Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ ദീനിനെ പറയിപ്പിക്കുന്നു, നോമ്പ് സമയത്താണോ ഇതൊക്കെ: പക്ഷെ ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 6 കുറച്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ചില മത്സരാർത്ഥികള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച് കഴിഞ്ഞു. അത്തരത്തില്‍ വലിയ പ്രേക്ഷക പിന്തുണ നേടിക്കൊണ്ടിരിക്കുന്ന ഒരു താരമാണ് ജാസ്മിന്‍. ഇതിനോടകം മികച്ച രീതിയിലുള്ള പ്രകടനമാണ് താരം പുറത്തെടുത്തിരിക്കുന്നത്. ഫൈനല്‍ 5 മത്സരാർത്ഥികളില്‍ ഒരാള്‍ ജാസ്മിനായിരിക്കുമെന്നാണ് താരത്തെ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്.

ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ടാണ് ജാസ്മിന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഒരു ബിഗ് ബോസ് പ്രേക്ഷക പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

bigg-boss-jasmine

ജാസ്മിൻ ആദ്യം സോഷ്യൽ മീഡിയയിൽ വന്നത് തട്ടമൊന്നും ഇടാതെ ഡാൻസ് ഒക്കെ ചെയ്തുകൊണ്ടായിരുന്നു. സ്വാഭാവികമായും അതിന്റെ പേരിൽ സൈബർ ബുള്ളീയിങ് ഒരുപാട് നേരിട്ടിട്ടുണ്ട് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. അവസാനം നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രെഷർ സഹിക്കാൻ കഴിയാതെ എല്ലാം ഉപേക്ഷിച്ചു ഇൻസ്റ്റാ പ്രൊഫൈൽ അടക്കം കളഞ്ഞു അവർ സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു. തുടർന്ന് ഇഷ്ടപ്പെട്ട ആളുമായി വിവാഹ നിശ്ചയം നടക്കുന്നു. ആളുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമാണോ എല്ലാം ഉപേക്ഷിച്ചത് എന്നതും സംശയാസ്പതമാണ്.

അങ്ങിനെ ഇരിക്കുമ്പോ ജാസ്മിന്റെ ഉപ്പയ്ക്ക് പെട്ടെന്ന് ഒരു സ്ട്രോക്ക് വരുന്നു, ഹോസ്‌പിറ്റലൈസ്‌ഡ്‌ ആകുന്നു. മീൻ കച്ചോടം നടത്തി വരുന്ന ആൾക്ക് പിന്നീട് ജോലിക്ക് പോകാൻ പറ്റാതെ വരുന്നു. സ്വാഭാവികമായും കുടുംബത്തിന്റെ ചുമതല പിന്നീട് മൂത്തമകളായ ജാസ്മിന് ഏറ്റെടുക്കേണ്ടി വരുകയും കുടുമ്പം പുലർത്താൻ വേണ്ടി യുട്യൂബ് ചാനലും മറ്റു സോഷ്യൽ മീഡിയകളും വീണ്ടും തുടങ്ങുകയും ചെയ്യുന്നു.

എന്നാൽ മുന്നത്തെതിൽ വ്യത്യസ്തമായി വളരെ ദീനിയായി തട്ടമൊക്കെ ഇട്ടുകൊണ്ട് ആർക്കും പ്രത്യേകിച്ച് കുറ്റമൊന്നും പറയാൻ ഇട കൊടുക്കാതെയായിരുന്നു രണ്ടാം വരവ്‌. തിരിച്ചു വരവ്‌ വൻ വിജയമാകുന്നു. രണ്ട്‌ മൂന്നു മാസം കൊണ്ട് തന്നെ 1 മില്യണ്‍ സബ്സ്ക്രൈബേർസ് കടക്കുന്നു.

