എല്ലാം അവസാനിച്ചുവെന്ന തോന്നലിൽ നിന്നായിരുന്നു വലിയ തുടക്കങ്ങളുടെ ആരംഭം; സന്തോഷം പങ്കുവെച്ച് അഖിൽ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥി ആരാണെന്ന് ചോദിച്ചാൽ അത് അഖിൽ മാരാരാണ്. സീസൺ 5 തുടങ്ങിയപ്പോൾ തന്നെ പ്രേക്ഷകർക്ക് ഉറപ്പായിരുന്നു അഖിൽ തന്നെ സീസൺ 5 ന്റെ വിജയി ആകുമെന്ന്. ആ പ്രതീക്ഷ തെറ്റിച്ചില്ല അഖിൽ തന്നെയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 5ന്റെ വിജയി.
ധാരാളം ആരാധകരെയും അഖിലിന് ലഭിച്ചു. ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം അഖിൽ ഉദ്ഘാടനങ്ങളും പരിപാടികളുമൊക്കെയായി തിരക്കിലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അഖിൽ തന്റെ വിശേഷങ്ങൾ തന്റെ ആരാധകരുമായി പങ്കിടാറുമുണ്ട്.

ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് അഖിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നുത്. കൊച്ചിയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് അഖിൽ. അഖിൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പാലുകാച്ചൽ. മാർച്ച് 25ന് സ്വന്തം ഫ്ലാറ്റിൽ കയറണം എന്ന് തീരുമാനിച്ചത് വെറും 20 ദിവസം മുൻപാണ്.. പിന്നീട് കണ്ണടച്ച് തുറക്കും വേഗത്തിൽ ഇന്റീരിയർ തുടങ്ങി. ശോഭയും മനീഷയും വിഷ്ണുവുമൊക്കെ എത്തിയിരുന്നു.
അല്ലറ ചില്ലറ പണി കൂടി തീർത്ത ശേഷം വീടിന്റെ വിശേഷങ്ങൾ മറ്റൊരു വീഡിയോയിൽ ചെയ്യാം.. എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി എന്നും അഖിൽ കുറിച്ചു. ബിഗ് ബോസ് 5 ലെ മത്സരാർത്തിയായിരുന്ന സെറീന പാലുകാച്ചലിന് എത്തിയിരുന്നു. സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
അഖിൽ പങ്കുവെച്ച കുറിപ്പ്:
എല്ലാം അവസാനിച്ചു എന്ന തോന്നലിൽ നിന്നായിരുന്നു വലിയ തുടക്കങ്ങളുടെ ആരംഭം..
മാർച്ച് 25ന് സ്വന്തം ഫ്ലാറ്റിൽ കയറണം എന്ന് തീരുമാനിച്ചത് വെറും 20ദിവസം മുൻപാണ്.. പിന്നീട് കണ്ണടച്ച് തുറക്കും വേഗത്തിൽ ഇന്റീരിയർ തുടങ്ങി.. വേടിച്ചത് furnished ഫ്ലാറ്റ് ആയിരുന്നു.. എന്നാൽ അത് പൊളിച്ചു മാറ്റി എന്റെ ഇഷ്ടത്തിനനുസരിച്ചു ചെയ്യാൻ തീരുമാനിച്ചപ്പോൾ കട്ടയ്ക്ക് കൂടെ നിന്നത് etilite interiors ന്റെ ഓണർ എന്റെ നാട്ടുകാരൻ കൂടി ആയ അജി ആയിരുന്നു..
മാർച്ച് 25 വെളുപ്പിന് മൂന്നു മണിക്ക് പറഞ്ഞ വാക്ക് പാലിച്ച അജിയോട് പ്രത്യേക നന്ദി അറിയിക്കുന്നു. അല്ലറ ചില്ലറ പണി കൂടി തീർത്ത ശേഷം വീടിന്റെ വിശേഷങ്ങൾ മറ്റൊരു വീഡിയോയിൽ ചെയ്യാം..
എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി












Click it and Unblock the Notifications