Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ഏറ്റവും കൂടുതൽ വിഷമമുണ്ടാക്കിയത് അഫ്സലിന്റെ അവസ്ഥ ആണ്'; ജാസ്മിനെക്കുറിച്ച് ദിയ സന

ബി​ഗ് ബോസ് സീസൺ 6 ലെ മികച്ച മത്സരാർത്ഥകളിൽ തീർച്ചായായും മുന്നിൽനിൽക്കുന്ന ആളാണ് ജാസ്മിൻ. എന്നാൽ ​ഗബ്രിയുമായുള്ള കൂട്ടുകെട്ടിനെതിരെ രൂക്ഷമായുള്ള വിമർശനങ്ങളാണ് പുറത്തും അകത്തും ഉണ്ടായ. ജാസ്മിനെ വിവാഹം കഴിക്കാൻ നിശ്ചയിച്ച് വച്ചിരുന്ന യുവാവ് തന്നെ ജാസ്മിനെതിരെ രം​ഗത്ത് വന്നിരുന്നു. ഇപ്പോൾ ജാസ്മിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ 1 ലെ മത്സരാർത്ഥിയായിരുന്ന ദിയ സന.

ജാസ്മിൻ ജാഫർ വിശ്വസിക്കാൻ കൊള്ളാത്ത ഒരാൾ എന്ന അഭിപ്രായം എനിക്കുണ്ട്.. പേഴ്സണലി ജാസ്മിനെ ചെറുതായിട്ട് അറിയാം എന്നുള്ളത് കൊണ്ടാണ് ഇങ്ങനൊരു അഭിപ്രായം, എന്നാൽ ഗെയിമിന് പുറത്തുള്ള കാര്യമായത് കൊണ്ട് തന്നെ അത്തരത്തിൽ ഉള്ള അഭിപ്രായങ്ങൾക്ക് പ്രസക്തി ഇല്ലെന്നും ദിയ പറയുന്നു.

bb

തനിക്ക് ഏറ്റവും കൂടുതൽ വിഷമമുണ്ടാക്കിയത് അഫ്സലിന്റെ അവസ്ഥ ആണെന്നും അഫ്സലിന്റെ കുടുംബത്തിനും അഫ്സലിനും ഉണ്ടാക്കിയ ഒരു നാണക്കേട് ചെറുതൊന്നുമല്ല.. ഈ റിലേഷൻഷിപ്പിൽ നിന്നും ഹീൽ ആയി വരാൻ അഫ്സലിന് സാധിക്കട്ടെയെന്നും ദയ പറയുന്നു. ബിഗ്ഗ് ബോസ്സ് മത്സരാർത്ഥിയായ ജാസ്മിൻ പൊളി ആണെന്നും ദിയ പറയുന്ന

ഫേസ്ബുക്ക് കുറിപ്പ്

ജാസ്മിൻ ജാഫർ എന്ന മികച്ച ​ഗെയിമറെ പറ്റിയാണ് ഈ പോസ്റ്റ്‌.. ആദ്യമേ പറയട്ടെ ജാസ്മിൻ ജാഫർ വിശ്വസിക്കാൻ കൊള്ളാത്ത ഒരാൾ എന്ന അഭിപ്രായം എനിക്കുണ്ട്.. പേഴ്സണലി ജാസ്മിനെ ചെറുതായിട്ട് അറിയാം എന്നുള്ളത് കൊണ്ടാണ് ഇങ്ങനൊരു അഭിപ്രായം ഞാൻ പറഞ്ഞത്.. ​ഗെയിമിന് പുറത്തുള്ള കാര്യമായത് കൊണ്ട് തന്നെ അത്തരത്തിൽ ഉള്ള അഭിപ്രായങ്ങൾക്ക് പ്രസക്തി ഇല്ല..

പക്ഷെ പ്രധാനപ്പെട്ട ഒരു കാര്യം പറയാതിരിക്കാൻ എനിക്ക് സാധിക്കില്ല... പുറത്ത് ജാസ്മിനെ വിവാഹം കഴിക്കാൻ നിശ്ചയിച്ച് വച്ചിരുന്ന അഫ്സലിനെ ജാസ്മിൻ ഉള്ളിൽ പോയതിനു ശേഷം എനിക്ക് അറിയാം.. എനിക്ക് ഏറ്റവും കൂടുതൽ വിഷമമുണ്ടാക്കിയത് അഫ്സലിന്റെ അവസ്ഥ ആണ്.. അഫ്സലിന്റെ കുടുംബത്തിനും അഫ്സലിനും ഉണ്ടാക്കിയ ഒരു നാണക്കേട് ചെറുതൊന്നുമല്ല.. ഈ റിലേഷൻഷിപ്പിൽ നിന്നും ഹീൽ ആയി വരാൻ അഫ്സലിന് സാധിക്കട്ടെ..

