Get Updates
Get notified of breaking news, exclusive insights, and must-see stories!

മോന്റേയും ശ്രീതുവിന്റെയും താല്പര്യം നോക്കണമെന്ന് അമ്മ; അർജുന്റെ വീട്ടിൽ മരുമകളായി ശ്രീതു എത്തുമോ?

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ പ്രേക്ഷകർ സ്വീകരിച്ച കോമ്പോ ആയിരുന്നു അർജുൻ - ശ്രീതു കോമ്പോ. ഈ കോമ്പോയ്ക്ക് ധാരാളം ഫാൻസ് ഉണ്ടായിരുന്നു. എന്നാൽ ഇരുവരും പ്രണയമാണെന്ന് പറഞ്ഞിട്ടില്ല. ഇപ്പോൾ ഇവരുടെ കോമ്പോയെക്കുറിച്ച് സംസാരിക്കുകയാണ് അർജുന്റെ അമ്മ. ശ്രീതുവുമായുണ്ടായത് ലവ് ട്രാക്ക് ആണെന്ന് പറയാൻ പറ്റില്ല എന്നാണ് അർജുന്റെ അമ്മ പറയുന്നത്.

നല്ലൊരു ബെസ്റ്റ് ഫ്രണ്ടാണ് ശ്രീതു. ഫാമിലി റൗണ്ടിൽ കയറിയപ്പോഴും നൂറ് ദിവസം കണ്ടപ്പോഴും അങ്ങനെ തന്നെയാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന് അജുന്റെ അമ്മ പറയുന്നു. അർജുന് ഹെൽത്ത് ഇഷ്യൂ ഉള്ളത് കൊണ്ട് ഒരാളുടെ ഷോൾഡർ എപ്പോഴും വേണം, അത് ശ്രീതു മാത്രമല്ല, ശ്രീതുമായിട്ടുള്ള കോമ്പോ ജനങ്ങളാണ് ഏറ്റെടുത്തത്. ഇഷ്ടപ്പെട്ടു എന്തായാലു എന്നാണ് അമ്മ പറയുന്നത്.

arjun

അങ്ങനൊരു കോമ്പോ കുടുംബത്തിലേക്ക് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് നമുക്കങ്ങനെ ആഗ്രഹിക്കാനല്ലേ പറ്റുള്ളൂ എന്നാണ് അർജുന്റെ അമ്മ പറഞ്ഞത്. അപ്പോൾ ആഗ്രഹമുണ്ട് അല്ലേ എന്ന് ചോദിച്ചപ്പോൾ മോന്റേയും ശ്രീതുവിന്റെയും താല്പര്യം നോക്കണം എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്.

ശ്രീതു നല്ല കുട്ടിയാണെന്നും നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണെന്നും അർജുന്റെ അമ്മ പറയുന്നു. ശ്രീതുവിന്റെ അമ്മ അതിനകത്ത് വന്നപ്പോഴും രെുപാട് കെയർ ചെയ്തു. ഒരമ്മ മകൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങൾ തന്നെയാണ് പറഞ്ഞുകൊടുത്തത്. അമ്മ പോസീറ്റീവ് ആയ കാര്യമാണ് പറഞ്ഞ് കൊടുത്തത് എന്നും അർജുന്റെ അമ്മ പറഞ്ഞു.

അതേ സമയം അർജുനും ശ്രീതുവും തമ്മിൽ പ്രണയം ആണെന്ന് തങ്ങൾക്ക് ഫീൽ ചെയ്തിട്ടില്ല എന്നാണ് അർജുന്റെ ചേച്ചിയും പറഞ്ഞത്. വെളിയിലെ ഫാൻസ് ക്രിയേറ്റ് ചെയ്തതാണ് ശ്രീജുൻ എന്നതെന്നും ചേച്ചി പറഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന് കാര്യം കേട്ടപ്പോൾ
ഞങ്ങൾ നോക്കി. പക്ഷേ അങ്ങനല്ലെന്നും ശ്രീതുവിന്റെ ചേച്ചി പറഞ്ഞു. ശ്രീതുവിന്റെയും അർജുന്റെയും ഇഷ്ടങ്ങളാണ്. അവർ മെച്ച്യൂരിറ്റിയായ രണ്ട് കുട്ടികളാണ് അവരുടെ ഇഷ്ടമാണെന്നും ചേച്ചി പറഞ്ഞു. ശ്രീതു അർജുനെയും അർജുനും തിരിച്ചും സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചേച്ചി പറഞ്ഞു. തങ്ങളുടെ പേരിൽ ലവ് കോമ്പോ ഉള്ളത് അവർ പോലും അറിഞ്ഞില്ലെന്നും ചേച്ചി പറയുന്നു.

അതേ സമയം തങ്ങൾ സുഹൃത്തുക്കളാണെന്ന് ശ്രീതുവും അർജുനും പറഞ്ഞിട്ടുണ്ട്. അർജുൻ തന്റെ നല്ല സുഹൃത്താണ് എന്നാണ് ശ്രീതു തുറന്നുപറഞ്ഞത്. അർജുൻ നല്ല സുഹൃത്താണെന്നും നല്ല ഒരു മനുഷ്യനാണെന്നും ശ്രീതു പറഞ്ഞിരുന്നു. തനിക്ക് വേണ്ടി പല സമയത്തും കൂടെ നിന്നിരുന്നുവെന്നും ശ്രീതു അർജുനെ​ക്കുറിച്ച് പറഞ്ഞു. ലവ് ട്രാക്കായിരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.

തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്ന് അർജുൻ വ്യക്തമാക്കിയിരുന്നു . ബിഗ് ബോസിലെ തന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതു എന്നും അർജുൻ വ്യക്തമാക്കിയതാണ്. ശ്രീതു മാത്രമല്ല സിജോ ആയാലും ജാസ്മിൻ ആയാലും എല്ലാവരുമായും താൻ നല്ല ബോണ്ട് ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നും ശ്രീതു തനിക്ക് സ്പെഷ്യൽ ഫ്രണ്ടാണെന്നും അർജുൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+