Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവിടെ ബിഗ് ബോസ് എന്ന ഷോയുമായി ബന്ധപ്പെട്ട് ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്'; ദിയ സന

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ നാടകീയമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രികൾ എത്തിയതോടെയാണ് കളി മാറിയത്. മികച്ച രീതിയിൽ കളി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ വീക്കന്റ് എപ്പിസോഡിൽ സിബിന് മോഹൻലാലിന്റെ കയ്യിൽ നിന്ന് വഴക്കും ശിക്ഷയും ലഭിച്ചത്.

ജാസ്മിനോട് മോശം ആം​ഗ്യം കാണിച്ചതിനായിരുന്നു നടപടി. ഇതിന് പിന്നാലെ സിബിൻ ആകെ തളർന്ന അവസ്ഥയിലാണ്. ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകണം എന്നാണ് സിബിൻ പറയുന്നത്. താൻ ബി​ഗ് ബോസ് വീട്ടിലെ കാര്യങ്ങളിൽ ഒന്നും പങ്കെടുക്കില്ലെന്നും സഹകരിക്കില്ലെന്നും സിബിൻ പറഞ്ഞിരുന്നു.

bb

മൈക്ക് ഊരി വെയ്ക്കുകയും ചെയ്തിരുന്നു. സിബിനെ വിമർശിച്ചും പിന്തുണച്ചും നിരവധി രം​ഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ സിബിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെയ്ക്കുകയാണ് ബി​ഗ് ബോസ് മലയാളം സീണൺ ഒന്നിലെ മത്സരാർത്ഥിയായിരുന്ന ദിയ സന.

ഇമോഷണലി വീക്ക്‌ ആയ ഒരാൾക്കും പറ്റിയതല്ല ഈ ഷോയെന്നും ഒരിക്കലും മാനസികമായ അവസ്ഥകളെ താൻ കുറ്റം പറയുന്നതല്ലപലരും അത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്നുണ്ട്.. ഇവിടെ ബി​ഗ് ബോസ് എന്ന ഷോയുമായി ബന്ധപ്പെട്ട് ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്.. സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ് ബി​ഗ് ബോസ് ഷോയിൽ ഉള്ളതെന്നാണ് ദിയ സന പറയുന്നത്.

ദിയ സന പങ്കുവെച്ച കുറിപ്പ്:

ആരുടെയും ഇമോഷൻ മനസിലാക്കാതെ പറയുന്നു എന്ന് കരുതരുത്.. ഇമോഷണലി വീക്ക്‌ ആയ ഒരാൾക്കും പറ്റിയതല്ല ഈ ഷോ... ഒരിക്കലും മാനസികമായ അവസ്ഥകളെ ഞാൻ കുറ്റം പറയുന്നതല്ല.. പലരും അത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്നുണ്ട്..

ഇവിടെ ബിഗ്ഗ് ബോസ്സ് എന്ന ഷോയുമായി ബന്ധപ്പെട്ട് ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്.. സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ് ബിഗ്ഗ് ബോസ്സ് ഷോയിൽ ഉള്ളത്..

ഒരുപാട് പേർ ഈ ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.. ഈ ഷോയെ അത്രക്കും കണ്ട് ഇഷ്ടപ്പെട്ടാണ് പലരും ഷോയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നത്.. അവരുടെയൊക്കെ അവസരങ്ങളാണ് മെന്റലി പവർ അല്ലാത്ത കണ്ടസ്റ്റൻസുകളെ സെലക്ട് ചെയ്യുന്ന കാരണം നഷ്ടപ്പെടുന്നത്...

നല്ല രീതിയിൽ ഗെയിം കളിച്ചു വന്ന സിബിൻ എന്ന മത്സരാർത്ഥിയിൽ ഇന്ന് കണ്ട അവസ്ഥകളെ നോക്കി കണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌.. സിബിൻ മാത്രമല്ല പലർക്കും വീക്കൻഡ് എപ്പിസോഡ് കഴിയുമ്പോൾ ഇത്തിരി നെഗറ്റീവ് എന്ന് കണ്ടാലൊക്കെ കരഞ്ഞു മെഴുകുകയാണ് ഓരോന്നും.. മൊത്തം കോമണർസിനെ കൊണ്ട് വന്ന് ഒരു സീസൺ നടത്തൂ.. കാത്തിരിക്കുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+