'വന്നത് മുതൽ വെറുപ്പിക്കുകയാണ്' അൻസിബയ്ക്ക് രതീഷിനോട് ഇഷ്ടക്കേടുണ്ടോ? അസിയോട് ലൈവിൽ പറഞ്ഞത്
ബിഗ് ബോസ് മലയാളം സീസൺ 6 ഞായറാഴ്ച ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസൺ പോലയെല്ല ഇത്തവണ എന്നാണ് ആദ്യ ദിനം തൊട്ട് ലഭിക്കുന്ന സൂചന. എല്ലാ മത്സരാർത്ഥികളും രണ്ടു കല്പിച്ച് തന്നെയാണ് എത്തിയിരിക്കുന്നത്. തുടക്കം മുതൽക്ക് തന്നെ മത്സരാർത്ഥികൾ തമ്മിൽ കാെമ്പ് കോർക്കാൻ തുടങ്ങി. ആദ്യ ദിനത്തിലെ ടാസ്ക്കിലും വഴക്ക് ഉണ്ടായി.
ബിഗ് ബോസ് വീട്ടിലെ പലർക്കും രതീഷിനോട് ഇഷ്ടക്കേടുണ്ട്. രതീഷ് അനാവശ്യമായി കാര്യങ്ങളിൽ ഇടപെടുന്നുണ്ടെന്ന വിമർശനവും ഉണ്ട്. ഇത്തവണ കാര്യമായ തർക്കത്തിന് വഴി വെച്ചതും രതീഷ് ആയിരുന്നു സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആയിരുന്നു അത്. ജാൻമണി താൻ സിഗരറ്റ് വലിക്കറുണ്ടെന്ന് പറഞ്ഞപ്പോഴാണ് രതീഷ് സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞ് ജാൻമണിയെ ഉപദേശിച്ചത്.

എന്നാൽ തന്നെ ഉപദേശിക്കേണ്ടതില്ലെന്ന് ജാൻമണി വ്യക്തമാക്കിയതാണ്. ഇപ്പോൾ രതീഷിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചിരിക്കുകയാണ് അൻസിബ. ലൈവിലാണ് അൻസിബ രതീഷിനെക്കുറിച്ച് റോക്കി അസിയോട് സംസാരിക്കുന്നത്. രതീഷ് വന്നപ്പോൾ മുതൽ വെറുപ്പിക്കുകയാണ് എന്നാണ് അൻസിബ പറയുന്നത്. രതീഷിനോട് ഉള്ള ഇഷ്ടക്കേട് അസിയും വ്യക്തമാക്കുന്നുണ്ട്. ഭൂമി ദേവിയാകാം പക്ഷേ ഭൂമി പിളർന്ന് കഴിഞ്ഞാൽ പറ്റില്ല എന്നാണ് രതീഷിനോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ച് അൻസിബ പറയുന്നത്.
എന്റെ അടുത്ത് ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാൽ ഞാൻ അന്തംവിട്ട് നിൽക്കും. ഞാൻ ആദ്യമൊന്നും വഴക്ക് പറയില്ല. എനിക്ക് സഹിക്കാൻ പറ്റാതായാൽ മാത്രമെ ഞാൻ വിളിച്ചുപറയുള്ളൂ. അത് വരെ ഞാൻ ഒന്നും മീണ്ടുല. വന്നത് മുതൽ രതീഷ് വെറുപ്പിച്ച് കൊണ്ടിരിക്കുകയാണ് ഞാൻ മൈന്റ് ചെയ്തിട്ടില്ല, അവസാനത്തെ പോയിന്റ് എത്തുമ്പോഴെ പറയും അതാണ് ഇന്നലെ സംഭവിച്ചത്,'' എന്നാണ് അൻസിബ അസിയോട് പറയുന്നത്.
ഇതിന് പിന്നാലെ അൻസിബയും ഋഷിയും അസിയും ചേർന്ന രതീഷിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. രതീഷ് ഇടയക്ക് നന്മ കളിക്കും ഇടയ്ക്ക് തിന്മ കളിക്കും എന്നാണ് ഇവർ പറയുന്നത്. ഇതേ പോലയാണോ രതീഷ് സാധാരണ പെരുമാറുന്നത്, അല്ലെങ്കിൽ ഇങ്ങനെ അഭിനയിക്കുകയാണോ എന്ന സംശയവും ഇവർ പങ്കുവെയ്ക്കുന്നുണ്ട്.
ഈ ആഴ്ചയിലെ നോമിനേഷനിൽ രതീഷ് വന്നിട്ടുണ്ട്. രതീഷ് ഫാൻസിനെ ഉണ്ടാക്കാനാണ് തുടക്കം തൊട്ട് ഇങ്ങനെ പെരുമാറുന്നത് എന്നാണ് ചില പ്രേക്ഷകർ പറയുന്നത്. തുടക്കത്തിൽ വെറുപ്പിച്ചാലും രതീഷിന് ഏറെ വൈകാതെ ഫാൻസ് രൂപപ്പെടുമെന്നും ചിലർ പറയുന്നു. രതീഷിന് പുറമെ ശരണ്യ ആനന്ദ്, നോറ, സിജോ. അൻസിബ, ജിന്റോ, സുരേഷ് മേനോൻ എന്നിവരാണ് നോമിനേഷനിൽ ഉള്ള മറ്റുള്ളവർ.












Click it and Unblock the Notifications