എന്നിരുന്നാലും മറ്റു ഇൻഫ്ളുവൻസേഴ്‌സിനുള്ളപോലത്തെ ഒരു ഫ്രീഡം ഇവർക്ക് ഉണ്ടായിരുന്നില്ല. പലരെയും പേടിച്ചു ഒരുപാട് ലിമിറ്റേഷനു ഉള്ളിൽ നിന്ന് കൊണ്ട് വേണമായിരുന്നു ഇവർക്ക് ജോലി ചെയ്യാൻ. സ്വാഭാവികമായും ഒരു പോയിന്റിൽ എത്തിയപ്പോൾ കല്യാണം മുടങ്ങുന്നു. ശേഷം സ്വന്തം പ്രയത്നം കൊണ്ട് വീട്‌ പുലർത്തുന്ന, ഉപ്പയെയും ഉമ്മയേയും നോക്കുന്ന, അനിയനെ പഠിപ്പിക്കുന്ന അവർ മറ്റുള്ളവരുടെ ഗുഡ് സെർറ്റിഫിക്കേറ്റിനെക്കാൾ സ്വന്തം സന്തോഷമാണ് വലുത് എന്ന് തിരിച്ചറിയുകയും ഇഷ്ട്ടമുള്ള പോലെ വീഡിയൊ ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു.

പിന്നീട് ഉണ്ടായ ബുള്ളീയിങ് അതിഭീകരമായിരുന്നു. സപ്പോർട്ട് ചെയ്‌ത ആളുകളൊക്കെ തെറിയഭിഷേകം നടത്തുന്നു, കാശും പ്രശസ്തിയുമൊക്കെ ആയപ്പോ പയ്യനെ തേച്ചു എന്നൊക്കെ പറഞ്ഞു അപമാനിക്കുന്നു. അതിന് പയ്യൻ തന്നെ വന്ന് മറുപടി കൊടുക്കുന്നു, ജാസ്മിൻ തേച്ചതല്ല, മറ്റു പല കാരണങ്ങൾ കൊണ്ട് മുന്നോട്ട് ഒത്തുപോകില്ലെന്ന് കണ്ടപ്പോൾ എല്ലാരും കൂടെ എടുത്ത തീരുമാണ് എന്റെ പേര് പറഞ്ഞു ആരും അവരെ കുറ്റം പറയരുത് എന്ന് പറഞ്ഞോണ്ട്.

അങ്ങിനെ പോകുമ്പോഴാണ് മറ്റോരു സോഷ്യല്‍ മീഡിയ താരവുമായി ജാസ്മിന് ഒരു ഇഷ്യൂ ഉണ്ടാകുന്നത്. ആ ഇഷ്യൂയിൽ ശരി ജാസ്മിന്റെ ഭാഗത്താണ് എന്ന് മനസിലാക്കിയ ഓഡിയൻസ് മുഴുവൻ വീണ്ടും ജാസ്മിൻ സപ്പോർട്ടേഴ്‌സ് ആകുന്നു. അങ്ങിനെ നിലവിൽ വലിയ ഹേറ്റേഴ്‌സ് ഒന്നും ഇല്ലാതെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ജാസ്മിന്റെ ബിബി എൻട്രി. ഇപ്പൊ വീണ്ടും കുറേ എണ്ണം തുടങ്ങീട്ടുണ്ട്. നോമ്പ് സമയത്താണോ ബിബി പോകുന്നത് ദീനിനെ പറയിപ്പിക്കാൻ സമുദായത്തിനെ പറയിപ്പിക്കാൻ എന്നൊക്കെ പറഞ്ഞോണ്ട്.

അവരുടെ ബിബി പോകുന്ന ഷോർട്സിൽ ഒക്കെ കുറേ അങ്ങിനത്തെ കമന്റ്സ് ആണ് ഉള്ളത്. പക്ഷേ തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ. ഇത്രേം വലിയ ബുള്ളീയിങ് ഒക്കെ ചങ്കൂറ്റത്തോടെ നേരിട്ട ജാസ്മിന് ബിബിയൊക്കെ നിസ്സാരം. ജാസ്മിന്‍ ബിബിയിൽ പോയിട്ടുണ്ടെങ്കിൽ തിരിച്ചു വരുന്നത്‌ കപ്പും കൊണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+