നമ്മളാണ് തിരഞ്ഞെടുക്കുന്ന കുട്ടി എങ്ങെനെ ആയിരിക്കണമെന്ന് മനസിലാക്കി ഒരാളെ ഇഷ്ടപ്പെടേണ്ടത്.. അഫ്സലിന് ഇഷ്ടങ്ങൾക്ക് അനുസരിച്ച് വിവാഹം കഴിക്കാൻ പറ്റുന്ന ഒരു കുട്ടിയല്ല ജാസ്മിൻ.. ഞാൻ മനസിലാക്കിയടുത്തോളം ജാസ്മിൻ സിറ്റുവേഷൻ റിലേഷൻ ഷിപ് ആകുന്ന ഒരാളാണ്.. അങ്ങനുള്ള ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്..

ആത്മാർത്ഥത ഉള്ള ഒരാളെ ആണ് ജീവിതത്തിൽ നമ്മൾ കൂടെ കൂട്ടേണ്ടത്.. ട്രസ്റ്റ്‌ ഇല്ലെങ്കിൽ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.. അഫ്സലിനെ പോലൊരാൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ മുന്നോട്ട് നല്ലൊരു അവസരമാണ് ഇപ്പോൾ കിട്ടിയത് എന്ന് കരുതി ജീവിതത്തിൽ സ്ട്രോങ്ങ്‌ ആയി മുന്നോട്ട് പോകൂ.. എല്ലാവിധ ആശംസകളും... 👍

"ബാക്കി വന്ന മുന്നക്ക, നെല്ലിക്ക, പഴം ഇവന്മാരോട് പോയി വല്ല വള്ളി നിക്കറിലും ആടാൻ ഞാൻ പറയും.. ഇങ്ങനുള്ളവന്മാർ സംസാരിക്കുമ്പോൾ തന്നെ മനസിലാകും ഇവന്മാരുടെ ട്രൗസറിലെ ഓട്ട എത്രയെന്ന്.. ദയവായി എന്റെ മംഗാതാ ഡയലോഗുകൾ നിങ്ങൾ ഊഹിച്ചെടുത്തോണം.. "
ഇനി ബിഗ്ഗ് ബോസ്സ് മത്സരാർത്ഥിയായ ജാസ്മിൻ പൊളി ആണ്... ഇതുവരെ വന്ന സീസണുകളിൽ ഒരേപോലെ ശക്തരായ രണ്ട് മത്സരാർത്ഥികൾ ഉണ്ടായിട്ടില്ല..

ഇവിടെ സിബിൻ ജാസ്മിൻ വാർ ആണ് ഇനി നടക്കാൻ പോകുന്നത്.. സിബിൻ കൂട്ടമായും ജാസ്മിൻ ഗബ്രിയുടെ തീർപ്പിന് ശേഷം ഒറ്റക്കുമാണ് നീങ്ങാൻ പോകുന്നത്.. ഇപ്പൊ തന്നെ ജാസ്മിൻ ആ വീട് മൊത്തം കയ്യിലെടുത്തിട്ടുണ്ട്.. ജാസ്മിൻ എന്ന് തന്നെ അറിയപ്പെടും ഈ സീസൺ..

ഗബ്രി ജാസ്മിൻ കോമ്പോ ആണ് പൊതുവെ ജാസ്മിനെ ഇഷ്ടപ്പെടുന്നവർക് ഇഷ്ടമല്ലാത്തത്.. ഇതുവരെ ഉള്ള സീസണുകളിൽ ഇങ്ങനെ സൈബർ ബുള്ളിങ്ങിനു ഇരയായിട്ടുള്ള ഒരു സ്ത്രീകളും ഉണ്ടായിട്ടില്ല.. പവർ എന്നൊക്കെ പറഞ്ഞാൽ ആരെയും കൂസാത്ത സ്വന്തം ഇഷ്ടം താല്പര്യം ഇങ്ങനെ മാത്രം ചിന്തിക്കുന്ന മനുഷ്യരെ കുറവാണ് അവിടെയാണ് ജാസ്മിൻ... 👍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+