Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വഴക്കിനിടെ അഖിൽ അന്ന് ആവശ്യപ്പെട്ട ആ സാരി അഖിലിന് കൊടുത്തോ? ഒടുവിൽ ശോഭയുടെ മറുപടി..

ബി​ഗ് ബോസ് മലയാളം സീസൺ 5 മറ്റ് സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ആദ്യം പ്രേക്ഷകർക്ക് തീരെ ഉൾക്കൊള്ളാൻ പറ്റാത്ത സീസണായിരുന്നു ഇത്. മറ്റ് സീസണുകളിൽ ഒരുപാട് കണ്ടന്റുകൾ ഉണ്ടായിരുന്നു. എന്നാൽ സീസൺ 5 ൽ കണ്ടന്റുകൾ കുറവായിരുന്നു എന്നതായിരുന്നു പരാതി. ​ഗെയിമിന് മാത്രം പ്രാധാന്യം കൊടുത്തായിരുന്നു മത്സരാർത്ഥികൾ കളിച്ചത്.

മറ്റ് സീസണുകളി‍ ഉണ്ടായിരുന്നത് പോലെ സ്ഥിരമായ വഴക്കോ ശത്രുതയോ പ്രണയമോ ഒന്നും തന്നെ സീസൺ 5 ൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് തുടക്കത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും പ്രിയപ്പെട്ട സീസണായി ഈ സീസൺ മാറി. സീസൺ 5 നോട് പ്രേക്ഷകർ താല്പര്യക്കുറവ് കാണിച്ചിരുന്നെങ്കിലും മത്സരാർത്ഥിയായ അഖിൽ മാരാരോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.

bb

അഖിൽ മാരാർ ഉള്ളത് കൊണ്ടായിരുന്നു പലരും ഷോ കണ്ടത് തന്നെ. അഖിൽ തന്നെയാണ് കൂടുതൽ കണ്ടന്റ് പുറത്തേക്ക് നൽകിയിരുന്നതും. അഖിലിനൊപ്പം തന്നെ പിടിച്ചുനിന്ന മറ്റാെരു മത്സരാർത്ഥിയായിരുന്നു ശോഭ. അഖിൽ - ശോഭ കോമ്പോയ്ക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. ടോം ആന്റ് ജെറി കോമ്പോ എന്നാണ് ഇവരുടെ കോമ്പോ അറിയപ്പെട്ടിരുന്നത്. അഖിലും ശോഭയും തമ്മിലുള്ള ചെറിയ വഴക്കുകളും തർക്കങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ അഖിലുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ശോഭ. ​ എല്ലാവരുമായും സൗഹൃദമാണ് ഉള്ളതെന്നാണ് ശോഭ പറയുന്നത്. ബി​ഗ് ബോസ് ഹൗസിനകത്ത് വെച്ച് അഖിൽ ശോഭയോട് ഒരു സാരി തരുമോ എന്ന് ചോദിച്ചിരുന്നു ആ സാരി അഖിലിന് കൊടുത്തോ എന്ന ചോദ്യത്തിനും ശോഭ മറുപടി പറയുന്നുണ്ട്.. ന്യൂസ്18 മലയാളത്തോടാണ് ശോഭ മനസ്സുതുറന്നത്.

തന്റെ കരള് കൊടുത്താലും സാരി കൊടുക്കില്ലെന്നാണ് ശോഭ പറയുന്നത്. ''എന്റെ കരള് കൊടുത്താലും എന്റെ സാരി ഞാൻ കൊടുക്കില്ല. പുറത്തിറങ്ങിയ ശേഷം എല്ലാവരും ആയി സൗഹൃദമുണ്ട്. ഈ ഒരു സീസണിന്റെ ബെസ്റ്റ് ക്വാളിറ്റി എന്ന് പറയുന്നത് എല്ലാവരുമായി സൗഹൃദം ഉണ്ട് എന്നതാണ്. അവരുടെ അടുത്ത് മിണ്ടത്തില്ല, ഇവരുടെ അടുത്ത് മിണ്ടത്തില്ല എന്നൊന്നും ഇല്ല. അഖിലാണെങ്കിലും എല്ലാവരും ആയിട്ടും സൗഹൃദമാണ്.

ഗെയിം ഗെയിമാണ്,.. അത് കൊണ്ടാണ് ലാസ്റ്റ് ദിവസം ഞാനാണെങ്കിലും അവിടുന്നൊരു ബാഗേജ് കൊണ്ടുപോകാൻ എനിക്ക് ആഗ്രഹം ഇല്ലാത്തത് കൊണ്ടാണ് അവിടെ തന്നെ പറഞ്ഞ് തീർത്തത്. എല്ലാ ഗെയിമിന്റെ ഭാഗം. നീ വിൻ ചെയ്താലും ഞാൻ ഹാപ്പിയാണ് എന്നതിൽ പിരിഞ്ഞത്ശോ, ഭ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+