Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില വിവാദങ്ങള്‍ ഞാന്‍ മനഃപ്പൂർവ്വം ഉണ്ടാക്കിയത്: ഏറ്റവും വലിയ നേട്ടം അത്; ഓണ വിശേഷവുമായി റോബിന്‍

ഓണ വിശേഷങ്ങളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍. കുട്ടിക്കാലത്തെ ഓണം ഏവരേയും പോലെ മനോഹരമായിരുന്നു. മത്സരങ്ങളിലൊക്കെ പങ്കെടുക്കും. ഒരിക്കല്‍ വെള്ളം കുടി മത്സരത്തിന് രണ്ടാം സ്ഥാനം കിട്ടിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. തവളചാട്ടം, ഓട്ട മത്സരം എന്നിവയിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റോബിന്‍ പറയുന്നു.

മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച് പ്രത്യേ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരു ഇടവേളയ്ക്ക് ശേഷമാണ് റോബിന്‍ ഒരു അഭിമുഖത്തിലൂടെ ആരാധകർക്ക് മുമ്പില്‍ എത്തുന്നത് എന്ന സവിശേഷതയും ഈ അഭിമുഖത്തിനുണ്ട്.

 robin

കോളേജില്‍ എത്തിയപ്പോള്‍ ആദ്യ വർഷം നല്ല രീതിയിലൊക്കെ ഓണം ആഘോഷിച്ചിരുന്നു. പിന്നീട് അത്ര സജീവമായിരുന്നില്ല. പഠനം കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷവും ആഘോഷം വീണ്ടും ഉഷാറായി. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതല്‍ ഉഷാറായി ആഘോഷിക്കുന്നത് ഈ ഓണത്തിനാണെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു.

എത് സമത്തും കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ആരതി. പുതിയ ബിസിനസ് സ്ഥാപനം ഈ ഓണത്തിന് കൊച്ചിയില്‍ തുടങ്ങുന്നു. യഥാർത്ഥത്തില്‍ അത് ഒരു റീ ലോഞ്ചാണ്. വിജയിച്ച ഒരു സംരഭകയെ കല്യാണം കഴിക്കാന്‍ സാധിക്കുന്നു എന്നുള്ളത് തന്നെ വലിയ കാര്യമല്ലേ. നമ്മുടെ നല്ല കാലത്തും മോശം കാലത്തും കൂടെ നില്‍ക്കുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നുള്ളത് വളരെ ഭാഗ്യമുള്ള ഒരു കാര്യമാണ്.

ചില കാര്യങ്ങള്‍ എനിക്ക് പറയണമെന്നുണ്ട്, പക്ഷെ അത് ഞാന്‍ പറയുന്നില്ല. സോഷ്യല്‍ മീഡിയ എന്ന് പറയുന്നത് റീല്‍ ലൈഫ് ആണ്. റിയല്‍ ലൈഫ് എന്ന് പറയുന്നത് അതില്‍ നിന്നും തീർത്തും വ്യത്യസ്തമാണ്. ബിഗ് ബോസ് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസമേ അതിന്റെ ഹൈപ്പ് കാണുകയുള്ളു എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ എന്റെ ആഗ്രഹം എന്നുള്ള ഒരു വർഷം വരെയെങ്കിലും ലൈം ലൈറ്റില്‍ നില്‍ക്കണമെന്നതായിരുന്നുവെന്നും റോബിന്‍ പറയുന്നു.

ലൈം ലൈറ്റില്‍ നില്‍ക്കുന്നതിന് വേണ്ടിയുള്ള കണ്ടന്റുകള്‍ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. ചില വിവാദങ്ങള്‍ സ്വാഭാവികമായി വരുന്നതാണ്, എന്നാല്‍ മറ്റ് ചിലത് ഞാന്‍ ക്രിയേറ്റ് ചെയ്ത്. എന്തായാലും ഒരു വർഷം ഞാന്‍ ലൈം ലൈറ്റില്‍ നിന്നു. ആ വർഷം തന്നെ പോപ്പുലർ ഫെയ്സ് ഓഫ് ദ ഇയർ അവാർഡ് കിട്ടി. അതോടെ എന്റെ ആ ആഗ്രഹം കഴിഞ്ഞു. അതുകൊണ്ട് ഞാന്‍ തന്നെ ഒരു ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു.

ബ്രേക്ക് എടുത്ത സമയത്ത് എന്റെ വ്യക്തിപരമായ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. നേരത്തെ ഉറക്കമൊന്നും ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു, ഇപ്പോള്‍ നല്ല ഉറക്കം ലഭിക്കുന്നുണ്ട്. ബിഗ് ബോസിന് ശേഷം തടിയൊക്കെ നല്ല രീതിയില്‍ കൂടിയിരുന്നു. ഇപ്പോള്‍ അത് കുറച്ച് വരുന്നു. അതിന് ശേഷം വലിയ വലിയ ആഗ്രഹങ്ങളിലേക്ക് തിരിച്ച് വരുമെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു.

ബിഗ് ബോസിന് ശേഷം ഒരുപാട് ആളുകളെ കാണാന്‍ സാധിച്ചു. നമുക്ക് വേണ്ടി പ്രാർത്ഥിക്കാനും സ്നേഹിക്കാനും അനുഗ്രഹിക്കാനും കുറെ ആളുകളുണ്ടായി എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. ഇവരെയൊക്കെ എപ്പോഴെങ്കിലും നേരില്‍ കാണാന്‍ കഴിയുമോ എന്ന് പോലും അറിയില്ല. അങ്ങനെയുള്ള ആളുകള്‍ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+