ഇവിടെ എല്ലാം പോയി'; നെഞ്ച് തകർന്ന് ജാസ്മിൻ, ഗബ്രിയുടെ മറുപടി
ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ തന്നെ സൗഹൃദത്തിലായവരാണ് ജാസ്മിനും ഗബ്രിയും. പിന്നീട് ലൗ ട്രാക്കുമായി ഇവർ മുന്നോട്ട് പോയത് ഹൗസിനകത്തും പുറത്തും വലിയ വിമർശനങ്ങൾക്കാണ് കാരണമാണ്. പിന്നാലെ തങ്ങൾക്ക് പരസ്പരം ഇഷ്ടമാണെന്നും അതേസമയം പ്രായോഗികമല്ലാത്തതിനാൽ പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് ഇവർ വ്യക്തമാക്കിയത്.
അതിനിടയിൽ ഗബ്രിയോടുള്ള ഇഷ്ടം കഴിഞ്ഞ ദിവസം വീണ്ടും ജാസ്മിൻ തുറന്നു പറഞ്ഞു. ഈ കാണിക്കുന്ന ബന്ധത്തിൽ തനിക്ക് ഒരു ക്ലാരിറ്റി വേണമെന്നായിരുന്നു ഗബ്രിയോടും റസ്മിനോടുമായി ജാസ്മിൻ വ്യക്തമാക്കിയത്.

'ഇതിന് ഉത്തരം കിട്ടണമെങ്കിൽ ഞാനോ ഇവളോ ഇവിടെ നിന്ന് പോകണം. സത്യമായി പറയുകയാണെങ്കിൽ എനിക്ക് ഈ ടോപ്പിക്കിനെ കുറിച്ച് സംസാരിച്ച് മടുത്തു', എന്നാണ് ഇതിന് ആദ്യം ഗബ്രി നൽകിയ മറുപടി. ഇതോടെ എനിക്ക് ഒരു അടിവര ഇടണം. ഇതിൽ എന്റെ ഒരുപാട് തെറ്റുകൾ ഉണ്ട്, തെറ്റുകൾ കൂടുതലും എന്റെയായിരിക്കും. ഇവനൊരു കാര്യത്തിൽ മിണ്ടാതായാൽ ഞാൻ ഇവനെ വെറുതെ വിട്ടാമതി പക്ഷേ ഞാൻ അതിൽ ആശങ്കപ്പെടുകയും ശബ്ദം ഉയർത്തുകയുമാണ്',ജാസ്മിൻ ആവർത്തിച്ചു.
ഇതോടെ ഈ വിഷയത്തിൽ ജാസ്മിന് ഞാനൊരു ക്ലാരിറ്റി കൊടുത്തിട്ടുണ്ട് എന്നാണ് ഗബ്രി പറയുന്നത്. '
എനിക്ക് ഇവളെ ഇഷ്ടമാണ്, സ്നേഹമാണ്. പക്ഷേ ഇവളെ കല്ല്യാണം കഴിക്കാൻ പറ്റില്ല. രണ്ട് പേർക്ക് വളരെ ആഴത്തിലുള്ള പ്രണയം പക്ഷേ അവർക്ക് അതുമായി മുന്നോട്ട് പോകാൻ താത്പര്യമില്ല , തെറ്റാണോ? എന്നെ ഇവിടെ തളർത്താൻ പറ്റുന്ന ഒരേയൊരാൾ ജാസ്മിൻ മാത്രമാണ്. ഇവളെ ഉപയോഗിച്ചോ ഇവളോ എന്നെ ടാർഗറ്റ് ചെയ്താൽ ഞാൻ താഴെ പോകും. അതല്ലാതെ ഈ വീട്ടിലെ 18 പേരും ഒരുമിച്ച് വന്നാൽ എന്റെ രോമത്തിൽ പോലും തൊടാനാകില്ല.
