Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവമേ എന്റെ കല്യാണമെന്ന് ഗബ്രി, എനിക്കും പുറത്തുപോയി കെട്ടാനുള്ളതാ എന്ന് ജാസ്മിനും

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ നാടകീയ രം​ഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ദിവസം തൊട്ട് തുടങ്ങിയ വഴക്ക് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. രതീഷ് എന്നും വീട്ടിലെ മറ്റ് അം​ഗങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഈ വഴക്കിനിടയിൽ ബി​ഗ് ബോസ് ഹൗസിൽ ഒരു പ്രണയം നടക്കുന്നുണ്ടോ എന്ന സംശയം പ്രേക്ഷകർക്കുണ്ട്.

ഗബ്രിയും ജാസ്മിനും ലവ് സ്ട്രാറ്റർജി പ്രയോ​ഗിക്കുന്നുണ്ടോ എന്നാണ് പ്രേക്ഷകർ സംശയം. കാരണം കഴിഞ്ഞ ദിവസം ഇരുവരും രാത്രി വരെ സംസാരിച്ചിരുന്നിരുന്നു. ​ഗബ്രിയെ ചാരിയിരുന്ന് ജാസ്മിൻ പൊട്ടിക്കരയുന്നതും‌ ​ഗബ്രി ജാസ്മിനെ ആശ്വസിപ്പിക്കുന്നതുമൊക്കെ ഇന്നലെ കാണിച്ചിരുന്നു. ഇരുവരും സംസാരിക്കുന്ന സമയത്ത് ക്യാമറ തങ്ങളെ നോക്കുന്നുണ്ടെന്ന് ജാസ്മിൻ ​ഗബ്രിയോട് രഹസ്യമായി പറയുകയും ചെയ്യുന്നുണ്ട്.

bigg boss

ഇപ്പോൾ ഇതേ വിഷയത്തെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ​ഗബ്രി. ജാസ്മിനും ​ഗബ്രിയും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അവിടേക്ക് റസ്മിനും ഋഷിയും വന്നപ്പോഴാണ് തലേദിവസം നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത്. ഇന്നലെ ഞാനും അവനും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഇവൻ കൈ വിട് ജാസ്മനിൻ കൈ വിട്, എന്ന് പറയുമ്പോൾ കറക്ടറ്റ് ക്യാമറ കയ്യിലേക്ക് തന്നെ നോക്കുകയായിരുന്നുവെന്നാണ് ജാസ്മിൻ പറയുന്നത്.

അതേ സമയം ആ സമയത്ത് നടന്ന സംഭവം ​ഗബ്രി അഭിനയിച്ച് കാണിക്കുന്നുണ്ട്. ജാസ്മൻ വിട് ഞാൻ ഉറങ്ങട്ടെ, ഉറക്കം വരുന്നുണ്ട് എന്ന് പറയുമ്പോഴേക്കും മുകളിൽ ഇരുന്ന ക്യാമറ നേരെ താഴേക്ക് വന്നു, എന്നാണ് ​ഗബ്രി പറഞ്ഞത്. ഇത് പറഞ്ഞതിന് പിന്നാലെ ദൈവമേ എന്റെ കല്യാണം എന്നും ​ഗബ്രി പറയുന്നുണ്ട്. അപ്പോൾ അതാ

എനിക്കും പറയാനുള്ളത് എനിക്ക് പുറത്ത് പോയി കെട്ടാനുള്ളതാണ് എന്നാണ് ജാസ്മിൻ പറയുന്നു. ഇപ്പോൾ ജാസ്മിനും ​ഗബ്രിയും അധിക നേരവും ഒരുമിച്ച് തന്നെയാണ് ഉണ്ടാവാറുള്ളത്. കണ്ടന്റ് ഉണ്ടാക്കാനുള്ള ലവ് സ്ട്രാറ്റർജി ആണോ അല്ലെങ്കിലും ഇരുവരും സുഹൃത്തുക്കളാണോ എന്ന് വരും എപ്പിസോഡുകളിൽ നിന്ന് വ്യക്തമാകുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

​ഗബ്രിയും ജാസ്മിനും ഇത്തവണത്തെ എലിമിനേഷനിൽ ഇല്ല. ഇനി വരുന്ന ആഴ്ചകൾ വളരെ നിർണായകം ആയിരിക്കും. കണ്ടന്റുകൾ നൽകുന്നതിലൂടെയായിരിക്കും മത്സരാർത്ഥികളെ പ്രേക്ഷകർ വിലയിരുത്തുക. നിലവിൽ ലവ് സ്ട്രാറ്റർജിയിലേക്ക് ആരും പോയിട്ടില്ല. അത്തരം ഒരു തന്ത്രം പ്രയോ​ഗിക്കാൻ അവസരം ഉണ്ട്. എന്താണ് നടക്കുക എന്ന് കാത്തരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+