'ഞാനെന്താടാ നിന്റെ ഭാര്യയാണോ?'; കയ്യില്‍ ചുംബിച്ച ഗബ്രിയോട് ജാസ്മിന്‍, കടിയുടെ പേരിൽ പരിഭവം
ബിഗ് ബോസ് മലയാളം സീസൺ 6 മറ്റ് സീസണുകൾ പോലെയല്ല. അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടക്കുന്നത്. ഫൈനൽ വരെ നിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റോക്കി അപ്രതീക്ഷിതമായിട്ടാണ് ബിഗ് ബോസിൽ നിന്ന് പുറത്തുപോയത്. സിജോയെ അടിച്ചതിന് പിന്നാലെയാണ് റോക്കിയെ പുറത്താക്കിയത്. സിജോയും ചികിത്സയ്ക്ക് വേണ്ടി പുറത്താണ്. ഇപ്പോൾ ജിന്റോയും ജാസ്മിനും ഗബ്രിയുമൊക്കെയാണ് കണ്ടന്റ് ഉണ്ടാക്കുന്നത്.
ജാസ്മിനും ഗബ്രിയും തമ്മിൽ ലവ് സ്റ്റാട്രർജിയാണ് എന്നാണ് ബിഗ് ബോസിനകത്തും പുറത്തുമുള്ള ചർച്ച. ഇതല്ലാതെ ഇവരൊന്നും ചെയ്യുന്നില്ല എന്നും പ്രേക്ഷകർ പറയുന്നു. ഗബ്രിയുടെ പ്രശ്‌നം വന്നാൽ ജാസ്മിൻ കയറി ഇടപെടും ജാസ്മിന്റെ പ്രശ്‌നം വന്നാൽ ഗബ്രി കയറി ഇടപെടും. അങ്ങനെ മറ്റ് മത്സരാർത്ഥകൾക്കിടയിൽ തന്നെ പരാതി ഉയർന്നിരുന്നു. എന്നാൽ ഗബ്രിയോട് പ്രണയമല്ലെന്ന് ജാസ്മിൻ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോൾ ലൈവിൽ ജാസ്മിനും ഗബ്രിയും സംസാരിക്കുന്നതിനിടെ ഗബ്രിയോട് ജാസ്മിൻ ഞാൻ എന്താ നിന്റെ ഭാര്യയാണോ എന്ന് ചോദിക്കുകയാണ്. ജിന്റോയെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു രണ്ട് പേരും. സംസാരത്തിന് ശേഷം എന്നാൽ പോയ്‌ക്കോ എന്ന് ജാസ്മിനോട് പറയുമ്പോഴാണ് ജാസ്മിന്റെ കയ്യിൽ ഗബ്രി ഉമ്മ വെയ്ക്കുന്നത്. ഇതിന് പിന്നാലെയാണ് ജാസ്മിന്റെ ചോദ്യം.
ഞാൻ എന്താടാ നിന്റെ ഭാര്യയാണോ. അല്ല കുളിക്കാൻ പോയ എന്നെ വിളിച്ചുവരുത്തി അടുത്തിരുത്തി സംസാരിച്ച് കയ്യിൽ ഉമ്മയൊക്കെ തന്ന് വിടാൻ. വീട്ടിൽ കയറണ്ടേ മോന, ഇന്നലെ വരെ കടിയായിരുന്നു എന്ന് ജാസ്മിൻ പറയുന്നു. ഇതിന് പിന്നാലെ അതിന് ശേഷം കടിച്ചിട്ടില്ല, ഇനി കടിക്കുകയുമില്ല എന്നാണ് ഗബ്രി പറയുന്നത്.
ഇതോടെ കൈ നീട്ടിക്കൊണ്ട് കടിക്ക് എന്ന് ജാസ്മിൻ പറയുന്നു. ഇല്ല ഇനി കടിക്കില്ലെന്ന് ഗബ്രിയും പറയുന്നു. ഞാൻ അഞ്ച് വരെ എണ്ണും കടിക്ക് എന്ന് ജാസ്മിൻ പറയുമ്പോൾ അഞ്ചെല്ലാ പതിനഞ്ച് വരെ എണ്ണിയാലും കടിക്കില്ല എന്ന് ഗ്ബ്രി പറയുന്നു. ഉമ്മയാണെ സത്യം അതിന്റെ കോൺസിക്വ്യൻസ് അനുഭവിക്കേണ്ടി വരുമെന്നാണ് ഗബ്രിയോട് ജാസ്മിൻ പറയുന്നത്.
അതേ സമയം ബിഗ് ബോസിനകത്ത് നിന്ന് കാര്യമായ കണ്ടന്റുകൾ വരാത്ത അവസ്ഥയാണ് ഇപ്പോൾ. ആളുകൾ പെട്ടെന്ന് പുറത്താവുകയും ചെയ്തു. ഉടൻ തന്നെ വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച തന്നെ ബൈൽഡ് കാർഡുകളെ ഇറക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.












Click it and Unblock the Notifications