നിങ്ങൾ ക്ഷമിച്ചാൽ ഞാൻ ഉറപ്പായും പോകും; റോക്കിക്ക് ബിബി ഹൗസിൽ കയറാൻ അവസരമുണ്ടോ?
ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്ന് അപ്രതീക്ഷിതമായിട്ടാണ് അസി റോക്കി പുറത്തുപോയത്. സിജോയുടെ മുഖത്ത് ഇടിച്ചതിന് പിന്നാലെയാണ് ബിഗ് ബോസിൽ നിന്ന് റോക്കിയെ പുറത്താക്കിയത്. റോക്കിയെ പുറത്താക്കിയ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരുന്നു.
ഇപ്പോൾ തനിക്ക് ഒരിക്കൽക്കൂടി ബിഗ് ബോസിൽ പോകണം എന്ന് പറയുകയാണ് റോക്കി. എനിക്ക് ബിഗ് ബോസിലേക്ക് തിരിച്ചുപോകണം, നിങ്ങളെന്നെ സഹായിക്കുമോ എന്ന് ചോദ്യം പങ്കുവെച്ചാണ് റോക്കി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട കാര്യം പറയാനാണ് താനിപ്പോൾ വീഡിയോ ചെയ്യുന്നതെന്നും ഒരാളുടെ ആക്ഷന്റെ വിപരീതമായിട്ടുള്ള റിയാക്ഷൻ മാത്രമായാണ് താൻ അതിനെ കാണുന്നതെന്നും തന്റെ ഉള്ളിൽ ഒരു പ്ലാനോ അങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്നോ ഒരു ശതമാനം പോലും താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആറ് വർഷത്തെ കാത്തിരിപ്പായിരുന്നു ബിഗ് ബോസെന്നും റോക്കി പറയുന്നു.
ഒരു രീതിയിലും ഷോയ്ക്ക് എതിരായിട്ടോ പ്രേക്ഷകർക്ക് എതിരായിട്ടോ മത്സരാർത്ഥികളോട് ഹാം ഫുൾ ആയിട്ടുള്ള രീതിയിൽ ഒന്നുമുള്ള ആക്ഷൻ താൻ ചെയ്തിട്ടില്ലെന്നും പക്ഷേ നിലപാടുകൾ ഉച്ചത്തിൽ പറഞ്ഞാൽ മാത്രമെ നിലനിൽക്കാനാവൂവെന്നും റോക്കി പറയുന്നു.
അവിടെ അങ്ങനെ ഉണ്ടാവാനുള്ള സിറ്റുവേഷൻ ഉണ്ടാകാനുള്ള കാരണം കൂടി മനസ്സിലാക്കണം ആർക്കൊപ്പം ആണ് അങ്ങനെ സംഭവിച്ചത് എന്ന് മനസ്സിലാക്കണം. സിജോ ക്യാപ്റ്റനായിരുന്നു. ഞാൻ പ്രജ മാത്രം ആയിരുന്നു. ഞാൻ എന്തെങ്കിലും ചെയ്താൽ പരിഹരിക്കേണ്ടത് അദ്ദേഹം ആയിരുന്നു. പക്ഷേ സിജോ തന്നെ മുൻകൈ എടുത്ത് പ്രശ്നത്തിലെത്തി എന്നും അസി റോക്കി പറയുന്നു.
സംഭവത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും പക്ഷേ അത് ആക്സിഡന്റലി സംഭവിച്ചതാണെന്നും റോക്കി പറയുന്നു. തന്റെ മിസ്റ്റേക്ക് അല്ലെ അതെന്നും ഒരിക്കലും കരുതിക്കൂട്ടി ചെയ്തതല്ലെന്നും തന്നെ വിശ്വസിച്ചേ പറ്റൂവെന്നും റോക്കി പറയുന്നു,.
തനിക്ക് തിരിച്ചുപോകണം എന്നും അതിന് പ്രേക്ഷകരുടെ പിന്തുണ വേണമെന്നുമാണ് അസി റോക്കി പറയുന്നത്. നിങ്ങൾ എനിക്കൊപ്പം ഉണ്ടാകുമെന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങൾ ക്ഷമിച്ചാൽ ഞാൻ ഉറപ്പായും പോകും റോക്കിയായി തന്നെ എന്നും അസി റോക്കി പറയുന്നു.
നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തത് എന്നാണ് പലരും ചോദിച്ചത്. അത് കേട്ടപ്പോൾ ഒത്തിരി ആൾക്കാരെ നിരാശപ്പെടുത്തി എന്ന് തോന്നി. എന്റെ ആറ് വർഷത്തെ സ്വപ്നം കൂടിയല്ലേ. അത് തകർന്നാൽ ആർക്കെങ്കിലും സഹിക്കാൻ പറ്റുമോ എന്നും റോക്കി ചോദിച്ചു.












Click it and Unblock the Notifications