'ഞാൻ ആഗ്രഹിച്ച ദിനം വന്നെത്തി'; ആ സന്തോഷം വെളിപ്പെടുത്തി അഭിഷേക്, ബിഗ് ബോസിൽ വന്നത് തന്നെ ഇതിന്
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ജയദീപ്. തന്റെ ഐഡന്റിയും അഭിഷേക് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന എവിക്ഷനിൽ ആണ് അഭിഷേക് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുപോയത്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം സംഭിവച്ച വിവരമാണ് അഭിഷേക് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അഭിഷേക് ഒരു പോസ്റ്റ് ഇട്ടിരുന്നു. ജീവിതം മാറ്റി മറിക്കുന്ന ഒരു സംഭവം എനിക്ക് ഉണ്ടായി. എന്താണെന്ന് ഊഹിക്കാമോ ഞാൻ ബിഗ് ബോസിൽ വന്ന കാരണം തന്നെ അതാണ് എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്, ഞാൻ ആഗ്രഹിച്ച ദിനം വന്നെത്തി, കൂടുതൽ വിശേഷങ്ങൾ ശേഷം പറയാമെന്നും അഭിഷേക് പറഞ്ഞിരുന്നു. ഇപ്പോൾ ആ സന്തോഷം എന്താണെന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക്.

അഭിഷേകിന് അച്ഛൻ അയച്ച മെസേജ് ആണ് അഭിഷേക് പങ്കുവെച്ചത്. അച്ഛൻ എനിക്ക് ഇന്ന് അയച്ച മെസേജ്, ബിഗ് ബോസിൽ നിന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്ന് പറഞ്ഞാണ് അച്ഛന്റെ മെസേജ് അഭിഷേക് പങ്കുവെച്ചിരിക്കുന്നത്.
നീ ജീവിതത്തിൽ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിർപ്പുമില്ല. നീ എന്റെ മകൻ എന്ന നിലയിൽ ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാവും. നിന്റെ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും എന്റേത് കൂടെയാണ്. എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണമെന്നുമുണ്ട്. ഒന്നിനെക്കുറിച്ചോർത്തും ആശങ്കപ്പെടേണ്ട.
എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിങ്ങളോട് വലിയ ബഹുമാനമുണ്ട്. ഏതിനും എല്ലാത്തിനും ഞാൻ നിന്റെ കൂടെയുണ്ട്. നിങ്ങളോട് മൂന്ന് പേരോടും ഞാൻ എന്റെ സ്‌നേഹവും കരുതലും കാണിച്ചിട്ടുണ്ടാവില്ല. പക്ഷേ നിങ്ങൾക്ക് വേണ്ടി ഞാനെപ്പോഴും അവിടെയുണ്ട് , എന്നാണ് മെസേജ്. അതേ സമയം അഭിഷേകിന്റെ സെക്ഷ്വൽ ഐഡിന്റിറ്റി അമ്മ നേരത്തെ തന്നെ അംഗികരിച്ചിരുന്നു.
ബിഗ് ബോസിലേക്ക് കയറുമ്പോൾ തന്നെ അഭിഷേക് തന്റെ ഐഡൻറിറ്റിയെക്കുരിറിച്ച് പറഞ്ഞിരുന്നു. തൃശൂർ സ്വദേശിയാണ് അഭിഷേക്. ഐ ടി എഞ്ചിനീയറായ അഭിഷേക് മോഡലിംഗും ചെയ്യുന്നുണ്ട്. മുംബൈയിലാണ് അഭിഷേക് സെറ്റിൽ ചെയ്തിരിക്കുന്നത്. മിസ്റ്റർ ഗേ എന്ത്യ ഐഡിയയുടെ റണ്ണറപ്പ് ആണ് അഭിഷേക്.
കേരളത്തിലെ തന്നെ ആദ്യത്തെ മിസ്റ്റർ ഗേ കേരളം വിൻ ചെയ്യാൻ സാധിച്ചുവെന്ന് അഭിഷേക് പറഞ്ഞതാണ്. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബമാണ്. താൻ തൻളറെ ഐഡന്റിറ്റി അച്ഛനോട് റിവീൽ ചെയ്തിട്ടില്ലെന്നും ഈ ഷോയിലൂടെയാണ് റിവീൽ ചെയ്യുന്നതെന്നും അബിഷേക് പറഞ്ഞിരുന്നു. അത് അറിഞ്ഞുകൊണ്ട് അച്ഛൻ തന്നെ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുപന്നതെന്നും അഭിഷേക് പറഞ്ഞിരുന്നു.












Click it and Unblock the Notifications