ഞാൻ എന്റെ സുഹൃത്തുക്കളുടെ അടുത്ത് എങ്ങനെയാണോ അതിൽ കൂടുതൽ ഇവളെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാനോ ഇവളുടെ കൂടെ കയറി കിടക്കാനോ ഞാൻ നിന്നിട്ടില്ല.മ്ലേച്ഛകരമായിട്ടോ, 18 പ്ലസ് ആയിട്ടോ, അല്ലെങ്കിൽ ഒരു റൊമാന്റിക് ട്രാക്കായിട്ട് ഫിസിക്കലി ചെയ്യുന്ന ഒരു കാര്യവും ഞാൻ ഇവിടെ ചെയ്തിട്ടില്ല. റെസ്മിന്റടുത്ത് ചെയ്യുന്നത് മാത്രമേ ഞാൻ ഇവളോടും ചെയ്തിട്ടുള്ളൂ. പിന്നെ കണ്ണിൽ വരുന്ന നോട്ടത്തെ എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. ഇവൾക്ക് ഞാൻ ഇനി എന്ത് ക്ലാരിറ്റി കൊടുക്കാനാണ്.ഇഷ്ടമാണ്,പക്ഷേ പറ്റില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യണം?', ഗബ്രി ചോദിച്ചു.
ഇതോടെ നെഞ്ച് തകർന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ടത്. 'എല്ലാവർക്കും ഇതൊരു ഗെയിമാണ്, പക്ഷേ റെസ്മിനെ എനിക്ക് ഈ ഗെയിമിനകത്ത് എനിക്ക് ഒരു കൊച്ച് ഹൃദയമുണ്ട്. ഞാൻ അതിനകത്ത് വലിച്ച് കയറ്റുന്നത് വളരെ കുറവ് ആളുകളെ മാത്രമാണ്. ഇപ്പോൾ ഞാൻ ഇത് സംസാരിക്കുന്നത് ഞാനിക്കാര്യം ചോദിക്കാൻ പോകുമ്പോൾ അവൻ സ്കിപ്പ് ചെയ്ത് വിടുകയാണ്. എന്നാൽ ഇപ്പോൾ എനിക്ക് ഇതിൽ ഉത്തരം കിട്ടി. ഇനി നിന്നോട് ഞാൻ ഇതിനെ പറ്റി ചോദിക്കുകയേ ഇല്ല, ഇതെന്റെ ലാസ്റ്റ് വാക്കാണ്', എന്ന് ജാസ്മിൻ പറഞ്ഞു. പിന്നീട് റെസ്മിന് മുന്നിൽ വീണ്ടും തന്റെ വിഷമങ്ങൾ ജാസ്മിൻ പങ്കിട്ടു.
'ഈ ഏഴ് ആഴ്ചയും വേസ്റ്റായിപ്പോയി, ഒന്നുമല്ലെന്ന് തോന്നി. ഒരുപക്ഷേ അവൻ ഇക്കാര്യത്തിൽ ഒരു വിശദീകരണം തന്നേക്കാം. പക്ഷേ എനിക്ക് അത് കേൾക്കുകയേ വേണ്ട.
എനിക്ക് ആസ് എ ഫ്രണ്ട് ഭയങ്കര ഇഷ്ടമാണ്. ഒരിക്കലും അവനോടുള്ള സ്നേഹത്തിന് കുറവുണ്ടാകില്ല. എനിക്ക് കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞു. എനിക്ക് ഇവിടെ എന്റെ എല്ലാം പോയി', എന്നാണ് ജാസ്മിൻ റെസ്മിനോടായി പറഞ്ഞത്.
എന്നാൽ നീയായി വരുത്തിവെച്ചതാണെന്നും ഇതിനെല്ലാം നീ തന്നെയാണ് ഉത്തരവാദിയെന്നുമായിരുന്നു റെസ്മിൻ നൽകിയ മറുപടി. പക്ഷേ ഇനിയും നീ അവന്റെയടുത്ത് പോയാൽ ഇനി നിന്റെ കൈ പിടിക്കാൻ ഞാൻ ഉണ്ടാകില്ലെന്നും റെസ്മിൻ വ്യക്തമാക്കി.












Click it and Unblock the Notifications