എടീ, പോടീയെന്ന് വീട്ടിൽ പോയി വിളിച്ചാൽമതി; ലാലേട്ടൻ മാറിയപ്പോഴേക്കും അപ്സരയും റോക്കിയും മുട്ടൻ വഴക്ക്
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഞായറാഴ്ച വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. കാരണം ഒരാഴ്ച തികയുന്ന ദിവസമായിരുന്നു ഇന്നലെ. ഹൗസിൽ നിന്ന് ആദ്യത്തെ എവിക്ഷൻ നടന്നതും ഇന്നലെ ആയിരുന്നു. അത് പോലെ തന്നെ പുതിയ ക്യാപ്റ്റനേയും ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. സിജോ, റസ്മിൻ, അപ്സര എന്നിവരാണ് ക്യാപ്റ്റൻ സ്ഥാനത്തിനായി പോരാടിയത്. മത്സരത്തിൽ അപ്സര വിജയിക്കുകയും ചെയ്തു. എന്നാൽ ക്യാപ്റ്റൻസിക്ക് വേണ്ടിയുള്ള മത്സരത്തിന് പോകും മുൻപ് അപ്സരയും റോക്കിയും തമ്മിൽ തർക്കം നടന്നിരുന്നു.
കയ്യും കാലും ക്ലിങ് ഫിലിം കൊണ്ട് കെട്ടിയ ശേഷം ആപ്പിൾ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് ഇഴഞ്ഞ് കൊണ്ടെത്തിക്കുകയായിരുന്നു ടാസ്ക്. ടാസ്ക്കിന് വേണ്ടി അപ്സര പോകാൻ നിൽക്കുമ്പോൾ റോക്കി പറഞ്ഞ എന്തോ കാര്യം അപ്സരയ്ക്ക് ഇഷ്ടം ആയില്ല. റോക്കിയോട് മറുപടി പറഞ്ഞ് അപ്സര എത്തിയതോടെയാണ് വഴക്ക് ആയത്.

ഈ ക്യാപ്റ്റൻസി ഞാൻ ആവശ്യപ്പെട്ടതല്ല ഇവർ എനിക്ക് തന്നതാണ് എന്നാണ് അപ്സര പറഞ്ഞത്. ഇതോടെ ആപ്പിൾ കളി മത്സരം ആയപ്പോഴേക്കും നിനക്കെന്താ പ്രശ്‌നം എന്ന് ചോദിച്ച് റോക്കി ദേഷ്യപ്പെടാൻ തുടങ്ങി. തേഞ്ഞൊട്ടിയ ഡയലോഗ് അടിച്ചില്ലേ ഞാൻ ഇവിടെ ട്രൈ ചെയ്യാൻ വന്നാതാണ്. എനിക്ക് കിട്ടിയ അവസരം ഞാൻ യൂസ് ചെയ്യാൻ വന്നതാണ്. ഞാൻ ആർക്കും ജയിക്കുമെന്ന് വാക്ക് കൊടുത്തിട്ടില്ല തനിക്ക് ഞാൻ വാക്ക് തന്നോ എന്ന് അപ്സര തിരിച്ച് ചോദിച്ചു. ഇതോടെ പോയി യൂസ് ചെയ്യെടി എന്ന പറഞ്ഞുകൊണ്ട് റോക്കി അപ്സരക്ക് നേരെ തിരിഞ്ഞു.
എടി പോടീന്നൊക്കെ വീട്ടിൽ പോയി വിളിച്ചാൽ മതി എന്നെ വിളിക്കേണ്ട, നിനക്ക് ഞാൻ ഒരു വാക്കും തന്നിട്ടില്ല എന്ന് അപ്സര പറഞ്ഞു, കോവിലത്തമ്മ കളിക്കുവാണ് അവൾ, ഇറങ്ങിപ്പോവാൻ പറയാൻ ഇത് ഇവളുടെ വീടാണോ എന്ന് റോക്കി ചോദിക്കുന്നു. മറ്റ് അംഗങ്ങൾ ഇടപെട്ട് പ്രശ്നം പരഹരിക്കുന്നു. ഇതിന് പിന്നാലെയാണ് അപ്സര മത്സരത്തിൽ ജയിച്ചത്.
ഞാൻ വന്ന സമയം മുതൽ കുറേ ആൾക്കാർ പറഞ്ഞു ഞാൻ ആരുടെ അടുത്തും വഴക്ക് ഉണ്ടാക്കുന്നില്ലെന്നും ഒച്ചയുണ്ടാക്കില്ലെന്നും,ചില ആൾക്കാർ എന്നോട് പറഞ്ഞു അപ്‌സര നല്ല പ്ലേയർ ആണെന്ന് ആ ആൾക്കാർ തന്നെ പറഞ്ഞു അപ്‌സര നല്ല പ്ലേയറല്ല, അപ്‌സരയെ കാണാനില്ലെന്ന്.
ഞാൻ ഡ്രസ് മാറാൻ റൂമിൽ കയറിയപ്പോഴും ലാലേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു ആരാണ് വരാൻ സാധ്യത എന്ന് എന്റേ പേര് ആരും പറഞ്ഞില്ല. ഒരാൾ മാത്രം പറഞ്ഞു ഇപ്പോൾ തേഞ്ഞൊട്ടിയില്ലേ, അപ്പോഴെ പറഞ്ഞതല്ലേ മത്സരിക്കാൻ നിൽക്കേണ്ടതില്ല എന്ന് ആൾക്ക് ഉറപ്പായിരുന്നു ഞാൻ ഇതിന് ഫിറ്റല്ല ഇവർ രണ്ട് പേരുടെ കൂടെ മത്സരിച്ചാൽ ഞാൻ എത്തില്ലാന്ന്. പക്ഷേ ആൾക്ക് അറിയില്ല ഏഴാം ക്ലാസ് മുതൽ 12 വരെ എൻസിസിയിൽ ഉണ്ടായിരുന്നുവെന്നും അപ്‌സര പറഞ്ഞു. താൻ ഉഴപ്പുന്ന ആളല്ലെന്നും പറഞ്ഞു












Click it and Unblock the Notifications