Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ പാവത്തിന് ഇത്രയും വേദന കൊടുത്ത നീ ഒരു മനുഷ്യൻ ആണോ'; മാപ്പ് പറഞ്ഞ് റോക്കി, പക്ഷേ

ബി​ഗ് ബോസ് മലയാളം സീസണിലിൽ ഏറ്റവും കൂടുതൽ ചർച്ചയായത് സിജോയും അസി റോക്കിയും തമ്മിലുള്ള തർക്കമായിരുന്നു. തർക്കത്തിനൊടുവിൽ അസി റോക്കി സിജോയുടെ മുഖത്തടിക്കുകയും സിജോയക്ക് പരിക്കേൽക്കുകയും റോക്കിയെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ പ്രവൃത്തിയിൽ അസി റോക്കി പശ്ചാത്തപിക്കുകയൊന്നും ചെയ്തിരുന്നില്ല. ഇപ്പോൾ സിജോയോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് അസി റോക്കി. വീഡിയോയിലൂടെയാണ് അസി ക്ഷമ പറയുന്നത്.

ജിന്റോയാണ് നമ്മുടെ ബി​ഗ് ബോസ് സീസൺ ആറിന്റെ വിജയി. അർജുൻ സെക്കന്റാണ്. ജാസ്മിൻ തേർഡാണ് വന്നിരിക്കുന്നത്. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. പിന്നെ ബി​ഗ് ബോസിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളുമായും കംപെയ്ർ ചെയ്യുമ്പോൾ ഈ സീസൺ എല്ലാം കൊണ്ടും അടിപൊളിയാണ്. സീസൺ ആറ് ഒഴികെ മറ്റെല്ലാ സീസണുകളും ഒരേ വേവ് ലെങ്ത്തിൽ പോയിട്ടുള്ള സീസണാണ്. ഈ സീസണിൽ എല്ലാം ഉണ്ടായിരുന്നു.

sjo

പഞ്ചിന് പഞ്ച് മാസിന് മാസ്, അടിക്ക് അടി ഫൈറ്റിന് ഫൈറ്റ് , ഡ്രാമ, ലവ് ട്രാക്ക്. തേപ്പ്, ട്രയാങ്കിൾ ട്രാക്ക് എല്ലാം ഉണ്ടായിരുന്നു. ഈ സീസണിൽ പങ്കെടുക്കാൻ പറ്റിയത് വലിയൊരു അച്ചീവ്മെന്റായി കാണുന്നു. കൂടാതെ എനിക്ക് ഒരുപാട് ഇംപാക്ട് ഉണ്ടാക്കാൻ പറ്റി. പതിനെട്ട് ദിവസം മാത്രം സീസണിൽ നിന്നിട്ടും കേരളത്തിലുള്ള ആളുകളെല്ലാം എന്നെ തിരിച്ചറിഞ്ഞു. ആൾക്കാരുടെ ഇടയിലേക്ക് വരാൻ പറ്റി. അത് പോലെ ഒരുപാട് വിമർശനങ്ങൾ ഞാൻ ഏറ്റുവാങ്ങി, റോക്കി പറഞ്ഞു.

ആറ് വർഷത്തെ കാത്തിരിപ്പിനും ആറ് മാസത്തെ ട്രെയിനിം​ഗിനും ശേഷമാണ് താൻ ഹൗസിലേക്ക് മത്സരിക്കാൻ വന്നതെന്നും അസി പറയുന്നു. രാവിലെ മുതൽ വൈകീട്ട് ലൈറ്റ് ഓഫാക്കുന്നത് വരെയും ഞാൻ ആക്ടീവ് ആണ്. എന്റെ ഭാ​ഗം ഞാൻ നന്നായിട്ട് തന്നെ ചെയ്തു. പിന്നെ വിധി കാരണമാകും അങ്ങനെയൊരു സമയത്ത് എന്നെ കൊണ്ട് ആ പ്രവൃത്തി ചെയ്യിപ്പിച്ചത്, അല്ലാതെ മനപൂർവ്വം ഞാൻ ചെയ്തതല്ല, എന്നാണ് അസി പറയുന്നത്.

ഈ അവസരത്തിൽ എനിക്ക് പറയാനുള്ളത് സിജോ എനിക്ക് നിന്നോട് ഒരു വൈരാ​ഗ്യവുമില്ല. ഒരു ദേഷ്യവുമില്ല. കാരണം ഹൗസിൽ നീ എനിക്ക് നല്ല ഫ്രണ്ട് തന്നെയായിരുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ അവിടെ വെച്ച് നമുക്ക് രണ്ട് പേർക്കും ഉണ്ടായിട്ടുണ്ട്. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു അസി റോക്കി പറഞ്ഞു.

നീ മൂലം ഞാൻ പുറത്തായി, പിന്നെ നിനക്ക് ഞാൻ കാരണം പ്രശ്നങ്ങൾ ഉണ്ടായി. കൺഫെഷൻ റൂമിൽ തന്നെ ഞാൻ ഒരുപാട് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ഞാൻ നിന്നോട് മാപ്പേ ചോദിക്കുന്നു. സിജോ അയാം റിയലി സോറി, നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം അസി റോക്കി വീഡിയോയിൽ പറഞ്ഞു.

എന്നാൽ റോക്കിയെ വിമർശിച്ച് നിരവധി കമന്റുകൾ വന്നിട്ടുണ്ട്. സിജോ ആ പാവത്തിനെ ഇത്രയും വേദന കൊടുത്ത നീ ഒരു മനുഷ്യൻ ആണോ നിനക്ക് സീസൺ കഴിഞ്ഞു പക്ഷെ ആ പാവം ഇപ്പോഴും നീ ചെയ്ത ക്രൂരതതയുടെ വേദന തിന്ന് ജീവിക്കുകയാണ് കുറച്ചെങ്കിലും മനസാക്ഷി നിനക്ക് ഉണ്ടങ്കിൽ ആ കാറിലിരുന്ന് സോറി പറയാതെ സിജോയെ നേരിട്ട് കണ്ടു അവനോടു മാപ്പ് പറ എന്നാണ് ഒരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+