ബിഗ് ബോസിൽ ഇന്ന് സ്പോട് എവിക്ഷൻ? ജിന്റോയും ഗബ്രിയും പുറത്തേക്കോ?
ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിന് വേണ്ടി ആരാധകർ കാത്തരിക്കുകയാണ്. ഇന്ന് മോഹൻലാൽ എത്തുന്ന ദിവസമാണ്. അതുകൊണ്ട് തന്നെ ഇന്ന് ബിഗ് ബോസ് വീട്ടിൽ എന്താണ് സംഭവിക്കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്നത്തെ എപ്പിസോഡിൽ ലാലേട്ടൻ കുറച്ച് കലിപ്പിലാണ് എത്തുന്നത്. കഴിഞ്ഞ തവണത്തെക്കാളും കലിപ്പിലാണ് ലാലേട്ടൻ എത്തുന്നതെന്ന സൂചയാണ് പ്രൊമോ വീഡിയോകൾ നൽകുന്നത്.
അതുപോലെ ഇന്ന് സ്പോട്ട് എവിക്ഷൻ ഉണ്ടാവുമോ എന്ന സംശയവും ഉയർന്നുവന്നിട്ടുണ്ട്. ഷോയിൽ അസഭ്യവാക്കുകൾ ഉപയോഗിച്ചതിന് സ്പോട്ട് എവിക്ഷനിലൂടെ ഗബ്രിയും ജിന്റോയും പുറത്തേക്ക് പോകുമോ എന്ന ചോദ്യം ഉയർത്തുന്നതാണ് പ്രൊമോ.

മത്സരാർത്ഥികൾ മോശം വാക്ക് ഉപയോഗിക്കുന്നതായി ആരാധകർ പരാതി ഉയർത്തിയിരുന്നു. മോഹൻലാൽ ചോദിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ ബാഗമായി നൽകിയ ടാസ്ക്കിന്റെ അവസാനമാണ് സ്പോട്ട് എവിക്ഷനിൽ ജിന്റോയും ഗബ്രിയും പുറത്തേക്ക് പോകുന്നുവെന്ന സൂചന നൽകുന്ന പ്രൊമോ പുറത്തുവനന്ത്. എന്താണ് നടക്കുക എന്നത് കണ്ട് തന്നെ അറിയണം.
നിലവിൽ രണ്ട് പേർ പുറത്തുപോകാൻ സാധ്യത ഇല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് ഇവരെ പേടിപ്പിക്കാൻ പറയുന്നതാവാം എന്നാണ് ആരാധകർ പറയുന്നത്. ജിന്റോയും ഗബ്രിയും ഒരുമിച്ച് പുറത്തേക്ക് പോയാൽ കണ്ടന്റ് കുറയും. അതിനാൽ ഇത് കളിപ്പിക്കുന്നതാവാം എന്നാണ് കരുതുന്നത്.
ഗബ്രിയും ജിന്റോയും തമ്മിൽ ഇത്തവണ കൊമ്പുകോർത്തിരുന്നു. തമ്മിൽ മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു, ഇരുവരേയും ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. കുടുംബവും കുട്ടികളും കാണുന്ന പരിപാടിയാണ് എന്ന കാര്യം ഓർമ്മിപ്പിച്ചിരുന്നു.
അതേ സമയം. ജാസ്മിനെ മോഹൻലാൽ വഴക്ക് പറയുന്നതും പ്രൊമോയിൽ ഉണ്ട്. ബിഗ് ബോസ് വീട്ടിൽ അടുത്തിടെ ഉണ്ടായിരുന്ന പ്രശ്നമായിരുന്നു ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യാതിരുന്നത്. ആരാണ് ഇത് ചെയ്തെന്ന് ആർക്കും അറിയില്ലായിരുന്നു ഇതേക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നുണ്ട്.
ജാസ്മിനോടും ഇക്കാര്യം ചോദിക്കുന്നുണ്ട്. എനിക്ക് അറിയില്ല ലാലേട്ടാ എന്ന് പറയുമ്പോൾ അത് കാണണോ എന്ന് മോഹൻലാൽ ചോദിക്കുന്നു. പിന്നാലെ വീഡിയോ കാണിക്കുന്നുണ്ട്. ജാസ്മിനാണോ ഗ്യാസ് ഓഫാക്കാതെ പോകുന്നതെന്ന് അറിയാൻ ഇന്നത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നത് വരെ കാക്കണം. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന കാത്തരിപ്പിലാണ് ബിബി ആരാധകർ.












Click it and Unblock the Notifications